വിദ്യാനഗര്‍: ചെങ്കള പഞ്ചായത്തില്‍ തെക്കേമൂലയിലെ റോഡിലൂടെ വെള്ളം ഒഴുകുന്നു. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയത്. കുടിവെള്ള പദ്ധതിക്കായുള്ള കുളവും ഓവുചാലും നിറഞ്ഞു കവിയുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
നിര്‍മ്മാണത്തിലെ അപാകതയാണ് കുളം നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുന്നത്. ഓവുചാല്‍ മണ്ണിടിഞ്ഞ് മൂടിയനിലയിലാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇതിലൂടെ സഞ്ചരിക്കുന്നു.
Keywords: Road, Damage, Thekkemoola, Vidyanagar, Kasaragod
0 comments:
Post a Comment