32 വര്‍ഷങ്ങള്‍ക്കിപ്പുറവും ദീപ്തമായിക്കൊണ്ടിരിക്കുന്ന റഫി സ്മരണ
Aug 6, 2012, 10:41 IST
കാസര്‍കോട്: വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീഴുന്തോറും മുഹമ്മദ് റഫിയുടെ സ്മരണ കൂടുതല്‍ ദീപ്തമാവുകയാണെന്നും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ മ്യൂസിയങ്ങളും മ്യൂസിക് അക്കാദമികളും ഉയര്‍ന്നു വരുന്നത് അതിന്റെ ജൃഷ്ടാന്തമാണെന്നും, ജൂലൈ 31 32-ാം ചരമ വാര്‍ഷിക ദിനത്തില്‍ റഫി മഹലില്‍ ഒത്തുകൂടിയവര്‍ അഭിപ്രായപ്പെട്ടു.
പി. എസ്. ഹമീദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്മയില്‍ ബി എസ് മഹമൂദ്, റഹ്മത്ത് മുഹമ്മദ്, എരിയാല്‍ ഷരീഫ്, എ എസ് മുഹമ്മദ് കുഞ്ഞി, മാഹിന്‍ ലോഫ്, ടി.എം. അബ്ദുല്‍ റഹിമാന്‍, ഷരീഫ് സാഹിബ്, കുഞ്ഞാമു എന്‍ എ, അബ്ദുര്‍ റഹ്മാന് ബാങ്കോട്, ഉസ്മാന് കടവത്ത്, എന്നിവര്‍ സംസാരിച്ചു. പി.കെ. സത്താര്‍ സ്വാഗതം പറഞ്ഞു.
ഈയിടെ അന്തരിച്ച ബഹുഭാഷാ പണ്ഡിതനും തുളു ഭാഷയ്ക്ക് പുനര്‍ജീവനം നല്‍കുകയും ചെയ്ത വെങ്കിടരാജ പുണിഞ്ചിത്തായ, ഹിന്ദീ നടന് രാജേഷ് ഖന്ന എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Keywords: Mohammed Rafi, Remmembrance programme, Kasaragod.