കള്ളനോട്ട് കേസ്: കോങ്കണ്ണന് യുവാവിനെ തിരിച്ചറിഞ്ഞു
Aug 21, 2012, 22:59 IST
കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയിലെ മലബാര്‍ഗോള്‍ഡില്‍ നിന്ന് സ്വരണാഭരണങ്ങള്‍ വാങ്ങി 1. 80 ലക്ഷം രൂപയുടെ കള്ളനോട്ട് നല്കി മുങ്ങുകയും ഒടുവില്‍ ഹൊസ്ദുര്‍ഗ് സി ഐ വേണുഗോപാലും സംഘവും പിടികൂടുകയും ചെയ്ത ചെറുവത്തൂര്‍ കൈതക്കാട്ട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പെരിങ്ങോം സ്വദേശി അബ്ദുല്‍ ജബ്ബാറിന്റെ വീട്ടിലേക്ക് കുഴല്‍പ്പണമായി ആറ് ലക്ഷം രൂപ എത്തിച്ചുകൊടുത്ത കോങ്കണ്ണന് യുവാവിനെ തേടി നീലേശ്വരം സി ഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീണ്ടും മംഗലാപുരത്തേക്ക് പോയി.
ആഗസ്ത് 12ന് ഉച്ചയോടെയാണ് ദുബായില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് മംഗലാപുരം സ്വദേശിയായ മൊയ്തീന്‍കുട്ടി മുഖാന്തിരം മോട്ടോര്‍ബൈക്കിലെത്തിയ കോങ്കണ്ണന് യുവാവ് ജബ്ബാറിന്റെ വീട്ടിലെത്തി ഭാര്യയെ കള്ളനോട്ടുകള്‍ ഏല്പിച്ച് മടങ്ങിപ്പോയത്. ഈ യുവാവ് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍നമ്പര്‍ പോലീസിന് കിട്ടിയത് സുപ്രധാനമായ തെളിവായി മാറുകയായിരുന്നു.
മംഗലാപുരം മൊബൈല്‍ ടവറിന് കീഴിലാണ് പലപ്പോഴും ഈ നമ്പര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ജില്ലാ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രന്റെ നിര്‍ദ്ദേശമനുസരിച്ച് നീലേശ്വരം സിഐയും സംഘവും മംഗലാപുരത്തേക്ക് ചെന്നെങ്കിലും റംസാന് അവധിയായതിനാല്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ മടങ്ങിവന്നു. തിങ്കളാഴ്ച ഈ സംഘം വീണ്ടും മംഗലാപുരത്തേക്ക് തിരിച്ചിട്ടുണ്ട്. കോങ്കണ്ണന് യുവാവ് വലയിലാവുന്നതോടെ കാഞ്ഞങ്ങാട്ടെ കള്ളനോട്ട് കേസ് വഴിത്തിരിവിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോങ്കണ്ണന് യുവാവിനെ പോലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. അതിനിടെ ജബ്ബാര്‍ വിതരണം ചെയ്ത 1. 53 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ചന്തേര പോലീസ് സ്റ്റേഷനിലെത്തിച്ചു. കാഞ്ഞങ്ങാട്ട് ജ്വല്ലറിയില്‍ കള്ളനോട്ടുകള്‍ നല്‍കുന്നതിന് മുമ്പ് ചെറുവത്തൂരിലെ രണ്ട് ജ്വല്ലറികളില്‍ ഷോപ്പിംഗ് നടത്തിയ ജബ്ബാര്‍ അവിടെനിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി പണമായി കള്ളനോട്ടാണ് നല്‍കിയത്. കാഞ്ഞങ്ങാട്ടെ കള്ളനോട്ട് സംഭവം പുറത്തായതോടെയാണ് ചെറുവത്തൂരിലെ രണ്ട് ജ്വല്ലറികളിലെയും ജീവനക്കാര്‍ ജബ്ബാര്‍ തങ്ങളുടെ കടയിലും കള്ളനോട്ട് നല്‍കിയതായി തിരിച്ചറിഞ്ഞത്. ചെറുവത്തൂരിലെ അറ്റ്ലസ് ജ്വല്ലറിയില്‍ 52000 രൂപയുടെയും ഫാഷന്‍ ഗോള്‍ഡില്‍ 1,01,000 രൂപയുടെയും കള്ളനോട്ടുകളാണ് ജബ്ബാര്‍ നല്‍കിയത്. രണ്ട് ജ്വല്ലറികളുടെയും ഉടമകള്‍ നല്കിയ പരാതി അനുസരിച്ച് ചന്തേര പോലീസ് ജബ്ബാറിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി ജ്വല്ലറി ഉടമകള്‍ മൊത്തം 1.53 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പോലീസിന് കൈമാറി. പോലീസിത് ബന്തവസിലെടുത്ത് ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപോര്‍ട്ട് നല്കി.
അതിനിടെ കാഞ്ഞങ്ങാട്ടെ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകാരന് കാസര്‍കോട്ട് പോലിസിന്റെ പിടിയിലായി. കാഞ്ഞങ്ങാട്ടെ മലബാര്‍ ഗോള്‍ഡിലും പിലിക്കോട് ഇലക്ട്രിസിറ്റി ഓഫീസിലും കള്ളനോട്ട് നല്കിയ ചെറുവത്തൂര്‍ കൈതക്കാട്ടെ ജബ്ബാറിന് കള്ളനോട്ട് എത്തിച്ചു കൊടുത്ത സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് ഹവാല ഇടപാടുകാരനായ നാസര്‍ എന്ന യുവാവിനെ വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ കാസര്‍കോട്ടെ ഹവാല സംഘത്തില്‍പ്പെട്ടവര്‍ നാസറിന് നല്കിയ നോട്ടുകള്‍ കള്ളനോട്ടുകളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നാസര്‍ ഇത് പണം നല്കിയ ആള്‍ക്ക് തന്നെ തിരിച്ചു കൊടുത്തിരുന്നു. ഈ കള്ളനോട്ടുകളാണ് കാഞ്ഞങ്ങാട്ടും മറ്റും വിതരണത്തിനെത്തിച്ചത്. ഈ സാഹചര്യത്തില്‍ നാസറിനെ ചോദ്യം ചെയ്താല്‍ കള്ളനോട്ട് സംഘത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഹവാല സംഘത്തിലെ കണ്ണിയായ നാസറിന് കള്ളനോട്ട് വിതരണത്തിന് നേതൃത്വം നല്‍കുന്നവരെ കുറിച്ച് നന്നായി അറിയാമെന്ന് പോലീസ് വിശ്വസിക്കുന്നു. കാഞ്ഞങ്ങാട്ട് കള്ളനോട്ട് വിതരണം ചെയ്തതിന്റെ മുഖ്യസൂത്രധാരനായ കോങ്കണ്ണന് യുവാവിനെ കുറിച്ച് നാസറിന് അറിയാമെന്നും സൂചനയുണ്ട്.

Keywords: Fake currency, Hawala money, Police, Enquiry, Mangalore, Cheruvathur, Kasaragod.
Related News:
കോങ്കണ്ണന് യുവാവിനെ തേടി പോലീസ് മംഗലാപുരത്തേക്ക്