കോങ്കണ്ണന് യുവാവിനെ തേടി പോലീസ് മംഗലാപുരത്തേക്ക്
Aug 20, 2012, 18:51 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ മലബാര്‍ ഗോള്‍ഡില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങി പണമായി 1.80 ലക്ഷം രൂപയുടെ കള്ളനോട്ട് നല്കി മുങ്ങുകയും പിന്നീട് പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്ത ചെറുവത്തൂര്‍ കൈതക്കാട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പെരിങ്ങോം സ്വദേശി അബ്ദുല്‍ ജബ്ബാറിന്റെ വീട്ടിലേക്ക് കുഴല്‍പ്പണമായി ആറ് ലക്ഷം രൂപ എത്തിച്ചുകൊടുത്ത കോങ്കണ്ണന് യുവാവിനെ തേടി പോലീസ് സംഘം മംഗലാപുരത്തേക്ക്.
ഈ കള്ളനോട്ട് കേസിന്റെ അന്വേഷണം മംഗലാപുരം ഉള്‍പ്പെടെ ദക്ഷിണ കന്നഡ ജില്ലയിലേക്ക് വ്യാപിപ്പിച്ചു. ആഗസ്റ്റ് 12ന് ഞായറാഴ്ച ഉച്ചയോടെയാണ് ദുബായില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് ബൈക്കിലെത്തിയ കോങ്കണ്ണുള്ള യുവാവ് കൈതക്കാട്ടെത്തി ജബ്ബാര്‍ ഗള്‍ഫില്‍ നിന്ന് ഏര്‍പ്പാടുചെയ്ത ആറ് ലക്ഷം രൂപയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇത്രയും തുകയ്ക്കുള്ള ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍ ജബ്ബാറിന്റെ ഭാര്യയെ ഏല്‍പ്പിച്ച് മടങ്ങിയത്.
ജബ്ബാറിനെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് കുഴല്പ്പണമെത്തിക്കാന് ദുബായിലുള്ള മംഗലാപുരത്തുകാരന് മൊയ്തീനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. മൊയ്തീന്റെ നിര്‍ദ്ദേശപ്രകാരമാണ് കോങ്കണ്ണന് യുവാവ് കള്ളനോട്ടുകള്‍ ചെറുവത്തൂരിലേക്ക് എത്തിച്ചതെന്ന് കരുതുന്നു.
ജബ്ബാര്‍ പിടിയിലായതോടെ കോങ്കണ്ണന് യുവാവിനെ കണ്ടെത്താന്‍ ജില്ലാ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രന്, നീലേശ്വരം സി ഐ സി കെ സുനില്‍കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം മംഗലാപുരത്തെത്തുകയും അവിടുത്തെ ക്രൈംസ്ക്വാഡിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയും ചെയ്തു. കോങ്കണ്ണന് യുവാവ് ജബ്ബാറിന്റെ ഭാര്യയെ മൊബൈല്‍ ഫോണില്‍ വിളിച്ച നമ്പര്‍ പോലീസിന്റെ പക്കലുണ്ട്. ഈ നമ്പറില്‍ ബന്ധപ്പെടാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്.
മംഗലാപുരത്ത് പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷത്തിന്റെ ഭാഗമായി അവധിയായതിനാലും ആസാം കലാപത്തിന്റെ പേരില്‍ എസ് എംഎസ് സന്ദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലും ഈ മൊബൈല്‍ ഫോണ്‍ നമ്പര്‍ ആരുടേതാണെന്ന് കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം നടന്നിട്ടില്ല.
കള്ളനോട്ട് കേസിന്റെ അന്വേഷണ ചുമതലയുള്ള ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം മംഗലാപുരത്തേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ജബ്ബാറിനെ വിശദമായി വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. ഞായറാഴ്ച ഹൊസ്ദുര്ഗിലെത്തിയ ജില്ലാ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രന് കള്ളനോട്ട് കേസിലെ വിവരങ്ങള്‍ ആരായുകയും അന്വേഷണം വ്യാപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Keywords: Hawala money, Cheruvathur, Fake currency, Accuse, Police, Enquiry, Mangalore, Kasaragod