Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

പട­ന്ന­ക്കാട് റെയില്‍വെ മേല്‍പാലം മുഖ്യ­മ­ന്ത്രി ഉദ്ഘാ­ടനം ചെയ്യും

Written By irf Kvartha on 23 Aug 2012 | 12:20 am

Chief Minister Oommen Chandy, Kerala
കാഞ്ഞ­ങ്ങാട്: വടക്കേ മല­ബാ­റിലെ ഏറ്റവും വലിയ റെയില്‍വെ മേല്‍പാ­ല­മായ പട­ന്ന­ക്കാട് പാലം മുഖ്യ­മന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാ­ടനം ചെയ്യും. കാഞ്ഞ­ങ്ങാ­ടിനും നീലേ­ശ്വ­ര­ത്തി­നു­മിടയില്‍ വര്‍ഷ­ങ്ങ­ളായി അനു­ഭ­വ­പ്പെ­ടുന്ന ഗതാ­ഗത കുരു­ക്കിന് പരി­ഹാ­ര­മായി നിര്‍മാണം പൂര്‍ത്തി­യാ­ക്കിയ മേല്‍പാലം അടുത്ത മാസം 17 നാണ് ഉദ്ഘാ­ടനം ചെ­യ്യുന്നത്. ചട­ങ്ങില്‍ കേന്ദ്ര റെയില്‍വെ സഹ­മന്ത്രി ടി.­എ­ച്ച്. മുനി­യപ്പ് അധ്യ­ക്ഷത വഹി­ക്കും.

നീലേ­ശ്വ­രത്തെ മേല്‍പാലം നിര്‍മി­ക്കുന്ന വേള­യില്‍തന്നെ പട­ന്ന­ക്കാട് മേല്‍പാ­ലവും നിര്‍മാണം തുട­ങ്ങ­ണ­മെന്ന് ജന­ങ്ങള്‍ ശക്ത­മായി ആവ­ശ്യ­പ്പെ­ട്ടി­രു­ന്നു­വെങ്കിലും ഒരു ജന­പ്ര­തി­നി­ധി­യുടെ പ്രാദേ­ശിക താല്‍പര്യം കാര­ണ­മാണ് പട­ന്ന­ക്കാട് പാലം നിര്‍മാണം ആരം­ഭി­ക്കു­ന്നത് തന്നെ വൈകാനും കാര­ണ­മാ­യ­ത്. ദേശീ­യ­പാ­ത­യില്‍ വാഹ­ന­ങ്ങ­ളുടെ ആധിക്യം കാരണം ഗതാ­ഗ­ത­ക്കു­രുക്ക് പതി­വാ­കു­മ്പോഴും നീലേ­ശ്വ­രത്തെ മേല്‍പാ­ല­ത്തി­നാണ് ജന­പ്ര­തി­നിധി കൂടു­തല്‍താല്‍പ­ര്യ­മെ­ടു­ത്ത­ത്. അതേ സമയം ഇ.­അ­ഹ­മ്മദ് കേന്ദ്ര റെയില്‍വെ മന്ത്രി സ്ഥാനം ഏറ്റെ­ടുത്ത സമ­യ­ത്താണ് പാലം പണി വേഗ­ത­യി­ലാ­യ­ത്.

ഒരു കിലോ­മീ­റ്റര്‍ 119.6 മീറ്റ­റാണ് പാല­ത്തിന്റെ നീളം. രണ്ട് ഭാഗ­ങ്ങ­ളി­ലായി അപ്രോച്ച് റോഡും നിര്‍മ്മി­ച്ചി­ട്ടു­ണ്ട്. 27 സ്പാനു­ക­ളാ­ണു­ള്ള­ത്. 37 കോടി രൂപ­യോളം ചെല­വ­ഴി­ച്ചാണ് പാലം നിര്‍മ്മാണം പൂര്‍ത്തി­യാ­ക്കി­യ­ത്. പാല­ത്തിന്റെ നിര്‍മ്മാണം പൂര്‍ത്തി­യായ ഉടന്‍ വാഹ­ന­ങ്ങ­ളുടെ ട്രയല്‍ ഓട്ടം നട­ത്തി­യി­രു­ന്നു.


Keywords: Kasaragod, Padnakkad, Railway, Bridge, Chief Minister, Oommen Chandy, Kanhangad.
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here