Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

ഹര്‍ത്താല്‍::: വിശ്വാസികളോട് സി.പി.എം മാപ്പ് പറണം-യൂത്ത് ലീഗ്

Written By Kvartha Alpha on 5 Aug 2012 | 4:16 pm

Muslim Youth League Chemnad
 മേല്‍പ്പറമ്പ്: കൊലപാതക കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതിലും മനോജ് എന്ന ചെറുപ്പക്കാരന്റെ മരണത്തിലും പ്രതിഷേധിച്ച് രണ്ട് ദിവസം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ച് പൊതുജനങ്ങളെ ഒന്നടങ്കം ബുദ്ധിമുട്ടിച്ച സി.പി.എം നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

വൈദ്യുതി ചാര്‍ജ്ജ് ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രതിപക്ഷ ധര്‍മ്മം നിര്‍വ്വഹിക്കേണ്ട ഇടതുപക്ഷം ക്രിമിനല്‍ സംഘത്തിന് ഒത്താശ ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് ദോഷം ചെയ്യും.

വിശുദ്ധ റമളാനില്‍ വിശ്വാസികളെ ദ്രോഹിക്കാന്‍ മാത്രമാണ് ഹര്‍ത്താല്‍ മൂലം സാധിച്ചത്. ഹര്‍ത്താല്‍ ദിവസത്തെ നഷ്ടം കണക്കാക്കി സി.പി.എമ്മില്‍ നിന്നും പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം, ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര ആവശ്യപ്പെട്ടു.


Keywords: Muslim Youth League, Chemnad, CPM, Kasargod, MYL
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here