കാസര്‍കോട്: ഇന്ത്യന്‍ മാജിക്ക് അക്കാദമി ചെന്നൈ എല്ലാ വര്‍ഷവും നല്‍കിവരുന്ന പ്രശസ്ത മാന്ത്രികന്‍ പ്രൊഫ. ഭാഗ്യനാഥിന്റെ പേരിലുള്ള ഫന്റാസിയ അവാര്‍ഡ് നീലേശ്വരത്തെ മജീഷ്യന്‍ സുധീര്‍ മാടക്കത്തിന് സമ്മാനിച്ചു.
ആഗസ്ത് 18ന് മദ്രാസിലെ ചിന്മയ സട്രീറ്റിലുള്ള മൈത്രി ഓഡിറ്റോറിയത്തില്‍ വെച്ച് തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ ഡി. ജയകുമാര്‍ മുഖ്യാഥിതിയായ ചടങ്ങില്‍ സിനിമ താരം പത്മശ്രീ സുകുമാരി അവാര്‍ഡ് വിതരണം ചെയ്തു. ചടങ്ങില്‍ പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍ ശരത് സുധീര്‍ മാടക്കത്തിനെ പൊന്നാട അണിയിച്ചു. ഇന്ത്യന്‍ മാജിക്ക് അക്കാദമി ഡയരക്ടര്‍ ഷൊര്‍ണൂര്‍ രവി സ്വാഗതവും, ചെയര്‍മാന്‍ ഇ.എന്‍. ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.
രണ്ട് ദേശീയ അവാര്‍ഡുകളും നാല് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് വെച്ച് കേരള സാംസ്‌ക്കാരിക വകുപ്പും തിരുവനന്തപുരം മാജിക്ക് അക്കാദമിയും സംയുക്തമായി നടത്തിയ അന്താരാഷ്ട്ര മാജിക്ക് മല്‍സരത്തില്‍ വിദേശ മാന്ത്രികര്‍കൊപ്പം മല്‍സരിച്ച് ഇന്റര്‍നാഷണല്‍ അവാര്‍ഡും സുധീര്‍ കരസ്ഥമാക്കി. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡ് നല്‍കി അഭിനന്ദിച്ചിരുന്നു.
മദ്യത്തിനും, മയക്കുമരുന്നിനും, എയ്ഡ്‌സിനുമെതിരെ നിരവധി തവണ മാജിക്കിലൂടെ ബോധവത്ക്കരണം നടത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലം ജനങ്ങളിലേക്ക് എത്തിക്കാന്‍ തലയില്‍ തീ കത്തിച്ച് കണ്ണുകെട്ടി ബൈക്ക് ഓടിച്ച് ജനശ്രദ്ധ നേടിയിരുന്നു.
ഇന്ത്യയില്‍ പ്രൊഫഷണല്‍ മജീഷ്യന്മാര്‍കുള്ള വലിയ സ്റ്റേജ് ഇല്യൂഷന്‍ നിര്‍മ്മിച്ച് നല്‍കുന്നത് സുധീറാണ്. പ്രൊഫ. ഭാഗ്യനാഥിന്റെ ഫാന്റാസിയ അവാര്‍ഡിന് പരിഗണിക്കുമ്പോള്‍ അവാര്‍ഡ് കമ്മിറ്റി മുന്‍തൂക്കം നല്‍കിയതും ഇതിനാണ്. മാജിക്ക് ജനങ്ങളിലേക്കെത്തിക്കാന്‍ നീലേശ്വരത്ത് ആദ്യമായി മാജിക്ക് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയതും സുധീറാണ്.
കേരളത്തിലെ നിരവധി മജീഷ്യന്മാര്‍ സുധീറിന്റെ ശിഷ്യഗണങ്ങളിലുണ്ട്. മാജിക്ക് രംഗത്ത് 20 വര്‍ഷമായ തുടരുന്ന ഇദ്ദേഹം കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനാണ്. ഭാര്യ: ശുഭമോള്‍, മകന്‍ ദര്‍ശന്‍ എസ്. മാടക്കത്ത്.

Keywords: Sudeer Madakkath, Magician, Award, Chennai, Nileshwaram, Kasaragod.

0 comments:
Post a Comment