city-gold-ad-for-blogger

സ്‌നേഹിച്ച് വിവാഹം കഴിച്ച യുവതിയെ മറ്റൊരു വിവാഹം കഴിച്ച് വഞ്ചിച്ചു

സ്‌നേഹിച്ച് വിവാഹം കഴിച്ച യുവതിയെ മറ്റൊരു വിവാഹം കഴിച്ച് വഞ്ചിച്ചു
കാസര്‍കോട്: സ്‌നേഹിച്ച് വിവാഹം കഴിച്ച യുവതിയെ മറ്റൊരു വിവാഹം കഴിച്ച് യുവാവ് വഞ്ചിച്ചതായി പരാതി. ഇതുകൂടാതെ സ്ത്രീധനത്തിനുവേണ്ടി യുവതിയെ മര്‍ദ്ദിച്ചതിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തു.

അടുക്കത്ത്ബയല്‍ ബീച്ചിലെ കൃഷ്ണവര്‍ണ്ണ നിലയത്തില്‍ വള്ളിയുടെ പരാതിയിലാണ് ധര്‍മ്മദൈവ ക്ഷേത്രത്തിന് സമീപത്തെ ഭര്‍ത്താവ് മുകുന്ദന്‍(45), ബന്ധുക്കളായ രാജീവി, ബാബു എന്നിവര്‍ക്കെതിരെയാണ് സി.ജെ.എം കോടതിനിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തത്. 1992 ആഗസ്ത് 20നാണ് വള്ളിയും മുകുന്ദനും സ്‌നേഹിച്ച് മതാചാര പ്രകാരം വിവാഹിതരായത്. വിവാഹ സമയം മൂന്നു ലക്ഷം രൂപ സ്ത്രീധനമായി നല്‍കിയിരുന്നു.

യുവതിയുടെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇത് കൂടാതെ ആറ് ലക്ഷം രൂപ അധികം സ്ത്രീധനം നല്‍കണമെന്നാവശ്യപ്പെട്ട് വള്ളിയെ ഭര്‍ത്താവു ബന്ധുക്കളും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിനിടയിലാണ് ആദ്യ വിവാഹ ബന്ധം നിലനില്‍ക്കെ മുകുന്ദന്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചത്. ഇത് ചോദ്യം ചെയ്തതിന് വീട്ടില്‍ കയറി അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്തതായി വള്ളിയുടെ പരാതിയില്‍ പറയുന്നു.

Keywords: Cheating, Husband, Wife, Police, Complaint, Adkathbail, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia