Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

കു­റ­ഞ്ഞ വ്യാ­യാ­മ­വും അമി­ത ഭ­ക്ഷ­ണവും രോ­ഗ­ങ്ങള്‍­ക്ക് കാര­ണം

Written By irf Kvartha on 22 Aug 2012 | 10:43 pm

Cleanic, Mogral Puthur

കാ­സര്‍­കോട്: ജീ­വി­ത­ശൈ­ലീ രോ­ഗ­നി­യന്ത്ര­ണ പ­രി­പാ­ടി­യു­ടെ ഭാ­ഗ­മാ­യു­ള്ള ക്ലി­നി­ക് മൊ­ഗ്രാല്‍ പു­ത്തൂര്‍ ഗ്രാ­മ­പ­ഞ്ചാ­യ­ത്തിലും ആ­രം­ഭിച്ചു. ഇ­തി­ന്റെ പ­ഞ്ചാ­യ­ത്തുത­ല ഉദ്­ഘാ­ട­നം 22.8.2012-ന് പ­ഞ്ചായ­ത്ത് പ്ര­സി­ഡന്റ് ശ്രീമ­തി നജ്­മ അ­ബ്ദുല്‍ ഖാ­ദര്‍ മൊ­ഗ്രാല്‍ പു­ത്തൂര്‍ പ്രാ­ഥ­മികാ­രോ­ഗ്യ കേ­ന്ദ്ര­ത്തില്‍ വെ­ച്ച് ന­ട­ന്ന ച­ട­ങ്ങില്‍ നിര്‍­വ്വ­ഹിച്ചു. ച­ട­ങ്ങില്‍ വൈ­സ് പ്ര­സിഡന്റ് അ­ബ്ദുല്‍ ഗ­ഫൂര്‍ ചേ­രങ്കൈ അ­ധ്യ­ക്ഷ­ത വ­ഹിച്ചു. ആ­ശം­സ­ക­ളര്‍­പി­ച്ച് മെ­മ്പര്‍­മാരാ­യ സു­ഹ­റ ക­രീം, ഉ­മേ­ഷ് ക­ട­പ്പു­റം, ഉ­സ്­മാന്‍ കല്ല­ങ്കൈ, എച്ച്.എം.സി. മെ­മ്പര്‍­മാരാ­യ മാ­ഹിന്‍ കു­ന്നില്‍, ബാ­ലന്‍ ക­ട­വില്‍ തു­ട­ങ്ങി­യ­വര്‍ സം­സാ­രി­ച്ചു.

ജീ­വി­ത­ശൈ­ലീ രോ­ഗ­ങ്ങ­ളെ­ക്കു­റിച്ചും, ക്ലി­നി­ക്കി­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങ­ളെ­ക്കു­റിച്ചും പ്രാ­ഥ­മികാ­രോ­ഗ്യ കേന്ദ്രം മെ­ഡിക്കല്‍ ഓ­ഫീ­സര്‍ സി.എം. കാ­യി­ഞ്ഞി ക്ലാ­സെ­ടുത്തു. ഇ­തി­ന്റെ ഭാ­ഗ­മാ­യി പ­ഞ്ചാ­യ­ത്തി­ലെ 30 വ­യ­സ്സി­നു മു­ക­ളി­ലു­ള്ള മു­ഴു­വന്‍ ആ­ളു­ക­ളു­ടെയും ര­ക്ത­സ­മ്മര്‍­ദ്ദ­വും, പ്ര­മേ­ഹവും സൗ­ജ­ന്യ­മാ­യി പരി­ശോ­ധി­ക്കു­കയും ആ­വ­ശ്യമാ­യ മ­രു­ന്നു­കള്‍ സൗ­ജ­ന്യ­മാ­യി നല്‍­കു­കയും ചെ­യ്യും. ഇ­വര്‍­ക്ക് തു­ടര്‍ ചി­കിത്സയും ല­ഭ്യ­മാ­ക്കും. പരി­ശോ­ധ­ന എല്ലാ ചൊ­വ്വാ­ഴ്­ച­ക­ളിലും ഉ­ച്ച­യ്­ക്ക് ര­ണ്ടുമ­ണി മു­തല്‍ നാ­ലുമ­ണി വ­രെ എല്ലാ സ­ബ്‌­സെന്റ­റു­ക­ളില്‍ വെച്ച് ന­ട­ത്തു­ന്ന­താ­ണ്. ഈ­ സേവ­നം മു­ഴു­വന്‍ ആള്‍­ക്കാരും പ­ര­മാവ­ധി പ്ര­യോ­ജ­ന­പ്പെ­ടു­ത്ത­ണ­മെ­ന്ന് മെ­ഡിക്കല്‍ ഓ­ഫീ­സര്‍ അ­ഭ്യര്‍­ത്ഥിച്ചു. ച­ട­ങ്ങില്‍ ഹെല്‍­ത്ത് ഇന്‍­സ്‌­പെ­ക്ടര്‍ സു­രേ­ഷ് സ്വാ­ഗ­ത­വും ജോ­യ് എം.പി. ന­ന്ദിയും പ­റഞ്ഞു.

Keywords: Kasaragod, Mogral Puthur. Clinic, Illness.
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here