മൊഗ്രാല്‍ പുത്തൂരിലെ ദുരിതബാധിതര്‍ക്ക് സാന്ത്വനവുമായി കെ.എം.സി.സി പ്രവര്‍ത്തകരെത്തി
Aug 24, 2012, 12:36 IST
മൊഗ്രാല്‍ പുത്തൂര്‍: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സാന്ത്വനവുമായി ദുബൈ-കാസര്‍കോട് മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തകരെത്തി. മൊഗ്രാല്‍ പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 32 വിദ്യാര്‍ത്ഥികള്‍ക്ക് ദുബൈ കെ.എം.സി.സി മണ്ഡലം കമ്മിറ്റിയുടെ ഓണകിറ്റ് വിതരണം ചെയ്തു.
സ്കൂളില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി ഓണകിറ്റ് ഹെഡ്മാസ്റ്റര് മഹാലിങ്കേശ്വര രാജിന് കൈമാറി. യോഗം മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി എ.എ. ജലീല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ബി. അബ്ദുര്‍ റഹ്മാന് അദ്ധ്യക്ഷത വഹിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ 154-ഓളം മാനസിക വൈകല്യമുള്ളവര്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ മൊഗ്രാല്‍ പുത്തൂര്‍ സ്കൂളിലെ 32-ഓളം കുട്ടികള്‍ക്കാണ് ദുബൈ കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജാതി-മത ഭേദമന്യേ കിറ്റ് നല്‍കിയത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 100-ഓളം കുടുംബങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം കെ.എം.സി.സി ധനസഹായം നല്‍കിയിരുന്നു. ഈ റമളാനില്‍ അഞ്ച് ലക്ഷം രൂപ ചിലവ് വരുന്ന 10 കുടുംബങ്ങള്‍ക്കുള്ള ശിഹാബ് തങ്ങള്‍ ഭവന പദ്ധതി ആരംഭിച്ചിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് നജ്മ അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് ഗഫൂര്‍ ചേരങ്കൈ, കെ.എം.സി.സി നേതാക്കളായ ഹനീഫ് കല്‍മട്ട, മുനീര്‍ ചെര്‍ക്കള, സലീം ചേരങ്കൈ, സത്താര്‍ ആലംപാടി, എസ്. പി.സലാഹുദ്ദീന്, സി. രാമകൃഷ്ണന്, ജാഫര്‍ എരിയാല്‍, മാഹിന്‍ കുന്നില്‍, സുലൈമാന്‍ ചൗക്കി, ഹസൈനാര്‍ ചൗക്കി, വേണു ഗോപാല്‍ മാസ്റ്റര്‍, ഹമീദ് മാസ്റ്റര്‍, സലീം അക്കര, സിദ്ദീഖ് ബേക്കല്‍, കരീം ചൗക്കി, കെ.ബി. അഷ്റഫ്, ഹംസു മേനത്ത്, മുരളീധരന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സലാം കന്യപ്പാടി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എം. സുരേന്ദ്രന് നന്ദിയും പറഞ്ഞു.