സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
Aug 16, 2012, 21:24 IST
ബാവിക്കര: ബാവിക്കര അക്ഷയ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുളിയാര്‍ ഗ്രാമ പഞ്ചായത്തിന്റേയും, ഇരിയണ്ണി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും, ഭാരതീയ ചികില്‍സാ വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ മഴക്കാല രോഗങ്ങള്കെതിരെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് 19 ന് രാവിലെ 10 മണിമുതല്‍ ഒരുമണിവരെ ബാവിക്കര അക്ഷയ ഓഫീസില്‍ വച്ച് നടത്തും.
ക്യാമ്പില്‍ സൗജന്യ പരിശോധനയും, മരുന്നും നല്‍കും. പരിശോധന പ്രയോജനപ്പെടുത്തണമെന്ന് ക്ലബ്ബ് എക്സിക്യൂട്ടീവ് യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ നീദ് രാജ് അദ്ധ്യക്ഷനായി. പി. ശ്രീനേഷ്, കെ. രമേഷ്,
ബി. ശശിധരന്, എ. പ്രജ്ജ്വല്‍, കൃഷ്ണരാജ് എന്നിവര്‍ സംസാരിച്ചു.

Keywords: Bavikara, Kasaragod, Kerala, Club, Medical camp