Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പ്; അന്വേഷണം എറണാകുളത്തേക്ക്

Written By kvarthaksd on 28 Aug 2012 | 8:55 pm

Vellarikunde, Nurse, Job Offer, Police, Investigation, Ernakulam,  Dubai, Shiju Mathew
വെള്ളരിക്കുണ്ട്: നേഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ ട്രാവല്‍ ഉടമയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം എറണാകുളത്തേക്ക് വ്യാപിപ്പിച്ചു.

 എറണാകുളത്തെ സെയിഫ് ട്രാവലിങ് ഉടമ ഷിജു മാത്യുവിനെ പിടികൂടാനാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. വെള്ളരിക്കുണ്ട് വാഴപ്ലാക്കലിലെ ജോസഫിന്റെ (48) പരാതി പ്രകാരം കഴിഞ്ഞ ദിവസമാണ് ഷിജു മാത്യുവിനെതിരെ പോലീസ് കേസെടുത്തത്.

നേഴ്‌സിംഗ് ജോലിക്കുള്ള ദുബൈ സര്‍കാരിന്റെ വിസ വാഗ്ദാനം ചെയ്ത് ഷിജു മാത്യു മൂന്ന്‌ ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നതാണ് ജോസഫ് പോലീസിന് നല്‍കിയ പരാതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഷിജു മാത്യു ഒളിവില്‍ പോയിരിക്കുകയാണ്. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഷിജുമാത്യുവിനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കി


Keywords: Vellarikunde, Nurse, Job Offer, Police, Investigation, Ernakulam,  Dubai, Shiju Mathew, Kasaragod.

Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here