പരാതിയുമായെത്തിയ ബി.ജെ.പി. പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചു
Aug 27, 2012, 21:41 IST
ബദിയടുക്ക: കുടിവെള്ളപ്രശ്‌നവുമായി ബന്ധപ്പെട്ട് പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയ ബി.ജെ.പി. പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ചതായി പരാതി. പരിക്കേറ്റ സീതാംഗോളിയിലെ കൊറക നായിക്കിന്റെ മകന്‍ നാരായണനായിക്കിനെയാണ്(35) മര്‍ദിച്ചത്.
പഞ്ചായത്ത് വകയിലുള്ള പൈപ്പില്‍ നിന്നും കുടിവെള്ളം എടുക്കുന്നതിനെചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. വീണ്ടും എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ പോലീസില്‍ വിവരം നല്‍കണമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് നാരായണ നായിക്കിനെ പോലീസുകാര്‍ മര്‍ദിച്ചത്.
രാവിലെ എട്ട് മണിക്ക് പരാതിയുമായെത്തിയ നാരായണ നായിക്കിനെ എസ്.ഐ. വരുന്നതും കാത്ത് 11 മണിവരെ നിര്‍ത്തിക്കുകയും എസ്.ഐ വന്നശേഷം കാര്യങ്ങള്‍ വിവരിക്കുകയും ചെയ്തതോടെയാണ് പോലീസ് മര്‍ദിച്ചത്. നാരായണ നായിക്കിന്റെ കൂടെ പഞ്ചായത്ത് മെമ്പര്‍ കൃഷ്ണനും ഉണ്ടായിരുന്നു. പഞ്ചായത്ത് മെമ്പറുടെ സാന്നിദ്ധ്യത്തിലായിരുന്നു പോലീസ് നാരായണ നായിക്കിനെ മര്‍ദിച്ചത്.

Keywords: Kasaragod, Police, BJP, Attack, Complaint, Seethangoli, Kerala, Badiyadukka