Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്ക്

Written By Kvarthakgd on 8 Aug 2012 | 6:25 pm

കാഞ്ഞങ്ങാട്: പടന്നക്കാട്ട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ചെറുവത്തൂരിലെ വ്യാപാരിയായ അസീസിന്റെ മകന്‍ റഫീഖ് (22), മാതാവ് ഖദീജ (40), ഖദീജയുടെ സഹോദരി റഷീദ (33), റഫീഖിന്റെ സഹോദരിമാരായ ഷെര്‍മി (18), സെയ്ഫുന്നിസ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച രാവിലെ 11 മണിയോടെ പടന്നക്കാട് നെഹ്‌റു കോളേജിന് സമീപത്താണ് അപകടമുണ്ടായത്. എതിരെ വരികയായിരുന്ന വാഹനത്തില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വസ്ത്രമെടുക്കാനായി ചെറുവത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് അഞ്ചംഗ കുടുംബം ഓട്ടോയി ല്‍ വരുമ്പോഴാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ കൊവ്വല്‍പള്ളിയിലെ ലക്ഷ്മി മേഘന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Auto rickshaw, Accident, Padnakkad, Injured, Kanhangad, Kasaragod
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here