city-gold-ad-for-blogger

ഷിബുവിന് രക്ഷകനായത് ഡോക്ടര്‍ സുനില്‍ ചന്ദ്രന്‍

ഷിബുവിന് രക്ഷകനായത് ഡോക്ടര്‍ സുനില്‍ ചന്ദ്രന്‍
കാസര്‍കോട് : ഉദരസംബന്ധമായ ഗുരുതരമായ അസുഖം ബാധിച്ച് അത്യാസന്ന നിലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിയ ഊമ യുവാവിന് രക്ഷകനായത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. പി.ബി സു നില്‍ ചന്ദ്രന്‍.

ജന്മനാ സംസാരശേഷിയില്ലാത്ത ഷിബു(30) ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. ഷിബുവിന് ഇപ്പോള്‍ വീട്ടുകാരെ കാണാന്‍ മോഹമാണ്. മൂന്നാഴ്ച മുമ്പാണ് ഗുരുതരമായ ഗുഹ്യരോഗത്തെ തുടര്‍ന്ന് ഷിബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊയിനാച്ചി മൈലാട്ടിയിലെ ഒരു ഹോട്ടല്‍ ജോലിക്കാരനായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ ഷിബു പൂര്‍ണ്ണമായും അവശനിലയിലായിരുന്നു.

മുലക്കുരു അസുഖം ഗുരുതരമായതിനാല്‍ ആരും തന്നെ അടുക്കാന്‍ തയ്യാറാകാതിരുന്നപ്പോഴാണ് ഡോ. സുനില്‍ ചന്ദ്രന്‍ ഷിബുവിന് എല്ലാ ചികിത്സയും നല്‍കിയത്. ഷിബുവിന് ബന്ധുക്കളെ കുറിച്ച് ഒരു വിവരവുമില്ല. വിവാഹിതനാണെന്നും ഒരു കുട്ടിയുണ്ടെന്നും ഇവരെ കാണണമെന്നുമാണ് കടലാസ് കൊടുത്തപ്പോള്‍ ഷിബു എഴുതിയത്. വീട് എവിടെയാണെന്നും ഈ യുവാവിന് പറയുന്നില്ല. ആശുപത്രി ജീവനക്കാരുടെ കാരുണ്യത്തിലാണ് ഷിബു ഇപ്പോള്‍ കഴിയുന്നത്.

Keywords:  kasaragod, Kerala, General-hospital 


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia