Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

ഹി­ന്ദു ജാഗ­ര­ണ വേ­ദി തെ­രു­വി­ലിറ­ങ്ങി: മം­ഗ­ലാ­പു­രം ന­ഗ­ര­ത്തില്‍ നി­രോ­ധ­നാ­ജ്ഞ

Written By Kvarthakgd on 29 Jul 2012 | 4:38 pm


മം­ഗ­ലാ­പുരം: ഹോം സ്‌­റ്റേ അക്ര­മ സം­ഭ­വ­ത്തി­ന്റെ മ­റ­വില്‍ ഹി­ന്ദു ജാഗ­ര­ണ വേ­ദി പ്ര­വര്‍­ത്തക­രെ പോ­ലീ­സ് പീ­ഡി­പ്പി­ക്കു­ന്നു­വെന്നാ­രോ­പി­ച്ച് ഹി­ന്ദു ജാഗ­ര­ണ വേ­ദി പ്ര­വര്‍­ത്ത­കര്‍ സി­റ്റി പോ­ലീ­സ് ക­മ്മീ­ഷണര്‍ ഓ­ഫീ­സി­ലേ­ക്ക് ഞാ­യ­റാഴ്ച പ്ര­തിഷേ­ധ മാര്‍­ച്ച് ന­ട­ത്തി.

പോ­ലീ­സ് ആ­സ്ഥാ­ന­ത്തി­ന് മു­മ്പില്‍ റോ­ഡില്‍ കു­ത്തി­യി­രു­ന്നു മാര്‍­ഗ തട­സ്സം സൃ­ഷ്ടി­ച്ച പ്ര­വര്‍­ത്തക­രെ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­തു നീക്കി. ന­ഗ­ര­ത്തില്‍ സം­ഘര്‍­ഷം പ­ട­രാ­തി­രി­ക്കാന്‍ 144-ാം വ­കു­പ്പ് പ്ര­കാ­രം നി­രോ­ധ­നാ­ജ്ഞ പ്ര­ഖ്യാ­പി­ച്ചു. 40 ഓ­ളം ഹി­ന്ദു ജാഗ­ര­ണ വേ­ദി പ്ര­വര്‍­ത്ത­ക­രാ­ണ് അ­റ­സ്റ്റി­ലാ­യത്. ഇ­വ­രില്‍ ബി.ജെ.പി­യു­ടെ ജില്ലാ ന്യൂ­നപ­ക്ഷ സെല്‍ പ്ര­സിഡ­ണ്ട് ഫ്രാ­ങ്ക്‌­ലിന്‍ മൊ­ന്തേ­രയും ഉള്‍­പ്പെ­ടും.

തി­ങ്ക­ളാ­ഴ്­ച ദക്ഷി­ണ കര്‍­ണ്ണാ­ട­ക ജില്ല­യില്‍ കോണ്‍­ഗ്ര­സ് വി­ദ്യാര്‍­ത്ഥി വി­ഭാ­ഗമാ­യ എന്‍.എ­സ്.യു.ഐ വി­ദ്യാ­ഭ്യാ­സ ബ­ന്ദ് പ്ര­ഖ്യാ­പി­ച്ചി­ട്ടുണ്ട്. അ­തി­നി­ടെ പ­ടീ­ലി­ലെ ഹോം സ്‌­റ്റേ സ്ഥാ­പ­നം പ്ര­വര്‍­ത്തിച്ച­ത് ലൈ­സന്‍­സ് ഇല്ലാ­തെ­യാ­ണെ­ന്ന് പോ­ലീ­സ് ക­മ്മീ­ഷ­ണര്‍ സീമ­ന്ത് കു­മാര്‍ മാ­ധ്യ­മങ്ങ­ളെ അ­റി­യിച്ചു.

Related news:

സ­ദാചാ­ര ഗു­ണ്ട­ക­ളു­ടെ ആ­ക്ര­മ­ണ­ത്തില്‍ പോ­ലീസ് ഓ­ഫീ­സ­റു­ടെ മ­കള്‍ക്കും മര്‍­ദ്ദ­ന­മേറ്റു

പെണ്‍­കു­ട്ടി­കള്‍­ക്ക് നേ­രെ അ­ക്രമം: എ.ഡി.ജി.പി എത്തി; എ­ട്ട് പേര്‍ അ­റ­സ്റ്റില്‍


Keywords: Police act, Mangalore, Youth, Girl, Attack, Karnataka, Kasaragod, Police, Case
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here