കാസര്‍കോട്: എസ് വൈ എസ് കാസര്‍കോട് മേഖലാ കമ്മറ്റിയുടെ സാന്ത്വന തീരം പദ്ധതിക്ക് കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് ശുചീകരണ യജ്ഞത്തോടെ പ്രാഥമിക തുടക്കം. അമ്പതോളം പ്രവര്‍ത്തകര്‍ ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ജനറല്‍ ആശുപത്രി പരിസര ശുചീകരണത്തില്‍ പങ്കാളികളായി.
കാട് പടിച്ചു കിടക്കുന്ന ആശുപത്രി പരിസരം വെട്ടിത്തെളിച്ച് വൃത്തിയാക്കുകയും കൊതുകു വളരുന്ന നിലയില്‍ കെട്ടിക്കിടന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. എസ്.വൈ.എസ് മേഖാല പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങളുടെ പ്രാര്‍ത്ഥനയോടെ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷന്‍ ഹമീദ് മൗലവി ആലമ്പാടി, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍ ഇത്തിഹാദ് മുഹമ്മദ് ഹാജി, എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, പി.ഇ താജുദ്ദീന്, സി.എ അബ്ദുല്ല ചൂരി, അബ്ദുല്‍ അസീസ് സൈനി, ശംസുദ്ദീന്‍ പുതിയപുര, ശംസുദ്ദീന്‍ കോളിയാട്, ചെമ്പരിക്ക നാസ്വിര്‍, മുഹമ്മദ് ടിപ്പു നഗര്‍, നാഷണല്‍ അബ്ദുല്ല, അശ്‌റഫ് തളങ്കര, അശ്‌റഫ് കരിപ്പൊടി തുടങ്ങിയവര്‍ സംബന്ധിച്ചു.
വിപുലമായ ആതുരസേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് ജില്ലാ സാന്ത്വന സമിതി നടപ്പാക്കുന്ന സുപ്രാധാന പദ്ധതിയായ സാന്ത്വനതീരം ജില്ലയിലെ പ്രധാന ഗവണ്‍മെന്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നത്. ഈ മാസം 21 വരെ നീണ്ട് നില്‍ക്കുന്ന എസ്.വൈ.എസ് സാന്ത്വന തീരം പദ്ധതിയില്‍ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ശുചീകരിക്കും.
വരും മാസങ്ങളില്‍ നിര്‍ധന രോഗികള്‍ക്ക് സൗജന്യ മരുന്ന്, ഭക്ഷണ വിതരണം, റമളാനില്‍ ഇഫ്താര്‍, അത്താഴത്തിലുള്ള സൗകര്യം, മയ്യിത്ത് പരിപാലനം, അപൂര്‍വ്വ ഗ്രൂപ്പുകളടക്കമുള്ള പ്രത്യേക രക്ത ഗ്രൂപ്പ് ഡയക്ടറി തയ്യാറാക്കി അവശ്യഘട്ടത്തില്‍ എത്രയും പെട്ടന്ന് ലഭ്യമാക്കല്‍, ആശുപത്രകളിലും വീടുകളിലും ദീര്‍ഘകാല പരിചരണം ആവശ്യമായി വരുന്ന രോഗികള്‍ക്ക് വാട്ടര്‍ ബെഡ്. വീല്‍ചെയര്‍, സ്ട്രറ്റ്ചര്‍, ഓക്‌സിജന്‍ സിലിണ്ടര്‍ തുടങ്ങിയവ ലഭ്യമാക്കല്‍ തുടങ്ങി വിപുലമായ സേവന പ്രവര്‍ത്തനങ്ങള്‍ ജില്ലാ എസ്.വൈ.എസ് സാന്ത്വനം പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. അത്യാഹിത വിഭാഗമടക്കം ആശുപത്രിയിലും അടിയന്തിരഘട്ടങ്ങളിലും സേവന സന്നദ്ധരായ വളണ്ടിയര്‍മാരുടെ സഹായം ലഭ്യമാകുന്ന തരത്തില്‍ ഓരോ കേന്ദ്രത്തിലും സാന്ത്വനം വിപുലമായ വളണ്ടിയര്‍കോര്‍ രൂപവത്കരിക്കും.
പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി യുനിറ്റുകളില്‍ അഞ്ചംഗ സാന്ത്വനസമിതി പ്രവര്‍ത്തന സജ്ജമാക്കുന്നു. കേന്ദങ്ങളില്‍ സൗജന്യവിതരണത്തിന് വിടുകളില്‍ നിന്നും മരുന്ന് ശേഖരണ രക്തദാന പ്രവര്‍ത്തനങ്ങളിലും സാന്ത്വന സമിതിയുടെ സഹകരണമുണ്ടാകും. വളണ്ടിയര്‍ കോറിന് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ ഫസ്റ്റ്എയിഡ്, ട്രോമാകെയര്‍ തുടങ്ങിയ വിഷയങ്ങളില്‍ സമഗ്ര പരിശീലനം നല്‍കും.

Keywords: Kasaragod, District Hospital, Sanitation, SYS

0 comments:
Post a Comment