city-gold-ad-for-blogger

മലയോരത്തെ കവര്‍ച്ച: പ്രതി അറസ്റ്റില്‍

മലയോരത്തെ കവര്‍ച്ച: പ്രതി അറസ്റ്റില്‍
Thimmapa Gowda
ബന്തടുക്ക: വീട്ടുകാര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ നേരത്ത്
ഏഴുപവന്‍ സ്വര്‍ണ്ണവും കാല്‍ലക്ഷത്തോളം രൂപയും കവര്‍ന്ന് സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുന്നാട് പീപ്പിള്‍സ്
കോളജിനുമുന്നില്‍ താമസിക്കുന്ന പെരിങ്ങാനത്ത് തിമ്മപ്പ ഗൗഡ(43)യെ ആണ് ആദൂര്‍ സി.ഐ എ.സതീഷ് കുമാര്‍, ബേഡകം എസ്.ഐ ലക്ഷ്മണന്‍ എന്നിവര്‍ അറസ്റ്റുചെയ്തത്.
ഈ മാസം 25ന് ബന്തടുക്ക, കക്കച്ചാലിലെ ഭരതഗൗഡയുടെ വീട്ടിലായിരുന്നു
കവര്‍ച്ച. ഇയാളും കുടുംബവും വീടു പൂട്ടി താക്കോല്‍ വാതില്‍പടിക്കുമുകളില്‍ വച്ച് ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഈ സമയത്ത് വീട്ടിലെത്തിയ തിമ്മപ്പ ഗൗഡ താക്കോല്‍ കൈക്കലാക്കി തുറന്ന ശേഷം  ഏഴുപവന്‍ സ്വര്‍ണ്ണവും പണവും കവരുകയായിരുന്നു. ഭരതഗൗഡയും കുടുംബവും വീട്ടില്‍ തിരികെയെത്തിയതിനു ശേഷമാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. ആദൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ നടന്ന തലനാരിഴകീറിയ അന്വേഷണത്തിലാണ് തിമ്മപ്പ ഗൗഡയാണ് കവര്‍ച്ചെയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്.

കവര്‍ച്ച നടന്ന സ്ഥലത്തുനിന്നും വിരലടയാളങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പോലീസിന്റെ ശേഖരത്തിലുള്ള മോഷ്ടാക്കളുടെ
വിരലടയാളങ്ങളുമായി അതിനു സാദൃശ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഇതുവരെ ചിത്രത്തില്‍ എവിടെയും വരാത്ത 40വയസ്സിനുമുകളിലുള്ള ആളായിരിക്കാം കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിച്ചു. വീടിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും മുന്‍കൂട്ടി അറിയുന്ന ആരെങ്കിലുമായിരിക്കാം കവര്‍ച്ചയ്ക്ക പിന്നിലെന്ന്  ഉറപ്പാക്കിയ പോലീസ്
സംശയത്തന്റെ അടിസ്ഥാനത്തില്‍ തിമ്മപ്പ ഗൗഡയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയതപ്പോഴാണ് കവര്‍ച്ചയ്ക്ക് തുമ്പായത്. ഭരത ഗൗഡയുടെ വീട്ടില്‍നിന്നു കവര്‍ച്ച ചെയത സ്വര്‍ണ്ണവും പണവും പ്രതിയുടെ വീട്ടില്‍ നിന്നു കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ മറ്റുരണ്ട് കവര്‍ച്ചകള്‍ക്ക്കൂടി തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബന്തടുക്ക, മണ്ടകൈയ്യിലെ ഒരു ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു അഞ്ചുപവന്‍ സ്വര്‍ണ്ണം കവര്‍ന്നത്. താനാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

വീട്ടുടമ കുടുംബസമേതം ഗള്‍ഫിലാണ്. പൂട്ടിക്കിടന്ന വീട്ടില്‍ നടന്ന
കവര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ബേഡകം പോലീസ്
സ്വമേധയാ കവര്‍ച്ചാ സംഭവത്തില്‍ കേസെടുത്തു. ഏതാനും മാസങ്ങള്‍ക്ക മുമ്പ് ബന്തടുക്കയിലെ വേദാവതി എന്ന സ്ത്രീയുടെ വീട്ടില്‍ നിന്നും
റബ്ബര്‍ഷീറ്റുകളും 10,000രൂപയും കവര്‍ന്നതും താനാണെന്ന് പ്രതി
സമ്മതിച്ചതായി പോലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Keywords:  Bandadukka, Police, Kasargod, House Robbery

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia