'കര്‍ക്കിടക മഴയത്ത്' മാഗസിന്‍ പ്രകാശനം ചെയ്തു
Jul 25, 2012, 16:02 IST
![]() |
| ഹേരൂര്‍ മീപ്പിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ 'കര്‍ക്കിടക മഴയത്ത്' മാഗസിന്‍ പ്രകാശനം അമ്പലത്തറ നാരായണന്‍ നിര്‍വ്വഹിക്കുന്നു. |
ഹെഡ്മാസ്റ്റര്‍ ടി.എച്ച്. ശങ്കര കാമത്ത് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ മുട്ടത്ത് മാഗസിന്‍ പരിചയപ്പെടുത്തി. ഹയര്‍സെക്കണ്ടറി ഹെഡ് സോമു തോമസ്, സീനിയര്‍ അസിസ്റ്റന്റ് കെ.എ. ഷീജ, ടി.വി. സജീവന്‍, സ്റ്റാഫ് സെക്രട്ടറി വി. മധു, കെ.വി. ശ്രീനിവാസന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. കണ്‍വീനര്‍ കെ.കെ. രജനി സ്വാഗതവും മുഹമ്മദ് ഫയാസ് നന്ദിയും പറഞ്ഞു.
Keywords: Karkidaka Mazhayath, Magazine Released, Heroor school, Kasaragod







