city-gold-ad-for-blogger

ഭര്‍തൃ­മതിക്കെതിരെ അപ­വാദം; ഹോംനേ­ഴ്‌സിംഗ് സെന്റര്‍ ഉ­ട­മ­ പി­ടി­യില്‍

ഭര്‍തൃ­മതിക്കെതിരെ അപ­വാദം; ഹോംനേ­ഴ്‌സിംഗ്  സെന്റര്‍ ഉ­ട­മ­ പി­ടി­യില്‍
നീ­ലേ­ശ്വ­രം: താ­യ­ന്നൂര്‍ സ്വ­ദേ­ശി­നി­യാ­യ ഭര്‍­തൃ­മ­തി­ക്കെ­തി­രെ അ­പ­വാ­ദ പ്ര­ച­ര­ണം ന­ട­ത്തു­ന്നു­വെ­ന്ന പ­രാ­തി­യില്‍ നീ­ലേ­ശ്വ­ര­ത്തെ ഹോം­നേ­ഴ്‌­സിം­ഗ് സെന്റര്‍ ഉ­ട­മ­യെ പോ­ലീ­സ് ക­സ്റ്റ­ഡി­യി­ലെ­ടു­ത്തു.

താ­യ­ന്നൂ­രി­ലെ പ­ര­മ­ശി­വന്‍ നാ­യ­രു­ടെ മ­കള്‍ ലേ­ഖ­യു­ടെ(30) പ­രാ­തി­യു­ടെ അ­ടി­സ്ഥാ­ന­ത്തില്‍ നീ­ലേ­ശ്വ­ര­ത്തെ കാ­രു­ണ്യ ഹോം­നേ­ഴ്‌­സിം­ഗ് സെന്റര്‍ ഉ­ട­മ വി എം സ്വാ­മി­­ക്കെ­തി­രെ­യാ­ണ് പ­രാ­തി. സ്വാ­മി­യെ പോ­ലീ­സ് ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത് ചോ­ദ്യം ചെ­യ്­തു­ വ­രി­ക­യാ­ണ്. സ്വാ­മി­യു­ടെ ഭാ­ര്യ­യ്‌­ക്കെ­തി­രെ­യും ലേ­ഖ പ­രാ­തി ഉ­ന്ന­യി­ച്ചി­ട്ടു­ണ്ട്.

സ്വാ­മി­യു­ടെ അ­പ­വാ­ദ പ്ര­ച­ര­ണം കാ­ര­ണം ലേ­ഖ­യു­ടെ ദാ­മ്പ­ത്യ ജീ­വി­തം ത­കര്‍­ച്ച­യു­ടെ വ­ക്കി­ലാ­ണെ­ന്നാ­ണ് പ­രാ­തി­യില്‍ പ­റ­യു­ന്നു. ത­മി­ഴ്‌­നാ­ട് സ്വ­ദേ­ശി­യാ­യ ശ­ക്തി­യാ­ണ് ലേ­ഖ­യു­ടെ ഭര്‍­ത്താ­വ്. സ്വാ­മി­യും ഭാ­ര്യ­യും മുന്‍­ക­യ്യെ­ടു­ത്താ­ണ് ലേ­ഖ­യു­ടെ­യും ശ­ക്തി­യു­ടെ­യും വി­വാ­ഹം ന­ടത്തിയ­ത്. സ്വാ­മി­യു­ടെ അ­പ­വാ­ദം കാ­ര­ണം ലേ­ഖ­യു­ടെ­യും ശ­ക്തി­യു­ടെ­യും ദാ­മ്പ­ത്യ ജീ­വി­ത­ത്തില്‍ പ്ര­ശ്‌­ന­ങ്ങള്‍ രൂ­ക്ഷ­മാ­രി­ക്കെ­യാ­ണെ­ന്നാ­ണ് പ­രാതി.

Keywords:  kasaragod, Kerala, Nileshwaram, Arrest 



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia