Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

ഗ്യാസ് പൈപ്പ് ലൈന്‍: ചട്ടഞ്ചാലില്‍ മാര്‍ച്ചും ധര്‍ണ്ണയും 12ന്

Written By kvarthapressclub on 11 Jul 2012 | 10:47 am

Kasargodvartha, Kasaragod
കാസര്‍കോട്: ജനവാസ കേന്ദ്രങ്ങളില്‍ കൂടി ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ ചട്ടഞ്ചാല്‍ വിക്ടിംസ് ഫോറത്തിന്റെ നേതൃത്വത്തില്‍ തെക്കില്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും ജുലായ് 12ന് രാവിലെ 10 മണിക്ക് നടക്കും.

ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുല്ല മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. വിക്ടിംസ് ഫോറം കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിക്കും. കെ.എം സുലൈമാന്‍ സ്വാഗതം പറയും. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ മൂസ ബി ചെര്‍ക്കളം, മിസ്‌രിയ ഷാഫി കണ്ണമ്പള്ളി, വാര്‍ഡ് മെമ്പര്‍മാരായ വി. രാജന്‍, ഷംസുദ്ദീന്‍ ടി.പി, ഉണ്ണികൃഷ്ണന്‍, നിയാസ്, സുഫൈജ അബൂബക്കര്‍, ഷെരീന അബ്ദുല്ലക്കുഞ്ഞി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഖാദര്‍ കണ്ണമ്പള്ളി, പി.കെ അബ്ദുല്ല, മുണ്ടാത്ത് കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Keywords: kasaragod, Kerala, March, Gas pipe line, Dharna, chattanchal 


Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here