Join Whatsapp Group. Join now!
Aster MIMS 10/10/2023

എം. അബ്ദുര്‍ റഹ്മാന് കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ്

കേന്ദ്രമാനവ ശേഷി വികസന മന്ത്രാലയത്തില്‍ എ.ഐ.സി.ടി.ഇ ഡയറക്ടറായ എം. അബ്ദുര്‍ റഹ്മാന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് നേടി. Kasaragod, Kerala, Computer, Doctorate
Dr. Abdul Rahman Paika
കാസര്‍കോട്: കേന്ദ്രമാനവ ശേഷി വികസന മന്ത്രാലയത്തില്‍ എ.ഐ.സി.ടി.ഇ ഡയറക്ടറായ എം. അബ്ദുര്‍ റഹ്മാന്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് നേടി.

ഡിജിറ്റല്‍ ഇമേജ് പ്രോസസിംഗ് മേഖലയില്‍ മലയാളം കൈയ്യെഴുത്തിന് പുതിയ ഒ.സി.ആര്‍ രീതി രൂപപ്പെടുത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. രാജശ്രീയുടെ കീഴിലാണ് ഗവേഷണം നടത്തിയത്.

ഗവേഷണത്തിന്റെ ഭാഗമായി നിരവധി അന്തരാഷ്ട്ര ജേര്‍ണലുകളിലും, കോണ്‍ഫറന്‍സുകളിലുമായി 20ല്‍പ്പരം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം പൂജപ്പുര എല്‍ബിഎസ് വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറായിരുന്ന റഹ്മാന്‍ ഈയിടെയാണ് എഐസിടിഇ ഡയറക്ടറായി ചുമതലയേറ്റത്.

Dr. Abdul Rahman, Paika, Malangai, Kasaragod
Dr. A. Abdul Rahman
കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പ് ഡയറക്ടറായിരുന്നു. നേരത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സെക്ഷന്‍ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ പി.ജി ബിരുദവും എം.ബി.എയും പൂര്‍ത്തിയാക്കിയ റഹ്മാന്‍ മാനേജ്‌മെന്റില്‍ ഗവേഷണത്തിനുള്ള തയ്യാറെടുപ്പിലാണ്.

കാസര്‍കോട് പൈക്ക മാളങ്കൈ സ്വദേശിയായ റഹ്മാന്‍ പരേതനായ കൊട്ടയടുക്കം അബ്ദുല്ല-നബീസ ദമ്പതികളുടെ മകനാണ്. കേന്ദ്ര വാര്‍ത്താ സംപ്രേക്ഷണ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായ ഡോ. നീതു സോണയാണ് ഭാര്യ.

Keywords: Kasaragod, Kerala, Computer, Doctorate


Post a Comment