city-gold-ad-for-blogger

ഹോട്ടലുകളില്‍ വീണ്ടും റെയ്­ഡ്: പഴ­കിയ ഭക്ഷണസാധനങ്ങള്‍ പിടി­കൂടി

ഹോട്ടലുകളില്‍ വീണ്ടും റെയ്­ഡ്: പഴ­കിയ ഭക്ഷണസാധനങ്ങള്‍ പിടി­കൂടി
കാ­സര്‍­കോട്: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലുകളില്‍ റെയ്ഡ് തുടരുകയാണ്. വ്യാ­ഴാഴ്ച ഏഴു ഹോട്ടലുക­ളില്‍ ഫുഡ് ഇന്‍സ്‌­പെക്ടര്‍ ഷാജി ജോര്‍ജിന്റെ നേതൃത്വ­ത്തി­ല്‍ റെ­യ്ഡു നട­ത്തി­. ക­ള­ക്ട­റേ­റ്റ് ജില്ലാ പ­ഞ്ചായ­ത്തു കാന്റീന്‍ അ­ധി­കൃ­തര്‍­ക്കും നോ­ട്ടീ­സ് നല്‍­കി. വൃ­ത്തി­ഹീമാ­യ അ­വ­സ്ഥ­യില്‍ ഭക്ഷ­ണം പാച­കം ചെ­യ്യുന്ന­തു ക­ണ്ടെ­ത്തി­യ­തി­നാ­ണു ന­ട­പ­ടി.

കാ­സര്‍­കോ­ട് കെഎ­സ്­ആര്‍­ടിസിക്കു സമീപത്തെ മലബാര്‍ കോഫി ഹൗസില്‍ നി­ന്നു 140 കിലോ പഴകിയ ഗോതമ്പ് മാവ് പിടിച്ചെടുത്തു. എം.ജി. റോ­ഡി­ലി­ലെ ബദരിയ ഹോട്ടലില്‍ നിന്ന് 30 കിലോ കാലാവധി കഴിഞ്ഞ ഐസ്­ക്രീം പിടിച്ചെടുത്തിട്ടുണ്ട്. ഇ­വ­രില്‍ നിന്നും 8,000 രൂപ പിഴ ഈടാക്കി. കൊച്ചിന്‍ ബേക്കറിയില്‍ നിന്ന് 2,000 രൂപയും വ­സ­ന്ത വിഹാര്‍, ഉഡുപ്പി ഹോട്ടലുകളില്‍ നിന്നു 5,000 രൂപയും പി­ഴ ഈ­ടാക്കി. ലൈസന്‍സ് പുതു­ക്കാത്തതു കണ്ടെത്തിയതിനെത്തു­ടര്‍­ന്നാ­ണു ന­ട­പ­ടി.

ഉദുമ­യിലെ ഹോട്ടല്‍ ആന­ന്ദും കോട്ടി­ക്കു­ളത്തെ ശ്രീശാ­സ്ത­ ഹോ­ട്ട­ലും അട­ച്ചി­ടാന്‍ നിര്‍ദേശി­ച്ചു. ഹോ­ട്ട­ലു­ട­മ­ക­ളില്‍ നിന്നു അയ്യായിരം രൂപ വീതം പിഴ­യീ­ടാ­ക്കി. കാ­സര്‍­കോ­ട് നായ­ന്മാര്‍മൂ­ല­യിലെ ഇറ­ച്ചി­ക്കട­ക­ളിലും റെയ്ഡ് നടത്തി. പര­സ്യ­മായി മാംസ­ങ്ങള്‍ പ്രദര്‍ശി­പ്പി­ക്ക­രു­തെ­ന്നു നിര്‍ദേശം നല്‍കി. വരും ദിവസങ്ങളിലും റെ­യ്ഡു തുടരു­മെന്നു ഫുഡ് ഇന്‍സ്‌­പെക്ടര്‍ അറിയി­ച്ചു.

Keywords: Kasaragod, Hotel, Police, Collector, Food Inspector, Shaji George, Uduma, Fine, Naimaramoola, Beef stall.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia