കുറ്റിക്കോല്‍: രാത്രി സമയങ്ങളില്‍ കുളിമുറി രംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന സംഘത്തിനെതിരെ നാട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.
ബേഡകം പോലീസ് സ്റ്റേഷന് പരിധിയിലെ കുറ്റിക്കോല്‍, പുളുവഞ്ചി ഭാഗങ്ങളിലാണ് കുളിമുറികളില്‍ നിന്നുള്ള രംഗങ്ങള്‍ പകര്‍ത്തുന്നത്. സ്ത്രീകള്‍ കുളിക്കുന്ന രംഗങ്ങള്‍ വ്യാപകമായി മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയതായി ഇതിനകം തെളിഞ്ഞിട്ടുണ്ട്. കുറ്റിക്കോല്‍, പുളുവഞ്ചി ഭാഗങ്ങളിലുള്ള വീടുകളില്‍ അടച്ചുറപ്പില്ലാത്ത കുളിമുറികള്‍ ലക്ഷ്യമിട്ടാണ് സംഘം നീങ്ങുന്നത്. ജനലുകളുള്ള കുളിമുറികളെയാണ് ഇതിനായി സംഘം പ്രധാനമായും തിരഞ്ഞെടുക്കുന്നത്. കുളി സീനുകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം ഇന്റര്‍നെറ്റില്‍ കയറ്റുകയാണ് ചെയ്യുന്നത്.
സ്ത്രീകള്‍ കുളിക്കുന്ന കടവുകളിലും ഇത്തരം സംഘങ്ങള്‍ രംഗങ്ങള്‍ പകര്‍ത്താനായി തമ്പടിക്കുന്നുണ്ട്. തങ്ങള്‍ കുളിക്കുന്ന രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതായി ബോധ്യപ്പെട്ട ഏതാനും യുവതികള്‍ വിവരം തങ്ങളുടെ വീടുകളില്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. സ്ത്രീകളെ ശല്യപ്പെടുത്തുന്ന സംഘത്തില്‍പ്പെട്ട മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Keywords: Kuttikol, Puluvanchi, Mobile Camera, Arrest

0 comments:
Post a Comment