Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

ര­ണ്ട് കോ­ടിരൂ­പ സ­മ്മാ­ന­മ­ടി­ച്ച­താ­യി എ­സ്.എം.എ­സ് അയ­ച്ച് പ­ണം ത­ട്ടാന്‍ ശ്രമം

Written By kvarthaksd on 25 Jul 2012 | 2:13 pm

Kasaragod, Fake SMS, Complaint, Cash
കാസര്‍­കോട്: ര­ണ്ട് കോ­ടി­രൂ­പ­യു­ടെ സ­മ്മാ­ന­മ­ടി­ച്ച­താ­യി എ­സ്.എം.എ­സ് സ­ന്ദേ­ശം അയച്ച് പ­ണം ത­ട്ടാന്‍ ശ്ര­മി­ച്ച സം­ഭ­വ­ത്തില്‍ പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം ആ­രം­ഭിച്ചു. കാസര്‍­കോ­ട് മീ­പ്പു­ഗി­രി കാ­ളി­യ­ങ്കാ­ട്ടെ എം.ഹ­രി­ഹ­ര­ന്റെ(67) പ­രാ­തി­യി­ലാ­ണ് പോ­ലീ­സ് കേ­സെ­ടു­ത്ത­ത്.

ഹ­രി­ഹര­ന്റെ മൊ­ബൈല്‍­ഫോ­ണി­ലേ­ക്ക് ര­ണ്ട് ല­ക്ഷം യു.എ­സ് ഡോ­ളര്‍ സ­മ്മാ­ന­മ­ടി­ച്ച­താ­യി എ­സ്.എം.എ­സ് സ­ന്ദേ­ശം വ­ന്നി­രുന്നു. പ­ണം ല­ഭി­ക്കാന്‍ ഫോ­ട്ടോ, തി­രി­ച്ച­റി­യല്‍ രേ­ഖ, ബാ­ങ്ക് അ­ക്കൗ­ണ്ട് തു­ട­ങ്ങി­യ­വ നല്‍­കാന്‍ ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രുന്നു. ഇ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ഹ­രി­ഹ­രന്‍ രേ­ഖ­ക­ളെല്ലാം അയ­ച്ചു കൊ­ടു­ത്തി­രു­ന്നു.

എ­സ്.എം.എ­സ് സ­ന്ദേ­ശ­ത്തില്‍ 09971323705 എന്ന മൊ­ബൈല്‍ ന­മ്പറും നല്‍­കി­യി­രുന്നു. പി­ന്നീ­ട് ബ­ന്ധ­പ്പെ­ട്ട­പ്പോള്‍ ഫ്ര­ഞ്ച് ക­ലര്‍­ന്ന ഇം­ഗ്ലീ­ഷില്‍ സം­സാ­രി­ച്ച ഒ­രു സ്ത്രീ ത­ങ്ങ­ളു­ടെ ക­മ്പി­നി­യു­ടെ ആള്‍ ഡല്‍­ഹി­യി­ലെ­ത്തു­ന്നു­ണ്ടെന്നും ഈ സ­മ­യം 15,000 രൂ­പ­യു­മാ­യി എ­ത്ത­ണ­ണെന്നും ആ­വ­ശ്യ­പ്പെ­ടു­ക­യാ­യി­രു­ന്നു.

പ­ണം നല്‍­കാന്‍ ആ­വ­ശ്യ­പ്പെ­ട്ട­പ്പോള്‍ സംശ­യം തോന്നി­യ ഹ­രി­ഹ­രന്‍ സു­ഹൃ­ത്തു­ക്ക­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട­പ്പോ­ഴാ­ണ് സ­മ്മാനം ത­ട്ടി­പ്പാ­ണെ­ന്ന് മ­ന­സി­ലാ­യത്. പി­ന്നീ­ട് ഫോ­ണില്‍ ബ­ന്ധ­പ്പെ­ട്ട­പ്പോള്‍ ആ­രും ഫോണ്‍ എ­ടു­ത്തില്ല. അ­യച്ചു­കൊ­ടുത്ത രേ­ഖ­കള്‍ ദു­രു­പ­യോ­ഗം ചെ­യ്യാന്‍ സാ­ധ്യ­ത­യു­ള്ള­തി­നാ­ലാ­ണ് പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യ­തെന്ന് ഹ­രി­ഹ­രന്‍ പ­റ­ഞ്ഞു.

ഈ മാ­സം 21നാ­ണ് എ­സ്.എം.എ­സ് സ­ന്ദേ­ശം വ­ന്ന­ത്. 23നാ­ണ് പ­ണ­വു­മാ­യി എ­ത്ത­ണ­മെ­ന്ന അ­റി­യി­പ്പ് ല­ഭി­ച്ചത്. വന്‍­തു­ക­യു­ടെ സ­മ്മാ­നം ല­ഭി­ച്ച­താ­യി അ­റി­യി­ച്ച് ഇന്റര്‍­നെ­റ്റ് ത­ട്ടി­പ്പ് ന­ട­ത്തു­ന്ന സംഘ­ത്തെ കു­റി­ച്ച് നേര­ത്തെ ത­ന്നെ നി­രവ­ധി പ­രാ­തി­ക­ളാ­ണ് പോ­ലീ­സി­ന് ല­ഭിച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­ത്. പോ­ലീ­സ് നി­രന്ത­രം ഇത്ത­രം സം­ഘ­ങ്ങള്‍­ക്കെ­തി­രെ മു­ന്ന­റി­യി­പ്പ് നല്‍­കു­മ്പോഴും പ­ല­രും ത­ട്ടി­പ്പ് സം­ഘ­ങ്ങ­ളു­ടെ വാ­ഗ്­ദാ­ന­ങ്ങ­ളില്‍ കു­ടു­ങ്ങി­കൊ­ണ്ടി­രി­ക്കു­ക­യാണ്.


Keywords: Kasaragod, Fake SMS, Complaint, Cash, Internet 
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here