Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

കലാ­കേന്ദ്രം തീവെ­ച്ച് കേ­സ്; പ്രതി­കള്‍ക്ക് അറസ്റ്റ് വാറ­ണ്ട്

Written By kvarthaksd on 17 Jul 2012 | 4:48 pm

Kanhangad, Arrest warrant, Accuse, Fire, case, Court
കാഞ്ഞ­ങ്ങാട്: പ്രിയ­ദര്‍ശിനി കലാ­കാ­യിക കേന്ദ്രം തീവെച്ച് നശി­പ്പിച്ച കേസില്‍ ഒളി­വില്‍ കഴി­യുന്ന രണ്ട് പ്രതി­കള്‍ക്കെ­തിരെ കോടതി അറസ്റ്റ് വാറണ്ട് പുറ­പ്പെ­ടു­വി­ച്ചു. പന­യാല്‍ കൂട്ട­പ്പുന കുറു­ക്കന്‍ കുന്നിലെ പവി­ത്രന്‍, രതീഷ് എന്നി­വര്‍ക്കെ­തി­രെ­യാണ് ഹൊ­സ്ദുര്‍ഗ് ജുഡീ­ഷ്യല്‍ ഒന്നാം ക്ലാസ് മജി­സ്‌ട്രേറ്റ് (ര­ണ്ട്) കോടതി അറസ്റ്റ് വാറണ്ട് പുറ­പ്പെ­ടു­വി­ച്ച­ത്.

2011 ഒക്‌ടോ­ബര്‍ 23 ന് രാത്രി­യാണ് കൂട്ട­പ്പുന പ്രിയ­ദര്‍ശിനി കലാ­കേ­ന്ദ്ര­ത്തിന് ഒരു സംഘം തീവെ­ച്ച­ത്. ഓഫീ­സി­ന­കത്തെ ഫര്‍ണ്ണീ­ച്ചറും മറ്റ് സാധ­ന­ങ്ങളും കത്തി നശി­ച്ചി­രു­ന്നു. ഈ കേസിലെ മുഖ്യ­പ്ര­തി­ക­ളായ ഷെഫ­ീ­ഖ്, കെ ശ്രീകേഷ് എന്നി­വരെ പോലീസ് അറസ്റ്റ് ചെയ്തു­വെ­ങ്കിലും പവി­ത്രനും രതീഷും ഒളി­വില്‍ പോവു­ക­യാ­യി­രു­ന്നു. ഈ കേസില്‍ ബേക്കല്‍ പോലീസ് അന്വേ­ഷണം പൂര്‍ത്തി­യാക്കി കോട­തി­യില്‍ കുറ്റ­പത്രം സമര്‍പ്പി­ച്ചി­ട്ടു­ണ്ട്.

Keywords: Kanhangad, Arrest warrant, Accuse, Fire, case, Court     
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here