Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

സ്വര്‍ണ്ണം നല്‍കാത്തതിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനമേറ്റ് ഭാര്യ ആശുപത്രിയില്‍

Written By Kvarthakgd on 17 Jun 2012 | 10:07 am

കാസര്‍കോട്: സ്വര്‍ണ്ണം പണയം വെയ്ക്കാന്‍ നല്‍കാത്തതിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനമേറ്റ് ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേളയിലെ രത്‌നഗിരി ഹൗസില്‍ മാലിങ്കയുടെ മകള്‍ ഗീതയെയാണ്(24) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് ജോബിയാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഗീത പറഞ്ഞു.

ഭര്‍ത്താവുമൊത്ത് നീര്‍ച്ചാലിലെ വാടക ക്വാട്ടേഴ്‌സിലാണ് താമസിക്കുന്നത്. ഒന്നര വര്‍ഷം മുമ്പായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ ഭൂരിഭാഗം സ്വര്‍ണ്ണവും വിറ്റ് തുലച്ചിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ മൊബൈലിലേക്ക് ഒരു യുവതിയുടെ മെസേജ് വന്നിരുന്നു. എന്നോട് വാങ്ങിയ പണം തിരിച്ചു നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു സന്ദേശം.

ഈ പണം കൊടുക്കാന്‍ ഗീതയോട് കമ്മല്‍ പണയം വെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു നല്‍കാത്തതിന്റെ വിരോധത്തിലാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് യുവതി പറഞ്ഞു.

Keywords: Wife, Attack, Husband, Bela, Kasaragod
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here