city-gold-ad-for-blogger

ഉള്ളാള്‍ മദനി അറബി കോളേജ് സനദ്ദാന സമ്മേളനം വ്യാഴാഴ്ച

ഉള്ളാള്‍ മദനി അറബി കോളേജ് സനദ്ദാന സമ്മേളനം വ്യാഴാഴ്ച
ഉള്ളാള്‍: ഉള്ളാള്‍ സയ്യിദ് മദനി അറബി ക്കോളേജ് 42-ാം വാര്‍ഷികവും 33-ാം സനദ്ദാന സമ്മേളനവും ജൂണ്‍ 14 ന് മദനി കോംപൗണ്ടില്‍ നടക്കും. രാവിലെ 9 മണിക്ക് സയ്യിദ് മദനി ട്രസ്റ്റിന് കീഴില്‍ പുതുതായി ആരംഭിക്കുന്ന ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിന്റെയും ദഅ്‌വാ കോളേജിന്റെയും ഉദ്ഘാടനം സമസ്ത പ്രസിഡന്റ് താജുല്‍ ഉലമാ സയ്യിദ് അബ്ദു റഹിമാന്‍ അല്‍ ബുഖാരി ഉള്ളാള്‍ നിര്‍വഹിക്കും.

രാവിലെ 10 മണിക്ക് നടക്കുന്ന മദനി സംഗമത്തില്‍ ഉലമാ ഉമറാ ബാധ്യത എന്ന വിഷയത്തെ കുറിച്ച് ബഷീര്‍ ഫൈസി വെണ്ണക്കോട് ക്ലാസെടുക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് മംഗലാപുരം തഖ്‌വാ പള്ളി പരിസരത്ത് നിന്ന് വാഹനാകമ്പടിയോടെ പണ്ഡിതന്മാരെയും നേതാക്കളെയും ഉള്ളാളത്തേക്ക് ആനയിക്കും.

2.30 ന് നടക്കുന്ന സനദ്ദാന സമ്മേളനം താജുല്‍ ഉലാമ സയ്യിദ് അബ്ദുല്‍ റഹിമാന്‍ അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഖമറുല്‍ ഉലമാ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ് അതാവുള്ള തങ്ങള്‍ ഉദ്യാപുരം, സയ്യിദ് ചെറുക്കുഞ്ഞി തങ്ങള്‍, ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍ , താഴേക്കോട് അബ്ദുല്ല മുസ്‌ലിയാര്‍, പേരോട് അബ്ദു റഹിമാന്‍ സഖാഫി, ഹുസൈന്‍ സഖാഫി ചുള്ളിഖ്‌കോട്, മഞ്ഞനാടി അബ്ബാസ് മുസ് ലിയാര്‍, അഹ്മദ് ബാവ മുസ്‌ലിയാര്‍, മെച്ചമ്പാടി അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍, കെ.പി. ഹുസൈന്‍ സഅദി, എ.പി. അബ്ദുല്‍ ഹകീം അസ്ഹരി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഫാസില്‍ റസ് വി കാവല്‍ക്കട്ട, അബ്ദു റഷീദ് മദനി, എസ്.പി. ഹംസ സഖാഫി, അബ്ദു റഷീദ് സൈനി, യു.ടി. ഖാദിര്‍ എം.എല്‍.എ, സി.എം. ഇബ്രാഹീം, വൈ. അബ്ദുല്ല കഞ്ഞി യേനപ്പോയ, മുംതാസലി തുടങ്ങിയവര്‍ പ്രസംഗിക്കും. യു.എസ്. ഹംസ സ്വാഗതം പറയും.

Keywords: Ullal, Arabic, College, Conference, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia