Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

തൃക്കരിപ്പൂരിലെ വീട് കവര്‍ച്ച; വിരലടയാളങ്ങള്‍ നശിപ്പിച്ച നിലയില്‍

Written By kvarthapressclub on 14 Jun 2012 | 4:54 pm

Theft, Kasaragod
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ മൃഗാശുപത്രിക്ക് സമീപത്തുള്ള വീട് കുത്തിത്തുറന്ന് ഏഴ് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തകേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊയോങ്കരയിലെ സിദ്ദിഖിന്റെ വീട്ടില്‍നിന്നാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. വീടിന്റെ താഴത്തെ നിലയിലുള്ള ബാത്ത് റൂമിന്റെ ഗ്രില്‍സ് തുരന്ന് മാറ്റിയാണ് കവര്‍ച്ചക്കാര്‍ അകത്ത് കടന്നത്. സിദ്ദിഖും കുടുംബവും വിവാഹ വീട്ടില്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വീടിന്റെ ഒന്നാംനിലയിലുള്ള കിടപ്പ് മുറിയിലെ അലമാരയില്‍ നിന്നാണ് വളകളും മോതിരവും അടങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നത്. വിവരമറിഞ്ഞ് ചന്തേര എസ്‌ഐ എം പി വിനീഷ്, എഎസ്‌ഐ പി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി തന്നെ കവര്‍ച്ച നടന്ന വീട്ടിലെത്തി അന്വേഷണം നടത്തി.

കാസര്‍കോട്ട് നിന്ന് വിരലടയാള വിദഗ്ദ്ധരും എത്തിയിരുന്നു. എന്നാല്‍ വാതിലുകളിലും അലമാരയിലും ജനലുകളിലും ചുമരുകളിലും വെള്ളമൊഴിച്ച് കഴുകിയ നിലയിലായിരുന്നു. മോഷ്ടാക്കളുടെ വിരലടയാളങ്ങള്‍ ലഭിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. സിദ്ദിഖിന്റെ കുടുംബ പശ്ചാത്തലം അറിയുന്നവര്‍ തന്നെയാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നത് സംബന്ധിച്ച സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഏതാനുംപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. തികച്ചും ആസൂത്രിതമായാണ് സിദ്ദിഖിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയതെന്നും പോലീസ് കരുതുന്നു.

Keywords: Kasaragod, Trikaripur, Theft, Robbery, House 


Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here