Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

ബൈക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍

Written By kvarthapressclub on 11 Jun 2012 | 1:06 pm

Bike, Kasaragod
ബോവിക്കാനം: ബൈക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗസംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പൊവ്വലിലെ അല്‍ത്താഫിനെയാണ്(20) പോലീസ് വീട് റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകിട്ട് ബോവിക്കാനത്ത് ഒരു ബൈക്കും കാറും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തര്‍ക്കമുടലെടുത്തിരുന്നു. തര്‍ക്കം നാട്ടുകാര്‍ പറഞ്ഞു തീര്‍ത്തിരുന്നു. ഇതിന് ശേഷം പൊവ്വലില്‍ നിന്നും റൈസ് ചെയ്ത് ബൈക്കിലെത്തിയ ഒരു യുവാവിനെ നാട്ടുകാര്‍ തടയുകയും നേരത്തെ ഇവിടെ അമിത വേഗതയെ തുടര്‍ന്ന് അപകടം നടന്നിരുന്നെന്ന് അറിയിച്ചപ്പോള്‍ യുവാവ് നാട്ടുകാരെ അസഭ്യം പറഞ്ഞ് തിരിച്ചുപോവുകയായിരുന്നു. പിന്നീട് തിരിച്ച് പോയ യുവാവ് മൂന്നു ബൈക്കുകളിലായി സുഹൃത്തുക്കളേയും കൂട്ടി വന്ന് ബോവിക്കാനം ടൗണില്‍ ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് ബൈക്ക് റൈസ് നടത്തുകയും, നേരത്തെ ബൈക്ക് തടഞ്ഞവരെ അസഭ്യം പറയുകയും സോഡാ കുപ്പി റോഡില്‍ വലിച്ചെറിഞ്ഞ് നാട്ടുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

വിവരമറിഞ്ഞ് ആദൂര്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നീട് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അല്‍ത്താഫിനെ വീട് റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെല്ലാം നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്.

Keywords: Bovikanam, Bike, arrest, kasaragod, Kerala, Police-raid 


Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here