ലയണ്‍സ് ക്ലബ്ബിന്റെ ഹൃദ്രോഗ-പ്രമേഹ നിര്‍ണയ ക്യാമ്പ് 24ന്
Jun 19, 2012, 13:47 IST
കാസര്‍കോട്: കാസര്‍കോട് ലയന്‍സ് ക്ലബ് ഒമേഗ ആശുപത്രി ഹാര്‍ട്ട് ഫൗണ്ടേഷന്‍, ലളിത കലാസദനം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹൃദ്രോഗ-പ്രമേഹ നിര്‍ണ്ണയ ക്യാമ്പ് 24 ന് ലളിത കലാസദനത്തില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട മണിവരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രോഗികള്‍ക്കായി ഇ സി ജി ടെസ്റ്റ്, പ്രമേഹ രോഗ നിര്‍ണ്ണയം, സ്‌കാനിംഗ്, ബി പി ടെസ്റ്റ് തുടങ്ങിയവ സൗജന്യമായി നടത്തികൊടുക്കും. ക്യാമ്പില്‍ വിദഗദ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും.
ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കോ-ഓഡിനേറ്റര്‍ ബാബു 9947160955, അഡ്മിനിസ്‌ട്രേറ്റര്‍ ഭരദ്വാജ് 09880924411, പി ആര്‍ ഒ നാഗരാജ് 09035539262 എന്നിവരെ ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Keywords: Kasaragod, Kerala, Press meet, Medical-camp