നഗരസഭാ മാലിന്യ പ്രശ്നം; സെക്രട്ടറി കോടതിയലക്ഷ്യം കാട്ടിയതായി പരാതി
Jun 6, 2012, 10:30 IST
ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ 2011 ജൂണ്‍ 25 നാണ് ബദറുദ്ദീന്‍ എന്നയാള്‍ക്ക് 15 ലക്ഷ ംരൂപയ്ക്ക് നഗരസഭ കരാര്‍ നല്‍കിയത്. കരാര്‍ നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരാറുകാരന് തയ്യാറായില്ല. അതേസമയം വിവിധ ഘട്ടങ്ങളിലായി 7 ലക്ഷം രൂപയോളം നഗരസഭ കരാറുകാരന് നല്‍കിയിട്ടുണ്ട്. ഇതിനെതിരെയാണ് പരാതിയുമായി അഡ്വ. എം. രഞ്ജിത്ത് ഓംബുഡ്സമാനെ സമീപിച്ചത്. 2012 മെയ് 16 ന് കോഴിക്കോട് നടന്ന സിറ്റിംഗില്‍ മെയ് 30 നകം മാലിന്യങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യണമെന്ന് നഗരസഭാ സെക്രട്ടറിയോട് ഓംബുഡ്സ്മാന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പിലാക്കാതെ മെയ് 30 ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ കരാറുകാരന് മാലിന്യം നീക്കം ചെയ്യാനുള്ള തീയ്യതി വീണ്ടും നീട്ടികൊടുക്കുകയായിരുന്നു.
മഴക്കാല തുടങ്ങിയതോടെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞുനാറി ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും, സാംക്രമിക രോഗങ്ങളും പകരാന്‍ ഇടയുള്ളത് മുന്‍നിര്‍ത്തിയാണ് ഓംബുഡ്സ്മാന് വിധി പുറപ്പെടുവിച്ചതെന്ന അഡ്വ. എം. രഞ്ജിത്ത് പറഞ്ഞു.
Keywords: Kanhangad, Kasaragod, Kanhangad-Municipality, Complaint, Waste, Secretary







