Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

അടുക്കത്ത് ബയലില്‍ വീടും റോഡിരികില്‍ നിര്‍ത്തിയിട്ട കാറും തകര്‍ത്തു

Written By kvarthaksd on 3 Jun 2012 | 5:06 pm

കാസര്‍കോട്: അടുക്കത്ത് ബയലില്‍ പട്ടാപകല്‍ ഒരു സംഘം വീട് കല്ലെറിഞ്ഞ് തകര്‍ക്കുകയും വീടിന് സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരാളുടെ കാര്‍ എറിഞ്ഞ് തകര്‍ക്കുയും ചെയ്തു. അടുക്കത്തെ ബയല്‍ അര്‍ജാല്‍ റോഡിലെ കെ. അബ്ബാസിന്റെ പര്‍വേസ് മന്‍സിലിലാണ് ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഒരു സംഘം കല്ലെറിഞ്ഞ് തകര്‍ത്തത്.

വീട്ടുകാര്‍ ബഹളം വെച്ചപ്പോള്‍ സംഘം ഓടി മറയുകയും വീടിന് 50 മീറ്റര്‍ അകലെ നിര്‍ത്തിയിട്ട സക്കറിയയുടെ കെ. എല്‍ 14 ജി 4636 നമ്പര്‍ മാരുതി ആള്‍ട്ടോ കാര്‍ എറിഞ്ഞ് തകര്‍ക്കുയുമായിരുന്നു. കാറിന്റെ പിന്‍വശത്തെയും സൈഡിലെയും ഗ്ലാസുകള്‍ തകര്‍ന്നു. വീടിന്റെ ജനല്‍ ഗ്ലാസുകളും ടൈല്‍സും കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.







Keywords: Kasaragod, Adkathbail, Stone pelting, House, Car
Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here