ബസിനു പിറകില്‍ ആംബുലന്‍സ് ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്
Jun 21, 2012, 12:50 IST
കാസര്‍കോട്: മംഗലാപുരത്തേക്ക് രോഗിയെയും കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സ് ബസിനു പിന്നിലിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് മുഖത്ത് പരിക്കേറ്റു. കാഞ്ഞങ്ങാട് സണ്‍റൈസ് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ കുശാല്‍ നഗറിലെ ഇബ്രാഹീമിന്റെ മകന്‍ സി.പി ബഷീറിനാണ്(35) പരിക്കേറ്റത്.
പരിക്കേറ്റ ബഷീറിനെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് നിന്ന് ഒരു കുട്ടിയെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ചൗക്കിയില്‍ വെച്ചാണ് അപകടമുണ്ടായത്. സ്വകാര്യ ബസിനു പിന്നിലാണ് ആംബുലന്‍സ് ഇടിച്ചത്.
Keywords: Accident, Ambulance, Driver, Bus, Chawki, Kasaragod






