റോഡില്‍ നാട്ടുകാര്‍ ക്ലോസറ്റ് സ്ഥാപിച്ച് പ്രതിഷേധിച്ചു
Apr 23, 2012, 18:05 IST
നിലേശ്വരം: കുണ്ടുംകുഴിയും നിറഞ്ഞ നിലേശ്വരം- തൈക്കടപ്പുറം റോഡ് ഗതാഗത യോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തകര്‍ന്ന റോഡിലെ കുഴിയില്‍ ക്ലോസറ്റ് സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം മഴയ്ക്ക് തൊട്ടുമുമ്പ് തകര്‍ന്ന റോഡിന്റെ കുഴി അടച്ചെങ്കിലും ആദ്യമഴയ്ക്കു തന്നെ ഇതെല്ലാം തകര്‍ന്ന് പഴയതിലും കൂടുതല്‍ കുഴി രൂപപ്പെടുകയായിരുന്നു. ഇത്തവണയും ഇതേപൊലെ കുഴിയടക്കാന്‍ മെറ്റല്‍ ഇറക്കീയിട്ടുണ്ട്. ഇതാണ് നാട്ടുകാരെ ക്ലോസറ്റ് സ്ഥാപിക്കാന്‍ പ്രേരിപ്പിച്ചത്. ഒരു കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റിയാണ് കഴിഞ്ഞ തവണ കുഴിയടക്കാന്‍ കരാറേറ്റെടുത്തിരുന്നത്. പിന്നീട് കരാറ് മറിച്ച് നല്‍കുകയായിരുന്നു. മഴ അവസാനിച്ചപ്പോള്‍ തന്നെ റോഡ് പൂര്‍ണമായും ടാര്‍ ചെയ്യണമെന്ന് നാട്ടുകാര്‍ ആവിശ്വപ്പെട്ടിരുന്നെങ്കിലും ഇത്തവണയും കുഴിയടക്കല്‍ മാത്രം നടത്തി ഫണ്ട് വെട്ടിക്കാനുള്ള ശ്രമമാണ് സി.പി.എം ഭരിക്കുന്ന നഗരസഭ നടത്തുന്നതെന്നാണ് ആക്ഷേപം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ തീരദേശ വാഹന പണിമുടക്കും, നഗരസഭ ഓഫീസ് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.
Keywords: Kasaragod, Nileshwaram, Road.
Keywords: Kasaragod, Nileshwaram, Road.







