വേനലിന് കുളിരായി മഴ സജീവം
Apr 27, 2012, 16:42 IST
കാസര്‍കോട്: കടുത്ത വേനല്‍ ചൂടിന് കുളിരായി വേനല്‍ മഴ സജീവമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത മഴയാണ് കാസര്‍കോട് ജില്ലയില്‍ ലഭിച്ചത്. വേനല്‍ മഴയോടൊപ്പം വന്നെത്തിയ ശക്തമായ കാറ്റ് മലയോരങ്ങളിലും മറ്റും നാശംവിതച്ചിരുന്നു. അപ്രതീക്ഷമായ എത്തിയ മഴ പലരേയും വലച്ചു. കുട കരുതാതെ നഗരത്തിലെത്തിയവരാണ് വലഞ്ഞത്.
Photo: Zubair Pallickal
Keywords: Kasaragod, Rain.