കുടുംബശ്രീ പ്രവര്‍ത്തകയെ അപമാനിച്ച എഎസ്ഐക്കെതിരെ മാനഭംഗ കേസ്
Apr 24, 2012, 15:53 IST
നീലേശ്വരം: കുടുംബശ്രീ പ്രവര്‍ത്തകയെ അപമാനിച്ച എഎസ്ഐക്കെതിരെ മാനഭംഗത്തിന് കേസ്. പടിഞ്ഞാറ്റംകൊഴുവല്‍ റോഡില്‍ അരയാല്ത്തറക്കടുത്ത് കുടുംബശ്രീയുടെ ഹോട്ടല്‍ നടത്തുന്ന പടിഞ്ഞാറ്റംകൊഴുവലിലെ ക്ഷേമാവതിയെ ഹോട്ടലില്‍ കയറി അപമാനിക്കുകയും കയ്യേറ്റം ചെയ്യാന്‍ മുതിരുകയും ചെയ്തതിന് ആദൂര്‍ എഎസ്ഐ നീലേശ്വരം സ്വദേശി മാധവനെതിരെയാണ് നീലേശ്വരം പോലീസ് മാനഭംഗത്തിന് കേസെടുത്തത്.
കഴിഞ്ഞ ദിവസം ആദൂര്‍ സ്റേഷനില്‍ നിന്ന് നീലേശ്വരത്തെത്തിയ മാധവന് തന്റെ ബാഗ് കുടുംബശ്രീ ഹോട്ടലില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു. കുറച്ച് കഴിഞ്ഞ് മാധവന് ബാഗെടുത്ത് പോവുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഹോട്ടലിലേക്ക് മടങ്ങിവന്ന മാധവന് ബാഗില്‍ രണ്ട് ലക്ഷം രൂപയുണ്ടായിരുന്നുവെന്നും അത് കാണാനില്ലെന്ന് പറഞ്ഞ് ബഹളം വെക്കുകയും ക്ഷേമാവതിയുടെ കൈക്ക് കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്യുകയായിരുന്നു.
ക്ഷേമാവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് മാധവനെതിരെ പോലീസ് കേസെടുത്തു. ഇതിന് മുമ്പ് നിരവധി തവണ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടി നേടിയിട്ടുണ്ട് എഎസ്ഐ. ഡ്യൂട്ടിയിലിരിക്കെ മദ്യപിച്ചതിന് അമ്പലത്തറയില്‍ എഎസ്ഐയായിരിക്കുമ്പോള്‍ മാധവനെ സസ്പെന്റ് ചെയ്തിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് മാധവന് തിങ്കഴാള്ച രാത്രി ആദൂരില്‍ പരാക്രമം കാട്ടിയതായി പരാതിയുണ്ട്.

Keywords: Women harassment, Case, Adoor ASI, Nileshwaram, Kasaragod