മത്സ്യബന്ധന ബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ചു
Apr 23, 2012, 08:48 IST
തൃക്കരിപ്പൂര്‍: ശക്തമായ തിരത്തള്ളലില്‍ മത്സ്യബന്ധന ബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ വലിയപറമ്പിലെ ബീച്ചാരക്കടപ്പുറത്താണ് സംഭവം. മത്സ്യബന്ധനത്തിന് വലയിറക്കിയ വേളയിലുണ്ടായ തിരത്തള്ളലില്‍ ബോട്ട് കരയിലെ മണല്‍ത്തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മംഗലാപുരത്തുനിന്നുള്ള ബോട്ടിലെ അഞ്ച് ജീവനക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ടുവരെ നാട്ടുകാരും ബോട്ടിലെ ജീവനക്കാരും ശ്രമിച്ചിട്ടും ബോട്ട് തിരിച്ച് കടലിലിറക്കാന്‍ കഴിഞ്ഞില്ല.
Keywords: Boat accident, Valiyaparamba, Trikaripur, Kasaragod






