city-gold-ad-for-blogger

കാസര്‍കോട് തെരുവത്ത് സംഘര്‍ഷം; പോലീസിന് നേരെ കല്ലേറ്

കാസര്‍കോട് തെരുവത്ത് സംഘര്‍ഷം; പോലീസിന് നേരെ കല്ലേറ്
കാസര്‍കോട്: തെരുവത്ത് തിരുമുല്‍കാഴ്ച കാണാന്‍ നിന്നവര്‍ക്കിടയിലേക്ക് ബൈക്ക് ഓടിച്ചു കയററിയതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. പോലീസിന് നേരെ കല്ലേറും നടന്നു. അക്രമികളെ പിരിച്ചു വിടാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തി.
വെളളിയാഴ്ച രാത്രി തെരുവത്ത് ചിരുമ്പ ക്ഷേത്രത്തിലേക്ക് കറന്തക്കാട് നിന്നും വന്ന തിരുമുല്‍കാഴ്ച ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ശേഷം കാഴ്ച കാണാന്‍ നിന്നിരുന്ന ജനക്കൂട്ടത്തിന് നേരെ ബൈക്ക് ഓടിച്ചു കയററാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ബൈക്ക് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച പേലീസിന് നേരെ ഒരു വിഭാഗം കല്ലേറ് തുടങ്ങിയതോടെ പോലീസ് ലാത്തിവിശുകയായിരുന്നു. സംഘര്‍ഷത്തിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായി. സംഭവസ്ഥലത്ത് കാസര്‍കോട് എ.എസ്.പി കെ.ഷിബു, സി.ഐ. ബാബു പെരിങ്ങേത്ത് തുടങ്ങിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്‌.
കാസര്‍കോട് തെരുവത്ത് സംഘര്‍ഷം; പോലീസിന് നേരെ കല്ലേറ്


Keywords: Kasaragod, Theruvath, Clash, Police, Lathi-charge, Bike, Temple festival

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia