സമസ്ത സമ്മേളനം ഉപ്പള റെയിഞ്ച് പ്രചാരണം ബന്തിയോട്ട്
Feb 11, 2012, 20:31 IST
ബന്തിയോട്: ഉപ്പള റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ സമസ്ത സമ്മേളന വിളംബര ജാഥയും പൊതു സമ്മേളനവും 12 ന് നാല് മണിക്ക് ബന്തിയോട് ശംസുല്‍ ഉലമ നഗറില്‍ നടക്കും. വിളംബരം ജാഥ മൂന്ന് മണിക്ക് മൂട്ടം മഖാം സിയാറത്തോടെ ആരംഭിക്കും. പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തം. മൂസ ഹാജി ബന്തിയോട് അധ്യക്ഷത വഹിക്കും.സമസ്ത ജില്ലാ സെക്രട്ടറി യു.എം.അബ്ദുല്‍ റഹ്മാന് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. ഹസ്സന് സഖാഫി മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, ഹാഷിം അരിയില്‍, അഷ്റഫ് റഹ്മാനി ചൗക്കി, ഹംസ ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, അബൂബക്കര്‍ ജലാലി, ഹംസ മുസ്ല്യാര്‍, അബ്ദുല്‍ മജീദ് ദാരിമി, എം.പി. ഖാദര്‍ പള്ളങ്കോട് പ്രസംഗിച്ചു.
Keywords: Bandiyod, Samastha, Uppala, Kasaragod







