city-gold-ad-for-blogger
Aster MIMS 10/10/2023

പ്രവാചക സന്ദേശം വിളിച്ചോതി നബിദിനാഘോഷം

പ്രവാചക സന്ദേശം വിളിച്ചോതി നബിദിനാഘോഷം
കാസര്‍കോട്: അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1486ാം ജന്മദിനത്തില്‍ വിശ്വാസികള്‍ നബിദിന ഘോഷയാത്രകള്‍ സംഘടിപ്പിച്ചു.
ചെമ്മനാട് തബീലുല്‍ സെക്കണ്ടറി മദ്രസ പുതിയപള്ളി പരിസരത്തു നിന്നാരംഭിച്ച നബിദിന റാലിക്ക് മദ്രസ സദര്‍ എം.കെ. സെയ്തലവി, പള്ളിസെക്രട്ടറി ഷാജഹാന്‍, പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ്, ഇസ്മയില്‍ അബ്ദുല്ല ചേക്കരങ്കോട്, ആമീര്‍, ആബിദ്, ഫാരിദ്, മഹ്മൂദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മധുരപലഹാരങ്ങളും പായസവും ഐസ്‌ക്രീമും വിതരണം ചെയ്തു. ദഫ്, കോല്‍ക്കളി, സ്‌കൗട്ട് തുടങ്ങിയ പരിപാടികള്‍ റാലിക്ക് കൊഴുപ്പേകി. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നബിദിന സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

പ്രവാചക സന്ദേശം വിളിച്ചോതി നബിദിനാഘോഷം
പ്രവാചക സന്ദേശം വിളിച്ചോതി നബിദിനാഘോഷംമദ്‌റസകളിലും പള്ളികളിലും തെരുവുകളും നബിദിനാഘോഷത്തിന്റെ ഭാഗമായി അലങ്കരിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങളും മദ്രസകള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്നു. റബീഉല്‍ അവ്വല്‍ (ഹിജ്റ മാസം) 12നാണ് പ്രവാചക ജന്മദിനം. ഈ മാസം മുഴുക്കെ മൗലീദ് പാരായണവും അനുബന്ധ ചടങ്ങുകളും ലോകവ്യാപകമായി സംഘടിപ്പിച്ചുവരുന്നു. നബിദിനാഘോഷ റാലിയ്ക്കും അനുബന്ധ ചടങ്ങുകള്‍ക്കും ഇതര മത വിശ്വാസികളുള്‍പ്പടെയുള്ളവര്‍ ആശംസനേരാനെത്തിയതും ആരാധനായങ്ങള്‍ കേന്ദ്രീകരിച്ച് ഘോഷയാത്രയ്ക്ക് സ്വീകരണങ്ങള്‍ ഒരുക്കിയതും മതസൗഹാര്‍ദ്ദത്തിന്റെ കാഴ്ചകളായി. വിവിധ ക്ലബുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്രകള്‍ക്ക് വഴിനീളെ സ്വീകരണം നല്‍കി. വാഹന യാത്രക്കാര്‍ക്ക് മധുരം വിതരണം ചെയ്തു.



പ്രവാചക സന്ദേശം വിളിച്ചോതി നബിദിനാഘോഷം
മനുഷ്യകുലത്തിന് മാര്‍ഗ്ഗദര്‍ശിയായി പിറന്ന പ്രവാചകന്‍ മുഹമ്മദി(സ)ന്റെ കീര്‍ത്തനങ്ങളും തക്ബീര്‍ ധ്വനികളും മൗലൂദ് ഈരടികളുമായി കുട്ടികളും മുതിര്‍ന്നവരും അണിനിരന്ന ഘോഷയാത്രകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ ദഫ്, സ്കൗട്ട് സംഘങ്ങള്‍ അകമ്പടിയായി. വിവിധ പാര്‍ട്ടികളും സംഘടനകളും നബിദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികള്‍ ഒരുക്കുന്നുണ്ട്.

വായനക്കാര്‍ക്ക് കാസര്‍കോട് വാര്‍ത്തയുടെ നബിദിനാശംസകള്‍


Photo: Achu Kasaragod, Zubair Pallikkal

അട്ടേങ്ങാനം ജീലാനി ജമാഅത്ത് കമ്മറ്റി നബിദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

പ്രവാചക സന്ദേശം വിളിച്ചോതി നബിദിനാഘോഷം
അട്ടേങ്ങാനം: അട്ടേങ്ങാനം ജീലാനി ജമാഅത്ത് കമ്മറ്റിയുടെ നബിദിനാഘോഷപരിപാടിക്ക് ജമാഅത്ത് പ്രസിഡന്റ് റസ്സാക്ക് പാറക്കല്ല് ഇന്ന് പതാക ഉയര്‍ത്തിയതോടെ തുടക്കമായി. തുടര്‍ന്ന് അട്ടേങ്ങാനത്ത് നിന്ന് പുറപ്പെട്ട നബിദിനഘോഷയാത്ര പാറക്കല്ല് , നായിക്കയം, ഒടയംചാല്‍, അട്ടേങ്ങാനം, ഇരിയ, ഏഴാംമൈല്‍ ,തുടങ്ങിയസ്ഥലങ്ങളിലൂടെ അട്ടേങ്ങാനത്ത് സമാപിച്ചു. തുടര്‍ന്ന് ഫെബ്രുവരി 8 9 10 തീയ്യതികളില്‍ നടക്കുന്ന മതപ്രഭാഷണപരമ്പരയില്‍ അബ്ദുസലാം സഅദി, അയ്യൂബ്ഖാന്‍ സഅദി കൊല്ലം, അബ്ദുല്‍ ഖാദര്‍ ഫൈസി കാക്കടവ്, തുടങ്ങിയവര്‍ പ്രഭാഷണം നടത്തും . 9 ന് വൈകുന്നേരം ഹയാത്തുല്‍ ഇസ്സാം മദ്രസ്സ വിദ്യാര്‍ത്ഥികളുടെ വിവിധ ഇസ്സാമിക കലാമത്സരങ്ങളും നടക്കും വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന മൗലീദ് പാരായണത്തോടെയും തുടന്ന് അന്നദാനത്തോടെ പരിപാടിക്ക് സമാപനമാകും.

പ്രവാചക സന്ദേശം വിളിച്ചോതി നബിദിനാഘോഷം


പ്രവാചക സന്ദേശം വിളിച്ചോതി നബിദിനാഘോഷം
കാസര്‍കോട് പഴയ ബസ്സ്റ്റാന്റിലെ വ്യാപാരികളുടെ കൂട്ടായ്മ നബിദിനാഘോഷ യാത്രയ്ക്ക് നല്‍കിയ സ്വീകരണം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം എ.എ.അസീസ് മധുരപലഹാരം നല്‍കി ഉദ്ഘാടനം ചെയ്യുന്നു.

Updated: February 06, 4:20 PM


Keywords: Milad-E-Sherief, Nabidinam, Kerala, Mosque, Madrasa, Kvartha, Mohammed Nabi (s), Milad-un-Nabi, celebration.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL