വിധി രാജേന്ദ്രന്റെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി
Feb 21, 2012, 20:05 IST
മടിക്കൈ: വിധി രാജേന്ദ്രന്റെ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി. നീണ്ട ഗള്‍ഫ് ജീവിതത്തില്‍ നിന്ന് മുക്തി നേടി ഗൃഹാതുരത്വത്തിലേക്ക് മടങ്ങാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോഴാണ് മടിക്കൈ കൂലോംറോഡിനടുത്ത് കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്ര കമാനത്തിനടുത്തുള്ള കുഞ്ഞിക്കണ്ണന് നായരുടെ മകന് ദുബായില്‍ ബിസിനസുകാരനായ രാജേന്ദ്രന് പ്രിയസഖിയെ നഷ്ടമായത്.
ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും മനസില്‍ കൊണ്ടുനടക്കുകയായിരുന്നു രാജേന്ദ്രന്. ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് മാര്‍ച്ച് 5 ന് നാട്ടിലേക്ക് പ്രിയതമയുടെ, വീട്ടുകാരുടെ അടുത്തേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു രാജേന്ദ്രന്. 2009 മെയ് 13 ന് കുടുംബ വകയായ നീലേശ്വരത്തെ ആരാധന ഓഡിറ്റോറിയത്തില്‍ വെച്ചാണ് രാജേന്ദ്രന് ജിഷയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയത്. വിവാഹ ശേഷം രാജേന്ദ്രനോടൊപ്പം ഗള്‍ഫില്‍ കഴിഞ്ഞ ജിഷ രണ്ടുവര്‍ഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അസുഖം ബാധിച്ച രാജേന്ദ്രന്റെ പിതാവ് കുഞ്ഞിക്കണ്ണനെ പരിചരിക്കാനായിരുന്നു ജിഷയുടെ ഗള് ഫില്‍ നിന്നുള്ള മടക്കയാത്ര.
ഭര്‍ത്താവ് ഗള്‍ഫില്‍ ബിസിനസ് അവസാനിപ്പിച്ച് രണ്ടാഴ്ചക്കകം നാട്ടിലെത്തുന്നത് സ്വപ്നം കണ്ട് ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു ജിഷയെന്ന 25 കാരി.
ജിഷ കൊല്ലപ്പെട്ട രാത്രി ബന്ധുക്കള്‍ ഗള്‍ഫിലുള്ള രാജേന്ദ്രനെ ബന്ധപ്പെട്ട് അച്ഛന് മരണപ്പെട്ടുവെന്നാണ് അറിയിച്ചത്. വിവരം അറിഞ്ഞ് ഗള്‍ഫിലുള്ള മറ്റൊരു സഹോദരന് രാജനോടൊപ്പം ഏറ്റവും അടുത്ത വിമാനത്തില്‍ ദുബായില്‍ നിന്ന് ഇന്നലെ രാവിലെ മംഗലാപുരത്തെത്തി. കാര്‍ മാര്‍ഗം നേരെ ജിഷയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ജില്ലാശുപത്രിയിലേക്ക്. ആശുപത്രിയിലെത്തുമ്പോഴും രാജേന്ദ്രന് അറിഞ്ഞിരുന്നില്ല തന്റെ പ്രിയസഖി തന്നെ വിട്ടുപോയെന്ന്. ആശുപത്രിയില്‍ വെച്ചാണ് രാജേന്ദ്രനെ ജിഷയുടെ മരണ വിവരം അറിയിക്കുന്നത്. സുഹൃത്തുക്കള്‍ രാജേന്ദ്രനെയും കൂട്ടി ജിഷയുടെ മൃതദേഹം സൂക്ഷിച്ച മോര്‍ച്ചറിയിലേക്ക് നീങ്ങി. ഹൃദയഭേദകമായിരുന്നു ആ കാഴ്ച. ഫ്രീസറില്‍ കിടത്തിയിരുന്ന മൃതദേഹം ഒരു നോക്ക് മാത്രമേ കാണാന്‍ രാജേന്ദ്രനായുള്ളു. പൊട്ടിക്കരഞ്ഞുകൊണ്ട് തളര്‍ന്നവശനായ രാജേന്ദ്രനെ വളരെ പണിപ്പെട്ടാണ് കാറിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പിന്നീട് ഗള്‍ഫിലേക്ക് തന്നെ ജിഷ യാത്ര അയച്ച സ്വന്തം വീട്ടിലേക്ക് രാജേന്ദ്രന് മടങ്ങി.
Also read:
യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Keywords: Kasaragod, Nileshwaram, Madikkai, Rajesh, Jisha.