 |
| Mariyumma |
കാസര്‍കോട്: മദ്യപിച്ചെത്തിയ യുവാവ് വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. യുവാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ സീതാംഗോളി മുഖാരിക്കണ്ടത്തെ അബ്ദുല്‍ റസാഖിന്റെ ഭാര്യ മറിയുമ്മയെ(40) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെ അയല്‍വാസിയായ കരുണന്‍ എന്നയാളാണ് മറിയുമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രരമിച്ചത്. കരുണന്‍ സ്ഥിരമായി മദ്യപിച്ച് വന്ന് മറിയുമ്മയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സുഖമില്ലാത്ത മകനും മറ്റുമക്കള്‍ക്കുമൊപ്പമാണ് മറിയുമ്മ താമസിക്കുന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആണുങ്ങളാരുമുണ്ടായിരുന്നില്ല. മറിയുമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
Keywords: kasaragod, Liquor-drinking, General-hospital, House-wife, Seethangoli, കാസര്‍കോട്, യുവാവ്, കഴുത്ത് ഞെരിച്ച്, Murder-attempt,