 |
| Arshad, Namseer |
കാസര്‍കോട്: ബൈക്ക് യാത്രക്കാരായ രണ്ടുപേരെ അടിച്ച് പരിക്കേല്‍പ്പിച്ചു. സീതാംഗോളി നാട്ടക്കല് ഉറുമി ഹൗസിലെ അബ്ദുല്‍ റഹ്മാന് ഹാജിയുടെ മകന് ബി.എ അര്‍ഷാദ്(27), അബ്ദുല്ലയുടെ മകന് യു.എം നംശീര്‍(20) (20) എന്നിവരെയാണ് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ കെ.പി നിസാര്‍ എന്ന യുവാവ് അടിച്ച് പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച രാത്രി 9.30ന് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ബൈക്ക് തടഞ്ഞ് ഉറുമി റേഷന്‍കട ഇറക്കത്തില്‍ ഇരുമ്പുവടി, പഞ്ച് തുടങ്ങിയ മാരകായുധങ്ങളുമായി അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. അര്‍ഷാദിന്റെ വലതുകൈ ഒടിഞ്ഞിട്ടുണ്ട്. നേരത്തേ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായിരുന്നതായും പരിക്കേറ്റവര്‍ പറയുന്നു.
Keywords: ,Seethangoli, Assault, Youth, അടിച്ച്, സീതാംഗോളി, രണ്ടുപേരെ