സഹൃദയ ഭാവം ദേശത്തെ നന്മയിലേക്ക് നയിക്കും: റഹ്മാന് തായലങ്ങാടി
Jan 12, 2012, 14:42 IST
മുഹമ്മദലി കൊപ്പളം രചിച്ച 'ഇരുളും വെളിച്ചവും' എന്ന കവിതാസമാഹാരം സാഹിത്യവേദി പ്രസിഡന്റ് റഹ്മാന് തായലങ്ങാടി കെ.സി സലീമിന് നല്കി പ്രകാശനം ചെയ്യുന്നു. |
മൊഗ്രാല്‍: കലയും കാലവും ഒന്നിച്ച് സഞ്ചരിക്കാതിടത്താണ് കലുഷ്ടമായ പരിസരങ്ങളുണ്ടാകുന്നതെന്നും, ശുദ്ധമായ സഹൃദയ ഭാവം ഒരു ദേശത്തെ തന്നെ നന്മയിലേക്ക് നയിക്കാന്‍ നിമിത്തമായിത്തീരുമെന്നും കാസര്‍കോട് സാഹിത്യവേദി പ്രസിഡന്റ് റഹ്മാന് തായലങ്ങാടി പറഞ്ഞു. ഇന്നത്തെ തലമുറ കവികയോടും സാഹിത്യത്തോടും മുഖം തിരിച്ച് നില്‍ക്കുന്നത് കൊണ്ടാണ് സ്നേഹം വറ്റിപ്പോയ തലമുറ എന്ന് പറയേണ്ടിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊഗ്രാല്‍ കേരള ദേശീയവേദി സംഘടിപ്പിച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനം ചടങ്ങില്‍ മുഹമ്മദലി കൊപ്പളം രചിച്ച ഇരുളം വെളിച്ചവും എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി സലീം പുസ്തകം ഏറ്റുവാങ്ങി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍ റഹ്മാന് ഉദ്ഘാടനവും അവാര്‍ഡ് ദാനവും നിര്‍വ്വഹിച്ചു. പ്രസിഡന്റ് എ.എം സിദ്ദീഖ് റഹ്മാന് അധ്യക്ഷത വഹിച്ചു. ടി.കെ. അന്‍വര്‍ പുസ്തകം പരിചയപ്പെടുത്തി. പഞ്ചായത്ത് അംഗങ്ങളായ ടി.എം ശുഹൈബ്, ബി.എന്‍ മുഹമ്മദലി, എം.എ. മൂസ, മുജീബ് കമ്പാര്‍, റംല മൂസ, പി.ടി.എ പ്രസിഡന്റ് കെ.പി അബൂബക്കര്‍, എ.എം ഷാജഹാന്, മാഹിന്‍ മാസ്റ്റര്‍, ബഷീര്‍ അഹ്മദ്, പി. മുഹമ്മദ് നിസാര്‍, കെ.എം മുഹമ്മദ് കുഞ്ഞി, സെഡ്.എ മൊഗ്രാല്‍, സി.എം അബ്ദുല്ല കുഞ്ഞി, എം.കെ അബ്ദുല്ല, എം.എ അബ്ദുല്‍ റഹ്മാന്, കെ.എം മുഹമ്മദ് ഹമീദ് കാവില്‍, അഹ്മദ് ഹാജി കൊപ്പളം, ഹാജി എ.എം മൊഗ്രാല്‍, കുത്തിയിരിപ്പ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജന സെക്രട്ടറി കെ.കെ അഷ്റഫ് സ്വാഗതവും സി.എം ഹംസ നന്ദിയും പറഞ്ഞു.
Keywords: Rahman-Thayalangadi, kasaragod, Mogral, Award,