Join Whatsapp Group. Join now!
Aster MIMS 10/10/2023

മഅ്ദനി: ജീവന്‍ രക്ഷാ റാലിയും പ്രതിഷേധ സമ്മേളനവും ഫെബ്രു 4ന്

കാസര്‍കോട്: മഅ്ദനിക്ക് എതിരായി നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതയ്‌ക്കെതിരെ കണ്‍തുറക്കൂ എന്നാവശ്യപ്പെട്ടുകൊണ്ട് മഅ്ദനി ജീവന്‍രക്ഷാ റാലിയും പൊതുസമ്മേളനവും ഫെബ്രുവരി നാലിന് വൈകുന്നേരം മൂന്ന് മണിക്ക് കാസര്‍കോട് നടക്കുമെന്ന് പി.ഡി.പി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതിഷേധ സമ്മേളനം പ്രമുഖ-ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ ദാസുരേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. പി.ഡി.പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും, പ്രകടനം മൂന്ന് മണിക്ക് കാസര്‍കോട് പുലിക്കുന്ന് ടൗണ്‍ഹാള്‍ പരിസരത്ത് നിന്നും ആരംഭിച്ച് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് സമ്മേളനം ആരംഭിക്കും.
കര്‍ണാട ഭരണകൂടവും കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളും നടത്തിയ ഗൂഢാലോചനയാണ് നിരപരാധിയായ മഅ്ദനിയെ ജയിലിലക്കാന്‍ കാരണം. ഏറ്റവും അവസാനം മഅ്ദനി വിഷയത്തില്‍ കര്‍ണാടക ഗവണ്‍മെന്റിന് കത്തയച്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും, കാന്തപുരമടക്കമുള്ള മറ്റു സംഘടനാ നേതാക്കളും അടിയന്തിരമായി മഅ്ദനിയുടെ ജീവന്‍ രക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഭരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളത്തില്‍ പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍ ആസാദ്, പി.എം സുബൈര്‍ പടുപ്പ്, ഐ.എസ്. സക്കീര്‍ ഹുസൈന്‍, റഷീദ് മുട്ടുന്തല എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Press meet, PDP, Abdul Nasar Madani, rally, Protest