ഉദുമ: പാക്യാരയിലെ ശംസുദ്ദീന്‍ മുഹമ്മദ്-സുഹറ ദമ്പതികളുടെ മകന്‍ മുഹമ്മദ് സുഫൈദ് ജീവന്‍ രക്ഷിക്കാന്‍ പരസഹായം തേടുന്നു.
മദ്‌റസയില്‍ ഒന്നാംക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കെ അഞ്ചാംവയസില്‍ ചെവി വേദനയും പനിയും പിടിപ്പെട്ടതിനെ തുടര്‍ന്ന് ഉദുമയിലെ ഡോക്ടറെ കാണിച്ചപ്പോള്‍ അപസ്മാരത്തിന്റെ തുടക്കമാണെന്ന് ഡോക്ടര്‍ അറിയിച്ചു.
മദ്‌റസയില്‍ ഒന്നാംക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കെ അഞ്ചാംവയസില്‍ ചെവി വേദനയും പനിയും പിടിപ്പെട്ടതിനെ തുടര്‍ന്ന് ഉദുമയിലെ ഡോക്ടറെ കാണിച്ചപ്പോള്‍ അപസ്മാരത്തിന്റെ തുടക്കമാണെന്ന് ഡോക്ടര്‍ അറിയിച്ചു.
ഭേദമാക്കന്‍ വിദഗ്ദ ചികില്‍സ അനിവാര്യമാണെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് കാസര്‍കോട്ടേയും മംഗലാപുരത്തേയും ആശുപത്രികളില്‍ ചികില്‍സ തേടിയെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. പിന്നീട് വിദഗ്ധ ചികില്‍സക്കായി ബാംഗ്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനം നിലച്ചുപോയിരിക്കുകയാണെന്ന് ഡോക്ടര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് നിരവധി വിദഗ്ധ ഡോക്ടര്‍മാരെ കാണിച്ച് ചികില്‍സനടത്തിയെങ്കിലും ഭേദമായില്ല. നിര്‍ധന കുടുംബാംഗമായതിനാല്‍ മുഹമ്മദിന് സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്്.
കൂലിവേല ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഇതിനകം എട്ടുലക്ഷം രൂപയോളം ചികില്‍സക്കായി ചെലവഴിച്ചിട്ടുണ്ട്. മുഹമ്മദ്-സുഹറ ദമ്പതികളുടെ മൂന്നുമക്കളില്‍ ഏക ആണ്‍തരിയാണ് മുഹമ്മദ് സുഫൈദ്. സുഫൈദിന്റെ തുടര്‍ ചികില്‍സക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്. കുട്ടിയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉദുമ സിണ്ടിക്കേറ്റ് ബാങ്കിന്റെ 42252200108234 അക്കൗണ്ട് നമ്പറില്‍ നിക്ഷേപിക്കണമെന്ന് പിതാവ് അറിയിച്ചു. ഫോണ്‍-9567191277.
Keywords: Kindness-seeking, Udma, Kasaragod


