Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലാ ഇന്‍സ്‌പെയര്‍ എക്‌സിബിഷന്‍ 25ന്

കാസര്‍കോട്: 2011-2012 അധ്യയന വര്‍ഷത്തെ കാസര്‍കോട് റവന്യൂ ജില്ലാതല സ്‌കൂള്‍ ഇന്‍സ്‌പെയര്‍ എക്‌സിബിഷന്‍ ജനുവരി 25ന് കാസര്‍കോട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫോര്‍ ഗേള്‍സ് സ്‌കൂളില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10 മണിക്ക് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെയും വിദ്യഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന എക്‌സിബിഷന്‍ ജില്ലയിലെ യു.പി ബൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നായി 138 ഓളം ശാസ്ത്രപ്രതിഭകള്‍ വിവിധ മത്സരയിനങ്ങളിലായി മാറ്റുരയ്ക്കും. ദേശീയ തലത്തില്‍ പ്രതിവര്‍ഷം 2 ലക്ഷം ശാസ്ത്രപ്രതിഭകളെ വാര്‍ത്തെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സൃഷ്ടികള്‍ നിര്‍മ്മിക്കാനുള്ള ധനസഹായം നല്‍കുകയും അവ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുകയും ചെയ്യുകയാണ് ഈ പ്രോജക്റ്റിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര അഭിരുചി പരിപോഷിപ്പിക്കുകയും അവയില്‍ നിന്ന് മികച്ച വ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് നല്‍കുകയും ചെയ്യുന്നു. ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്ന സൃഷ്ടികളില്‍ നിന്ന് മികച്ച 5% എന്‍ട്രികള്‍ ദേശീയ തലത്തിലും മത്സരിക്കാന്‍ അര്‍ഹത നേടുന്നു. ദേശീയ തലത്തില്‍ മികച്ച എന്‍ട്രികള്‍ക്ക് ശാസ്ത്ര സ്‌കോളര്‍ഷിപ്പ് ലഭിക്കും.
വൈകിട്ട് 3.30 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി ശ്യാമളാ ദേവി ഉദ്ഘാടനം ചെയ്യും. സംഘടനാ സമിതി ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ബങ്കര അധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ അബ്ദുല്‍ ഖാദര്‍ ബങ്കര, സത്യനാരായണന്‍, ഇ വേണുഗോപാല്‍, ബി.ആര്‍ ഗോപാലന്‍, എം. സുരേഷ് കുമാര്‍, എം.കെ.സി നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Keywords: kasaragod, Press meet, Exhibition, ഇന്‍സ്‌പെയര്‍ എക്‌സിബിഷന്‍, കാസര്‍കോട്,