Join Whatsapp Group. Join now!
Aster MIMS 10/10/2023

ആദിവാസി ദളിത് മുന്നേറ്റ സമിതി ജില്ലാ സമ്മേളനം 26ന്

കാസര്‍കോട്: ആദിവാസി-ദളിത് മുന്നേറ്റ സമിതിയുടെ പ്രഥമ ജില്ലാ സമ്മേളനം 26ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട്, കാസര്‍കോട് ജില്ലകളെ ഭൂരഹിതരില്ലാത്ത ജില്ലയായി പ്രഖ്യപിക്കുന്നതിന്റെ മുമ്പ് റവന്യൂ മന്ത്രി ഭൂമാഫിയകള്‍ കയ്യടക്കിയ ഭൂമി സംബന്ധിച്ചും, ഹാരിസണ്‍ മലയാളം, ടാറ്റ തുടങ്ങിയ വന്‍കിട കമ്പനികള്‍ അനധികൃതമായി കൈവശം വെച്ചുവരുന്ന ഭൂമിയെകുറിച്ചും, കേരളത്തിലെ മുഴുവന്‍ ഭൂരഹിതരെ സംബന്ധിച്ചും വിശദമായ സര്‍വ്വെ നടത്തി ധവളപത്രം പുറപ്പെടിവിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ യുസി രാമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആദിവാസി ക്ഷേമ മന്ത്രി പികെ ജയലക്ഷ്മി മുഖ്യാതിഥിയാകും. ദളിത് മുന്നേറ്റ സമിതി ജില്ലാ പസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് 'കേരള വികസന മോഡലും ആദിവാസി വിഭാഗങ്ങളും' എന്ന വിഷയത്തില്‍ പൗരാവകാശ പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ കെ സുനില്‍കുമാര്‍ പ്രബന്ധം അവതരിപ്പിക്കും. കാഞ്ഞങ്ങാട് കെഎസ്ഇബി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പി സീതാരാമന്‍ മോഡറേറ്ററാകും. കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടിഇ അബ്ദുല്ല, ഡിസിസി പ്രസിഡന്റ് കെ വെളുത്തമ്പു, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് സുധാ ജയറാം തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ആദിവാസി -ദളിത് മുന്നേറ്റ സമിതി ഭാരവാഹികളായ ശ്രീരാമന്‍ കൊയ്യോന്‍, സിഎച്ച് ഗോപാലന്‍, ഐത്തപ്പ അമ്മന്‍കാട്, ചന്ദ്രശേഖരന്‍ കുമ്പള, ഗോപാലന്‍ ബോവിക്കാനം, ശശി പെര്‍ള, ലക്ഷമണന്‍ കളരി, എംആര്‍ മോഹനന്‍ പങ്കെടുത്തു.

Keywords: Kasaragod, Press meet, Conference, District