Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font

കെഎം അഹ്മദ് ഇനി വൈദ്യര്‍ സ്മാരകത്തിലും

Written By kvartha desk on Tuesday, 25 October 2011 | 10:03 p.m.

മലപ്പുറം: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന കെ എം അഹ്മദിന്റെ ഫോട്ടോ ഇനി വൈദ്യര്‍ സ്മാരകത്തിലും. മാപ്പിള സാഹിത്യത്തിനും പൊതുസാഹിത്യ രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു കെഎം അഹ്മദെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ടി.കെ. ഹംസ അഭിപ്രായപ്പെട്ടു. ചിത്രം അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎം അഹ്മദിന്റെ മാപ്പിള സാഹിത്യത്തോടുള്ള താത്പര്യം അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും ടി.കെ. ഹംസ പറഞ്ഞു. വി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വിച്ചു. മാപ്പിളപ്പാട്ട്, മാപ്പിള സാഹിത്യം, മാപ്പിള  ചരിത്രം തുടങ്ങിയ മേഖലകളില്‍ സംഭാവനകളര്‍പ്പിച്ച എസ്.എ. ജമീല്‍, സി.എ. അബൂബക്കര്‍, കെ.ജി. ഉണ്ണീന്‍, ഡോ: സി.കെ. കരീം, മുള്ളൂര്‍ക്കര സി.വി. ഹംസ മൗലവി, ബി.കെ. അലി മൗലവി എന്നിവരുടെ ചിത്രങ്ങളും വൈദ്യര്‍സ്മാരകത്തില്‍ അനാഛാദനം ചെയ്തു.
മുഹ്‌യദ്ദീന്‍ മാല ബി.എം. സുഹ്‌റ പ്രകാശനം ചെയ്തു. സിദ്ദീഖ് താമരശ്ശേരി ഏറ്റുവാങ്ങി. മാപ്പിള രാമായണം സി.ഡി. ഡോ: കെ.കെ. മുഹമ്മദ് അബ്ദുല്‍ð സത്താര്‍ പ്രകാശനം ചെയ്തു. അബു ത്വാഹിര്‍ ഏറ്റുവാങ്ങി. ബഷീര്‍ ചുങ്കത്തറ, ഡോ: ഹുസൈന്‍ രണ്ടത്താണി, റസാഖ് പയമ്പ്രോട്ട്, ബാവ മുസ്‌ലിയാര്‍ കൈപ്പുറം, കെ.എന്‍.എസ്. മൗലവി, ഇഖ്ബാല്‍ കോപ്പിലാന്‍ പ്രസംഗിച്ചു. കെ.എം. അഹ്മദിന്റെ ഭാര്യ വി.എം. സുഹ്‌റയും കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
10:03 p.m. | 0 comments

തൃക്കരിപ്പൂര്‍ ക്ലീന്‍ സ്റ്റേഷന്‍ പദ്ധതി 29ന് തുടങ്ങും

തൃക്കരിപ്പൂര്‍: നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ ക്ലീന്‍ സ്റ്റേഷനാക്കുന്ന പദ്ധതിക്ക് 29ന് തുടക്കംകുറിക്കും. റെയില്‍വേ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്. അവഗണന നേരിടുന്ന സ്റ്റേഷന്‍ സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെ സഹകരണത്തോടെ നവീകരിക്കുമെന്ന അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്ലീന്‍ സ്റ്റേഷന്‍ പദ്ധതി ആരംഭിക്കുന്നത്. റെയില്‍വേ ആക്ഷന്‍ഫോറം പദ്ധതിക്ക് രൂപം നല്‍കി. ചെയര്‍മാന്‍ എം ടി പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി കെ ബാവ, ടി പി അബ്ദുല്ലക്കുഞ്ഞി, ആക്ഷന്‍ ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ ,ഡോ. കെ സുധാകരന്‍, ഡി എഫ് എ ജനറല്‍ സെക്രട്ടറി വി പി പി അബ്ദുള്‍റഹ്്മാന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ വി ലക്ഷ്മണന്‍, എം ഗംഗാധരന്‍, ടി വി ബാലകൃഷ്ണന്‍, കെ ശ്രീധരന്‍, മുട്ടത്ത് അമ്പു, ബ്ലോക്ക് പഞ്ചായത്തംഗം സത്താര്‍ വടക്കുമ്പാട്, വി എന്‍ പി അബ്ദുര്‍റഹ്്മാന്‍, കെ വി കൃഷ്ണ പ്രസാദ്, മനോഹരന്‍ കുവാരത്ത്, പി രാഘവന്‍നായര്‍, വി പി വി മുഹമ്മദ് അസീം, എ മുകുന്ദന്‍, പി മഷൂദ് , ടി എം സി ഇബ്രാഹിം, ശരീഫ് കുലേരി സംസാരിച്ചു.

Keywords: Kasaragod, Trikaripur, Clean Station
10:02 p.m. | 0 comments

'സി.പി.എം ഓഫീസ് അക്രമിച്ചവരെ പിടികൂടണം'

തൃക്കരിപ്പൂര്‍: സി പി എം.നോര്‍ത്ത് തൃക്കരിപ്പൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസ് അക്രമിച്ചവരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് സി പി ഐ തൃക്കരിപ്പൂര്‍ ലോക്കല്‍ സെക്രട്ടറി എം ഗംഗാധരന്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്താന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: CPM, Attack, Trikaripur, Kasaragod
9:59 p.m. | 0 comments

പടന്നയില്‍ ശാന്തിയാത്ര 29 ന്

തൃക്കരിപ്പൂര്‍: അക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഏതു പാര്‍ട്ടിക്കാരനായാലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ ചൊവ്വാഴ്ച പഞ്ചായത്തില്‍ നടന്ന സമാധാന സമിതി യോഗം തീരുമാനിച്ചു. രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രാത്രി കാലങ്ങളില്‍ പട്രോളിംഗ് നടത്താനും തീരുമാനമായി. ഈ മാസം 29ന് നാല് മണിക്ക് പടന്നയില്‍ ശാന്തിയാത്രയും മൂസാഹാജിമുക്കില്‍ പൊതുയോഗവും നടത്തും. ബുധനാഴ്ച യുവജന-രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം സി ഐയുടെ നേതൃത്വത്തില്‍ ചന്തേര പോലീസ് സ്‌റ്റേഷനില്‍ ചേരും. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.കെ.അബ്ദുല്‍ ശുക്കൂര്‍ ഹാജി,വി കെ മക്‌സൂദ് അലി, പി കെ ഫൈസല്‍, പി കെ പവിത്രന്‍, കെ.അമ്പൂഞ്ഞി, കെ കുഞ്ഞമ്പു, കെ വി ബാലകൃഷ്ണന്‍, കെ വി കുഞ്ഞികൃഷ്ണന്‍, ചന്തേര എസ് ഐ പി ടി സുമേഷ് എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod, Trikaripur, March, Padne
9:55 p.m. | 0 comments

സമാധാന യോഗത്തില്‍ പോലീസിന് നേരെ രൂക്ഷ വിമര്‍ശനം

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലും പരിസരങ്ങളിലും തുടര്‍ന്നു വരുന്ന അക്രമവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സമാധാന കമ്മിറ്റി യോഗത്തില്‍ പോലീസിന് നേരെ രൂക്ഷ വിമര്‍ശനം. അടുത്തിടെയായി നടന്ന അക്രമ സംഭവങ്ങളിലെ യഥാര്‍ത്ഥ്യ പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിക്കുകയാണെന്ന് യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. അക്രമ സംഭവങ്ങളില്‍ പോലീസിന്റെ നിഷ്‌ക്രിയത്വം രൂക്ഷ വിമര്‍ശത്തിനിടയാക്കി.
നീലേശ്വരം സി.ഐ യുടെ നേതൃത്വത്തില്‍ നേരത്തെ ഉണ്ടാക്കിയ സമാധാന കമ്മറ്റിക്ക് പുറമെ സ്ഥിരം സംവിധാനം ഇന്നലെ നിലവില്‍ വന്നു. രാത്രി പത്തിന് ശേഷം കടകള്‍ അടക്കുവാനും ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനും ധാരണയായി. അതേ സമയം, യോഗത്തിലേക്ക് വ്യാപാരി സമൂഹത്തെ ക്ഷണിക്കാത്തതില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ വി ലക്ഷ്മണന്‍ പ്രതിഷേധിച്ചു. യോഗം നേരത്തെ പി കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. എം ഗംഗാധരന്‍, എം രാമചന്ദ്രന്‍, എം അമ്പു, ടി അജിത, വി കെ ബാവ, ടി പി അബ്ദുള്ളക്കുഞ്ഞി, ടി.വി.ഗോവിന്ദന്‍, മനോഹരന്‍ കൂവാരത്ത്, സി രവി, ചന്തേര എസ് ഐ. പി ടി സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Trikaripur, Police, Nileshwaram
9:50 p.m. | 0 comments

നാട്ടുകാരുടെ സഹായത്തിന് കാത്തുനില്‍ക്കാതെ വിജയന്‍ യാത്രയായി

T. Vijayan
തൃക്കരിപ്പൂര്‍: അഞ്ചുമാസത്തോളമായി വയറ്റിലെ അസുഖംമൂലം ചികില്‍സയിലായിരുന്ന ആയിറ്റിയിലെ എള്ളത്ത് കണ്ണന്റെയും ടി വിരുന്തിയുടെയും മകന്‍ ടി വിജയന്‍ (33) ഒടുവില്‍ വിധിക്കു കീഴടങ്ങി. തിങ്കളാഴ്ച രാത്രി മംഗലാപുരത്തെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. വയറ്റിലെ അര്‍ബുദം കലശലായതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പാണ് പെയിന്റിങ്ങ് തൊഴിലാൡായ വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ചികില്‍സാ സഹായത്തിനായി തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികില്‍സാ കമ്മിറ്റി രൂപീകരിച്ച് പണം സ്വരൂപിച്ച് വരികയായിരുന്നു. ഭാര്യ: വസുമതി (പയ്യങ്കി), മക്കള്‍: വിപിന്‍ , അഭിന്‍ , സഹോദരങ്ങള്‍: തമ്പായി, അമ്മിണി, ചന്ദ്രന്‍ (എല്‍ ഐ സി ഏജന്റ്) , ഗണേശന്‍, ശ്രീജ.

Keywords: Kasaragod, Trikaripur, Obituary
9:38 p.m. | 0 comments

ഇടയിലക്കാടില്‍ പെരുമ്പാമ്പിനെ പിടികൂടി

തൃക്കരിപ്പൂര്‍: ഇടയിലക്കാടില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. തിങ്കളാഴ്ച ദിവസം രാത്രി പത്ത് മണിയോടെ നിര്‍മ്മാണത്തിലിരിക്കുന്ന ഇടയിലക്കാട്- വലിയപറമ്പ് പാലത്തിന് സമീപത്തുവച്ച് കാല്‍നട യാത്രക്കാരാണ് പെരിമ്പാമ്പിനെ കണ്ടത്. പാമ്പിന് ഏകദേശം നാല് മീറ്ററോളം നീളമുണ്ട്. ശക്തമായ മഴയില്‍ പുഴയിലൂടെ ഒലിച്ചുവന്നതാകാമെന്നാണ് കരുതുന്നത്. രാത്രിയില്‍ വീപ്പത്തൊട്ടിയില്‍ സംരക്ഷിച്ച പെരുമ്പാമ്പിനെ ചൊവ്വാഴ്ച ഉച്ചയോടെ വനം വകുപ്പിന് കൈമാറി.

Keywords: Kasaragod, Trikaripur, Snake
9:35 p.m. | 0 comments

ലീഗ് ഓഫീസ് അക്രമം: പ്രതികളെ പിടികൂടണം

പടന്ന: പടന്ന കാലിക്കടവിലെ സി എച്ച് സ്മാരക സൗധം ഇരുട്ടിന്റെ മറവില്‍ തകര്‍ത്ത ശക്തികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് പടന്ന പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. നാടിന്റെ സമാധാനം തകര്‍ക്കുന്ന സാമൂഹിക ദ്രോഹികള്‍ക്കെതിരെ പോലിസ് മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് വി.കെ.പി.ഹമീദലി, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സ്.സി.കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ ആവശ്യപ്പെട്ടു.

Keywords: Padanna, IUML, Police
9:32 p.m. | 0 comments

യുവജന പ്രശ്‌നങ്ങളില്‍ നിന്ന് ഇടതു സംഘടനകള്‍ ഒളിച്ചോടുന്നു; സലീം മടവൂര്‍

തൃക്കരിപ്പൂര്‍: യുവജന പ്രശ്‌നങ്ങളില്‍ നിന്ന് ഇടതു യുവജന സംഘടനകളും പാര്‍ട്ടിയും ഓടി ഒളിക്കുകയാണെന്ന് സോഷ്യലിസ്റ്റ് യുവജനത സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ ആരോപിച്ചു. ഗാന്ധി-ജെ.പി.-ലോഹ്യാ പക്ഷാചരണത്തോടനുബന്ധിച്ചു സോഷ്യലിസ്റ്റ് യുവജനത തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പദയാത്രകളുടെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പാവപ്പെട്ട സി.പി.എം പ്രവര്‍ത്തകര്‍ക്കുകിട്ടേണ്ട തന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ജോലി മരുമകള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കിയ മുന്‍ മന്ത്രി പി.കെ ശ്രീമതി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുടെ നടപടിക്കെതിരെ എന്തു നിലപാടാണ് ഡി വൈ എഫ് ഐ സ്വീകരിച്ചത്. ലാവലിന്‍ കമ്പനിയില്‍ നിന്നും പണം വാങ്ങിയത് ഇപ്പോള്‍ ന്യായീകരിക്കുവാമുള്ള ശ്രമത്തിലാണ് സി.പി.എം.ആ പണം അവരില്‍നിന്ന് വാങ്ങിയില്ലെങ്കില്‍ മുസ്ലീഗളെ കൂട്ടക്കൊല ചെയ്യുന്ന സയോണിസ്റ്റുകള്‍ക്ക് ആ തുക പോകുമായിരുന്നെന്ന ന്യായീകരണമാണ് ഇപ്പോള്‍ സി.പി.എം നിരത്തുന്നത്. ഇതുകൊണ്ടൊന്നും അഴിമതിക്കേസില്‍ നിന്നും തലയൂരാന്‍ കഴിയില്ലെന്നും സലീം മടവൂര്‍ പറഞ്ഞു.
കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പി.കോരന്‍ മാസ്റ്റര്‍ വി.വി. കൃഷ്ണന്‍, കെ. കരുണന്‍ മേസ്ത്രി, ടി. അജിത, പി.വി. അജിത, എം.അമ്പു, ഗിരീഷ് കുന്നത്ത്, കെ.ചന്തു, മുസ്തഫ കോളേത്ത്, ടി.വി.ഷീജ ,സി.ബാലകൃഷ്ണന്‍ സ്വാഗതവും സി.കെ.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ രണ്ടു മേഖലകളിലായി നടന്ന ജാഥകള്‍ സംസ്ഥാന സെക്രട്ടറി എ.വി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Keywords: Kasaragod, Trikaripur
9:27 p.m. | 0 comments

ജിദ്ദയില്‍ ബിസിനസുകാര്‍ക്കുള്ള പഠന ക്ലാസ് ശ്രദ്ധേയമായി


ജിദ്ദ: ആക്‌സസ് ഗൈഡന്‍സ് സെന്റര്‍ ജിദ്ദ ചാപ്റ്റര്‍ ബിസിനസുകാര്‍ക്കായി സംഘടിപ്പിച്ച പഠന ക്ലാസ് ശ്രദ്ധേയമായി. പരസ്പരാശ്രയത്തില്‍ കൂടി മാത്രമെ ഒരു കച്ചവടക്കാരന് വിജയിക്കാനാവുകയുള്ളൂ എന്നു പരിപാടിയില്‍ ക്ലാസെടുത്ത കൗണ്‍സിലിങ് വിദഗ്ധന്‍ ഹക്കീം കണ്ണൂര്‍ സമര്‍ത്ഥിച്ചു. ജീവനക്കാരും ഇടപാടുകാരും ഉടമയും ചേര്‍ന്നുള്ള കൊണ്ടുള്ള പരസ്പര വിജയ തന്ത്രം അഥവാ എല്ലാവരും സംതൃപ്തരാവുന്ന തന്ത്രം മാത്രമെ വിജയിക്കുകയുള്ളൂ.
ഉപഭോക്താക്കളോടും ജീവനക്കാരോടും നല്ല ബന്ധം നിലനിര്‍ത്തുകയും ശരിയായി കാര്യങ്ങള്‍ നടത്തുകയും സമയ ക്രമീകരണം പാലിക്കുകയും ചെയ്യുന്ന ബിസിനസ്മാന്‍ മാത്രമാണ് വിജയിക്കുന്നത്. ശരിയായ മാനസിക ശാരീരിക ആരോഗ്യമുള്ളവര്‍ക്കു മാത്രമെ സമ്പാദ്യം ഗുണകരമാവുകയുള്ളൂവെന്നും അനര്‍ഹമായത് ആഗ്രഹിക്കുകയും വരുമാനത്തേക്കാള്‍ ചെലവ് വര്‍ധിക്കുകയും മൂലധനം വര്‍ധിപ്പിക്കാതിരിക്കുകയും ചെയ്താല്‍ സമ്പാദിക്കാനുള്ള കഴിവ് നഷ്ടമാകുമെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം വിവരിച്ചു. സദസ്യരുടെ പ്രധാനപ്പെട്ട 10 പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു. ജലീല്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

Keywords: Jeddah, Business, Study Class
9:01 p.m. | 0 comments

സഅദിയ്യ: സനദ് ദാന സമ്മേളനം: സ്വാഗതസംഘമായി

സഅദാബാദ്: 2012 ജനുവരി 14,15 തിയ്യതികളില്‍ നടക്കുന്ന സഅദിയ്യ 42-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന് വിപുലമായ സ്വഗത സംഘമായി. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍, സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ. പി അബൂബക്കര്‍ മൂസ്ലിയാര്‍ കാന്തപുരം, കെ. പി. ഹംസ മുസ്‌ലിയാര്‍ ചിത്താരി, എ. കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ എം. ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, കെ.എം. കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലംമ്പാടി (രക്ഷാധികാരികള്‍) സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, (ചെയര്‍മാന്‍) സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, എ. പി. അബ്ദുളള മുസ്ലിയാര്‍ മാണിക്കോത്ത്, കെ പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, കെ. പി. ഹുസൈന്‍ സഅദി കെ.സി. റോഡ്, പളളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി(വൈസ് ചെയര്‍മാന്‍മാര്‍) ക്യാപ്റ്റന്‍ മുഹമ്മദ് ശരീഫ് കല്ലട്ര (ജനറല്‍ കണ്‍വീനര്‍) കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി (വര്‍ക്കിംഗ് കണ്‍വീനര്‍) അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, ഇസ്സുദ്ദീന്‍ സഖാഫി കുമ്പള, അബ്ദുല്‍ റഷീദ് സൈനി (കക്കിഞ്ച), അഷ്‌റഫ് സഅദി മല്ലൂര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍) ഡി.കെ. ഹമീദ് ഹാജി (ട്രഷറര്‍) സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം,സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അത്താവുല്ല തങ്ങള്‍ ഉദ്യാവാരം, സയ്യിദ് അബ്ദു റഹ്മാന്‍ ഇമ്പിച്ചി തങ്ങള്‍ തുര്‍ക്കളിക, ഇബ്രാഹീം മുസ്‌ലിയാര്‍ ബേക്കല്‍, എന്‍.എം. അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, അബൂസുഫ്‌യാന്‍ എച്ച്. എ. ഇബ്രാഹിം മദനി, മെയ്തു സഅദി ചേരൂര്‍, അബ്ദുല്ല സഅദി ചെറുവാടി, മുഹ്‌യിദ്ദീന്‍ സഅദി കുഴിപ്പുറം, ജി.എം. കാമില്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, മൂസന്‍ മദനി തലക്കി, അലി മൊഗ്രാല്‍, അഷ്‌റഫ് സഅദി മല്ലൂര്‍, മൂസ സഖാഫി കളത്തൂര്‍, എസ്.പി. ഹംസ സഖാഫി, അഷ്‌റഫ് അഷ്‌റഫി ആറങ്ങാടി, അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്ന്, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍,ഭഭ അബ്ദുളള ഹുസൈന്‍ കടവത്ത്, കല്ലട്ര മാഹിന്‍ ഹാജി, വൈ. അബ്ദുല്ല കുഞ്ഞി ഹാജി യേനപ്പോയ, എന്‍.എ. മുഹമ്മദ് കീഴൂര്‍, കെ.എ. ഇബ്രാഹീം ഹാജി മുക്രി, ടി.സി. മുഹമ്മദ് കുഞ്ഞി ഹാജി, എന്‍.എ. അബൂബക്കര്‍ ഹാജി, പി.ബി. അഹമ്മദ് ഹാജി ചെങ്കള, അബ്ദുല്‍ റഹിമാന്‍ ഹാജി മുല്ലച്ചേരി, പി.എ. അഷറഫലി, സുല്‍ത്താന്‍ മുഹമ്മദ് ഹാജി, റഷീദ് കളനാട്, സുബൈര്‍ ബെണ്ടിച്ചാല്‍, ചിത്താരി മുഹമ്മദ് കുഞ്ഞി ഹാജി, ഹൈദര്‍ പാണത്തൂര്‍, അമീര്‍.കെ.വി കുണിയ, യൂസുഫ് ഹാജി ചിക്കമംഗ്ലൂര്‍, അബ്ബാസ് അന്‍വരി, യു.കെ. മുഹമ്മദ് സഅദി, മുഹമ്മദ് സഖാഫി പാത്തൂര്‍, റിയാസ് ബി.സി. റോഡ്, റഷീദ് ഹാജി മാംഗ്ലൂര്‍, അബ്ദു റഹിമാന്‍ ഹാജി കുമ്പള, ഫള്ഫരി സഅദി, പ്രൊഫ. അഹമ്മദ് സഈദ്, ഷാഫി കട്ടക്കാല്‍, റിയാസ് ചെമ്പരിക്ക, അബ്ദുര്‍ റഹിമാന്‍ തുരുത്തി, ഷാഫി വെള്ളിയോട്, സുലൈമാന്‍ ഹാജി തുരുത്തി, നാസര്‍ സഖാഫി തുരുത്തി, സി.പി. അബ്ദുല്ല ഹാജി ചെരുമ്പ എന്നിവരടങ്ങുന്ന വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യോഗം എ. കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നൂറുല്‍ ഉലമാ, എം. എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. കെ.പി. ഹുസൈന്‍ സഅദി കെ.സി. റോഡ് സ്വാഗതവും കാപ്റ്റന്‍ മുഹമ്മദ് ഷരീഫ് കല്ലട്ര നന്ദിയും പറഞ്ഞു.

Keywords: Kasaragod, SKSSF, Noorul Ulama
8:24 p.m. | 0 comments

സമസ്ത ഹജ്ജ് സംഘത്തിന് യാത്രയയപ്പ് നല്‍കി

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഹജ്ജിനു പുറപ്പെടുന്നവര്‍ക്ക് കഴിഞ്ഞ ദിവസം സമസ്താലയത്തില്‍ യാത്രയയപ്പ് നല്‍കി. ഉസ്താദ് സലീം ഫൈസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു. സി.കെ.പി അലി മുസ്‌ലിയാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.
അബ്ദുര്‍ റഹ്മാന്‍ ഹാജി, അബ്ദുറസാഖ് നദ്‌വി, ശറഫുദ്ധീന്‍ മാരായമംഗലം, മഹ്മൂദ് മാഹി, മുഹമ്മദ് മാസ്റ്റര്‍, നൂറുദ്ധീന്‍ മുണ്ടേരി, ഉബൈദുല്ല റഹ്മാനി, അബ്ദുല്‍ ലത്വീഫ് ഹാജി, സൈദലവി മൗലവി, സീതിബാഖവി തുടങ്ങിയവര്‍ വിവിധ ഘടകങ്ങളെ പ്രതിനിധീകരിച്ചു സംസാരിച്ചു. റമളാനില്‍ കൂടുതല്‍ ഖുര്‍ആന്‍ ഖതം തീര്‍ത്ത വിദ്യാര്‍ത്ഥിക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡിനര്‍ഹനായ മിദ്‌ലാജ് അബൂബക്കറിന് ടി.മുഹമ്മദലി അവാര്‍ഡ് നല്‍കി. ശഹീര്‍ കാട്ടാമ്പള്ളി സ്വാഗതവും കളത്തില്‍ മുസ്ഥഫ നന്ദിയും പറഞ്ഞു.

Keywords: Manama, Samastha Kerala Sunni Jamahath Bahrain
7:55 p.m. | 0 comments

സിപിഎം ബദിയടുക്ക ലോക്കല്‍ സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു

ബദിയടുക്ക: സിപിഎം ബദിയടുക്ക ലോക്കല്‍ സമ്മേളനത്തിന് 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ചെയര്‍മാനായി അഡ്വ. പ്രകാശ് അമ്മണ്ണായയേയും കണ്‍വീനറായി ജഗന്നാഥ ഷെട്ടിയേയും തിരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനം നവംബര്‍ 13നും, പൊതുസമ്മേളനം നവംബര്‍ 14 നും സംഘടിപ്പിക്കും.
ബദിയടുക്ക ലോക്കല്‍ പരിധിയില്‍ ബ്രാഞ്ചു സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. പുതിയ സെക്രട്ടറിമാരായി ഭാസ്‌കരന്‍ പൊയ്യക്കണ്ടം (ബദിയടുക്ക ടൗണ്‍) കൃഷ്ണ ബദിയടുക്ക (ബാറഡുക്ക), സുധാകരന്‍ എം (വിദ്യാഗിരി), അഡ്വ.വെങ്കിട്ടരമണഭട്ട് (പെര്‍ഡാല), രാഘവന്‍ (പള്ളത്തടുക്ക), ഉമേശ് റൈ (കാര്യാട്), പരമേശ്വര എം (കാടമന), രാജു വി.എം (കുംടാല്‍മൂല) രമേശന്‍ ( പൊയ്യക്കണ്ടം) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പരമേശ്വര എം. അധ്യക്ഷതവഹിച്ചു.
6:37 p.m. | 0 comments

ബി-ടെക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും

കാസര്‍കോട്: കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുളള ഏതാനും മാനേജ്‌മെന്റ് സീറ്റുകളിലേക്കും, മെറിറ്റ് (എസ് സി, എസ് ടി) സീറ്റുകളിലേക്കും ഒക്‌ടോബര്‍ 27 ന് രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം എന്‍ട്രന്‍സ് പരീക്ഷ റാങ്ക് സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടി സി, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഫീസ് മുതലായവയടക്കം ഹാജരാകണം. 28 വരെ ഫീസ് അടക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 250555, 250290, 251800 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Keywords: Kasaragod, LBS College, Admission
6:30 p.m. | 0 comments

വിശ്വേശര ഭട്ട് മികച്ച ക്ഷീര കര്‍ഷകന്‍

കാസര്‍കോട്: കാസര്‍കോട് ക്ഷീര വികസന ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകനായി കാറഡുക്കയിലെ വിശേ്വശര ഭട്ടിനെയും, മികച്ച ക്ഷീര കര്‍ഷകയായി ചട്ടഞ്ചാലിലെ ബീഫാത്തിമയേയും തെരഞ്ഞെടുത്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40,000 ലിറ്റര്‍ പാല്‍ കാറഡുക്ക ക്ഷീര സംഘത്തില്‍ നല്‍കിയാണ് വിശ്വേശര ഭട്ട് ഒന്നാം സ്ഥാനത്തിന് അര്‍ഹനായത്. മികച്ച തീറ്റപ്പുല്‍ കൃഷിത്തോട്ടം നിര്‍മ്മിച്ച കര്‍ഷകനായി പൊയിനാച്ചിയിലെ ശ്യാം ഭട്ടിനെ തെരഞ്ഞെടുത്തു. കാറഡുക്കയില്‍ നടന്ന ക്ഷീര സംഗമം പരിപാടിയില്‍ എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീര സംഘമായി ബേത്തൂര്‍പ്പാറ ക്ഷീര സംഘത്തേയും, ഏറ്റവും ഗുണനിലവാരമുളള പാല്‍ സംഭരിച്ച ക്ഷീര സംഘമായി കാനത്തൂര്‍ ക്ഷീര സംഘത്തേയും തെരഞ്ഞെടുത്തു.

Keywords: Kasaragod, Agriculture
6:28 p.m. | 0 comments

സമഗ്ര ആരോഗ്യ പദ്ധതി ശില്പശാല 27 ന്

കാസര്‍കോട്: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍പ്പെടുത്തി ആരോഗ്യ മേഖലയില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ തയ്യാറാക്കുന്നതിനായി സമഗ്ര ആരോഗ്യ പദ്ധതി കര്‍മ്മപരിപാടി രൂപീകരണ ശില്പശാല 27 ന് ഉച്ചയ്ക്ക് 2 മണിക്ക് കാസര്‍ഗോഡ് കളക്ടറേറ്റില്‍ സംഘടിപ്പിക്കും. വരുന്ന 5 വര്‍ഷത്തേക്കുള്ള പ്ലാനുകളും, അടുത്ത വര്‍ഷം നടപ്പിലാക്കേണ്ട പ്രോജക്ടുകളുമാണ് ആസൂത്രണം ചെയ്യുന്നത്. ജില്ല അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന പ്രോജക്ടുകള്‍ക്ക് ഗ്രാമ, ബ്ലോക്ക്, നഗര, ജില്ലാ പഞ്ചായത്തുകളില്‍ രൂപം നല്‍കിയിട്ടാണ് ജില്ലാതല പദ്ധതി തയ്യാറാക്കുന്നത്.
ജില്ലയുടെ 12-ാം പദ്ധതി വിഹിതത്തില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക വകയിരുത്തുന്നുണ്ട്. ജീവിതശൈലിരോഗങ്ങളുടെ വര്‍ദ്ധനവ്, നിയന്ത്രണ വിധേയമാക്കിയ രോഗങ്ങളുടെ തിരിച്ചുവരവ്, പുതിയ തരം രോഗങ്ങളുടെ പ്രത്യക്ഷപ്പെടല്‍, പ്രായാധിക്യമുള്ളവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍, കൂടിവരുന്ന ആത്മഹത്യ, അന്യസംസ്ഥാന തൊഴിലാളികള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, നഗരവത്കരണം, മാലിന്യ പ്രശ്‌നം, കുടിവെള്ള പ്രശ്‌നം കൂടാതെ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുന്നതിന് ഉതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഇതിന്റെ ആദ്യഘട്ടമായി ജില്ലാതല ഗ്രൂപ്പിന്റെ പരിശീലനം പൂര്‍ത്തിയാക്കി. ബ്ലോക്ക്തല പരിശീലനങ്ങളും, പഞ്ചായത്ത്തല പ്രോജക്ട് ശില്പശാലകളും നടത്തും. ഗ്രാമപഞ്ചായത്ത് തല പ്രോജക്ടുകള്‍ തയ്യാറാക്കി, ബ്ലോക്ക്തലത്തിലും ജില്ലാതലത്തിലും ക്രോഡീകരണവും നടത്തും. ഒക്‌ടോബര്‍ 27 ന് നടക്കുന്ന ശില്പശാലയില്‍ ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരും, വിവിധവകുപ്പു മേധാവികളും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Keywords: Kasaragod, Collectorate
6:23 p.m. | 0 comments

എല്‍ ബി എസ്സില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം

കാസര്‍കോട്: കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലക്ചറര്‍മാരെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിംഗില്‍ എം-ടെക് ഡിഗ്രിയും ആറുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്‌ടോബര്‍ 27 ന് 4 മണിക്കകം പ്രിന്‍സിപ്പാള്‍, എല്‍ ബി എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൊവ്വല്‍, മുളിയാര്‍ പി ഒ, കാസര്‍കോട്, എന്ന വിലാസത്തില്‍ ലഭിക്കണം.

Keywords: Kasaragod, LBS-College
4:45 p.m. | 0 comments

മധൂരില്‍ എലിപ്പനിക്കെതിരെ ഹോമിയോ മെഡിക്കല്‍ ക്യാമ്പുകള്‍

മധൂര്‍: മധൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹോമിയോപ്പതി വകുപ്പ് ഒക്‌ടോബര്‍ 27 മുതല്‍ എലിപ്പനിക്കെതിരെ പ്രതിരോധ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 27 ന് ശിരിബാഗിലു ജി ഡബ്ല്യു എല്‍ പി സ്‌കൂളിലും, 28 ന് രാംദാസ് നഗര്‍ വനിതാ ഭവനിലും, 31 ന് കേളുഗുഡ്ഡെ വെയര്‍ഹൗസ് പരിസരത്തുമാണ് ക്യാമ്പ് നടത്തുക. രാവിലെ 11 മണിക്കാണ് ക്യാമ്പ് ആരംഭിക്കുക. പൊതുജനങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മധൂര്‍ ഗവ. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം എസ് ഷീബ അറിയിച്ചു.

Keywords: Homeo, Medical-camp, Madhur, Kasaragod
4:43 p.m. | 0 comments

ക്ഷീര സംഗമം സമാപിച്ചു

കാസര്‍കോട്: കാസര്‍കോട് ക്ഷീര വികസന ബ്ലോക്കിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ കാറഡുക്ക ക്ഷീര സംഘത്തില്‍ സംഘടിപ്പിച്ച ക്ഷീര സംഗമം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി എം പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. 

ക്ഷീര സംഗമത്തോടൊപ്പം നടന്ന കന്നുകാലി പ്രദര്‍ശന മല്‍സരത്തില്‍ വിവിധ ജനുസ്സുകളില്‍പ്പെട്ട കറവ പശുക്കളുടെ പ്രദര്‍ശനം നടന്നു. കിടാരി വിഭാഗത്തിനും, കന്നുകുട്ടി വിഭാഗത്തിനും, കാസര്‍കോട് ഡ്വാര്‍ഫ് വിഭാഗത്തിനും പ്രതേ്യകം മല്‍സരം സംഘടിപ്പിച്ചു. കന്നുകാലി പ്രദര്‍ശനം കാറഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ജനനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ കുസുമ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സുജാത എസ് തന്ത്രി ആശംസ അര്‍പ്പിച്ചു. 

തീറ്റപ്പുല്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് ചടങ്ങില്‍ ധനസഹായം വിതരണം ചെയ്തു. നാടന്‍ പാട്ട്, ഡയറി ക്വിസ്സ്, സെമിനാര്‍ എന്നിവയും സംഗമത്തോടനുബന്ധിച്ച് നടന്നു. സെമിനാറില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജുകുട്ടി ജേക്കബ്ബ്, കെ വിജയന്‍, ജെയിന്‍ ജോര്‍ജ്, ഡോ.ശിവനായക് എന്നിവര്‍ ക്ലാസ്സെടുത്തു. ചടങ്ങില്‍ ക്ഷീര സംഘം പ്രസിഡണ്ട് പി ഗോപിനാഥന്‍ സ്വാഗതവും, ക്ഷീര വികസന ഓഫീസര്‍ അഞ്ജു കുര്യന്‍ നന്ദിയും പറഞ്ഞു.
4:41 p.m. | 0 comments

പാല്‍ അളക്കാനും പരിശോധിക്കാനും കംപ്യൂട്ടര്‍ സംവിധാനം

കാസര്‍കോട്: കമ്പ്യൂട്ടറും സോഫ്റ്റ് വെയറും ഉപയോഗിച്ച് കാറഡുക്ക ക്ഷീര സംഘത്തില്‍ പാല്‍ പരിശോധനാ സംവിധാനമായ ഓട്ടോമാറ്റിക് മില്‍ക് കളക്ഷന്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു. ഈ സംവിധാനത്തിലൂടെ കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടം ഒഴിവാക്കാനും, പാല്‍ അളവിലും വില നിര്‍ണ്ണയത്തിലും കൃത്യതയും സുതാര്യതയും വരുത്താനും, ജോലിഭാരം കുറക്കാനും സാധിക്കും. 

ചടങ്ങില്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജുകുട്ടി ജേക്കബ്ബ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ വിജയന്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ജെയിന്‍ ജോര്‍ജ്, ക്ഷീര വികസന ഓഫീസര്‍ അഞ്ജു കുര്യന്‍, ഡി എഫ് ഐ വി മനോഹരന്‍, സംഘം പ്രസിഡണ്ട് പി ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സ്ഥാപിക്കുന്നതിന് ക്ഷീര വികസന വകുപ്പ് 1,23,750 രൂപ ധനസഹായം നല്‍കിയിട്ടുണ്ട്. കാസര്‍കോട് ക്ഷീര വികസന ബ്ലോക്കില്‍ പ്രതിദിനം മുന്നൂറ് ലിറ്ററിന് മുകളില്‍ പാല്‍ സംഭരണം നടത്തുന്ന എല്ലാ ക്ഷീര സംഘങ്ങള്‍ക്കും ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ക്ഷീര വികസന ഓഫീസര്‍ അറിയിച്ചു.

Keywords: Milk, Kasaragod, Test, Computer
4:39 p.m. | 0 comments

സംഘടനാ പ്രതിനിധികളുടെ യോഗം

കാസര്‍കോട്: റവന്യൂ ജില്ലാതല സ്‌കൂള്‍ മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ 28 ന് രാവിലെ 10.30 ന് കാസര്‍കോട് എ ഇ ഒ ഓഫീസ് അനക്‌സ് ഹാളില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ജില്ലാ പഞ്ചായത്ത് അനക്‌സ് ഹാളിലേക്ക് മാറ്റിയതായി ഡി ഡി ഇ അറിയിച്ചു.
4:37 p.m. | 0 comments

സ്‌പെസിമെന്‍ വിതരണത്തിന് ക്വട്ടേഷന്‍

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജിലെ സുവോളജി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സ്‌പെസിമെനുകള്‍ നല്‍കാനുളള ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 15 ന് ഒരുമണിവരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ നിന്നും ലഭിക്കും.
4:36 p.m. | 0 comments

വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട്: കാസര്‍കോട് എന്‍ ആര്‍ എച്ച് എം ജില്ലാ ഓഫീസ് ടാറ്റാ സുമോ, ബൊലേറോ, ഇന്റിക്ക, സ്പ്‌ഷ്യോ ഇവയില്‍ ഏതെങ്കിലും ഒരുവാഹനം മാസ വാടകയ്ക്ക് എടുക്കുന്നു. ക്വട്ടേഷനുകള്‍ ഒക്‌ടോബര്‍ 28 ന് രാവിലെ 11 മണിവരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസിലെ എന്‍ ആര്‍ എച്ച് എം വിഭാഗത്തില്‍ നിന്നും ലഭിക്കും. ഫോണ്‍ 0467 2209466.
4:35 p.m. | 0 comments

മാറ്റിവെച്ച പരീക്ഷ നവംബര്‍ ഒന്നിന്

പെരിയ: പെരിയയിലുളള കാസര്‍കോട് ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഒക്‌ടോബര്‍ 11 ന് നടത്താന്‍ തീരുമാനിച്ചതും പിന്നീട് മാറ്റിവെച്ചതുമായ പരീക്ഷ നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് ശേഷം ഒരുമണിമുതല്‍ 4 വരെ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Keywords: Examination, Periya, Kasaragod,Polytechnic
4:32 p.m. | 0 comments

തെങ്ങിന്‍ തൈകളും, മാവിന്‍ തൈകളും വില്‍പ്പനയ്ക്ക്

പിലിക്കോട്: പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തുലാമാസ വാവിനോടനുബന്ധിച്ച് വെസ്റ്റ് കോസ്റ്റ് ടോള്‍ ഇനത്തിലും സങ്കരയിനത്തിലും പെട്ട തെങ്ങിന്‍ തൈകള്‍, മേല്‍ത്തരം ഒട്ടുമാവിന്‍ തൈകള്‍, വഴുതന തൈകള്‍, പച്ചക്കറി വിത്തുകള്‍ മുതലായവ വില്‍പ്പനയ്ക്ക് തയ്യാറായിരിക്കുന്നു. വില ഒന്നിന് സങ്കരയിനം തെങ്ങിന്‍ തൈക്ക് 100 രൂപയും, വെസ്റ്റ് കോസ്റ്റ് ടോള്‍ ഇനത്തിന് 40 രൂപയുമാണ്. താല്‍പര്യമുളള കര്‍ഷകര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് നേരിട്ട് വാങ്ങാവുന്നതാണ്.

Keywords: Pilicode, Karshika-gaveshana-kendram, Kasaragod
4:29 p.m. | 0 comments

പടന്നക്കാട് കാര്‍ഷിക കോളേജില്‍ ജോലി ഒഴിവ്

കാഞ്ഞങ്ങാട്: പടന്നക്കാട് കാര്‍ഷിക കോളേജില്‍ ഗവേഷണ പദ്ധതികളില്‍ വിവിധ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഉദേ്യാഗാര്‍ത്ഥികള്‍ നവംബര്‍ 9 ന് ഉച്ചയ്ക്ക് 2 മണിക്ക് കാര്‍ഷിക കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ യോഗ്യതകളുടെയും പരിചയ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ സഹിതം ഹാജരാകണം. (ഫോണ്‍ 0467 2280616) അഞ്ച് വിഭാഗങ്ങളില്‍ ഒന്നു വീതം ഒഴിവുകളാണുളളത്.
ഒഴിവുകള്‍ - റിസര്‍ച്ച് അസോസിയേറ്റ് - ശമ്പളം 8,000 രൂപ - ഹോര്‍ട്ടികള്‍ച്ചര്‍, ബോട്ടണി, പ്ലാന്റ് ബ്രീഡിംഗ് ബിരുദാനന്തര ബിരുദം. പ്രൊജക്ട് ഫെല്ലോ - 10,000 രൂപ - അഗ്രികള്‍ച്ചര്‍, ലൈഫ് സയന്‍സ് (സുവോളജി) യില്‍ ബിരുദാനന്തര ബിരുദം. സീനിയര്‍ റിസര്‍ച്ച് ഫെല്ലോ - 12,150 രൂപ - അഗ്രികള്‍ച്ചറല്‍ ഇക്കണോമിക്‌സ്, ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ - 8,550 രൂപ - അഗ്രികള്‍ച്ചറില്‍ ബിരുദം. സ്‌കില്‍ഡ് അസിസ്റ്റന്റ് - 3,000 രൂപ - ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവയിലുളള പ്രായോഗിക പരിജ്ഞാനം.

Keywords: Agriculture, university, Padnekad, Job, Vacancy, Kasaragod
4:25 p.m. | 0 comments

നഴ്‌സിനെ തെരഞ്ഞെടുക്കുന്നു

കാസര്‍കോട്: കാറഡുക്ക ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് പരിചരണവുമായി ബന്ധപ്പെട്ട് താല്‍ക്കാലി നഴ്‌സ് നിയമനം നടത്തുന്നു. സയന്‍സ് വിഷയത്തില്‍ പ്ലസ് ടു പാസ്സായവര്‍ അല്ലെങ്കില്‍ പത്താം ക്ലാസ് അതോടൊപ്പം ഒന്നര വര്‍ഷത്തെ ഓക്‌സിലിയറി നഴ്‌സിംഗ് കോഴ്‌സ് പാസ്സ് അഥവാ ഒന്നര വര്‍ഷത്തെ നഴ്‌സിംഗ് പരിചയം ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുളളവര്‍ യോഗ്യത, വയസ്, പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 10 ന് 2 മണിക്ക് കാറഡുക്ക ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

Keywords: Nurse-selection, Kasaragod, Karadukka, 
4:21 p.m. | 0 comments

നവോദയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: പെരിയ ജവഹര്‍ നവോദയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2009-10, 10-11, 11-12 എന്നീ അദ്ധ്യയന വര്‍ഷങ്ങളില്‍ അംഗീകൃത സ്‌കൂളുകളില്‍ മൂന്ന്, നാല്, അഞ്ച് ക്ലാസ്സുകളില്‍ പഠിച്ചവരായിരിക്കണം. കുട്ടികള്‍ 1999 മെയ് ഒന്നിനും 2003 ഏപ്രില്‍ 30 നും ഇടയില്‍ ജനിച്ചവരായിരിക്കണം. അപേക്ഷകള്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുഖേന ഒക്‌ടോബര്‍ 31 നകം അതാത് എ ഇ ഒ ഓഫീസില്‍ സമര്‍പ്പിക്കണം.

 പ്രവേശനത്തിന് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 2012 ഫെബ്രുവരി 12 ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എഴുത്തുപരീക്ഷ നടത്തും. അപേക്ഷാഫോറം www.navodaya.nic.inഎന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടാതെ അപേക്ഷയും പ്രോസ്‌പെക്ടസ്സും ഡി ഡി ഇ, ഡി ഇ ഒ, എ ഇ ഒ, അംഗീകൃത സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, നവോദയ വിദ്യാലയ എന്നിവിടങ്ങളില്‍ വിതരണം ചെയ്തുവരുന്നുണ്ട്.

Keywords: Kasaragod, Periya, Navodaya,Admission
4:19 p.m. | 0 comments

ഗര്‍ഭാശയ ഗള ക്യാന്‍സര്‍ പരിശോധന ക്യാമ്പ്

കാസര്‍കോട്: സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ഗര്‍ഭാശയഗള കാന്‍സര്‍ നേരത്തേ കണ്ടുപിടിക്കുന്നതിനുളള പാപ്‌സ്മിയര്‍ പരിശോധന ക്യാമ്പ് 27 ന് രാവിലെ 9 മണിമുതല്‍ 12.30 വരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സംഘടിപ്പിക്കും. പടന്നക്കാട് ലയണ്‍സ് ക്ലബ്ബ്, ജില്ലാ ആശുപത്രിയിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. സൗജന്യമായി സംഘടിപ്പിക്കുന്ന ഈ പരിശോധന ക്യാമ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും 9895021745 എന്ന നമ്പറില്‍ ബന്ധപ്പെടാം.
4:16 p.m. | 0 comments

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി: അപേക്ഷകള്‍ നവംബര്‍ 15 വരെ സ്വീകരിക്കും

കാസര്‍കോട്: മുഖ്യമന്ത്രി ഡിസംബര്‍ രണ്ടാം തീയ്യതി കാസര്‍കോട്ട് നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുന്നതിനായുളള അപേക്ഷകള്‍ നവംബര്‍ 15 വരെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അപേക്ഷകള്‍ കളക്ടറേറ്റിലും, താലൂക്ക് ഓഫീസുകളിലും സ്വീകരിക്കുന്നതാണ്. ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ലഭിക്കുന്ന അപേക്ഷകളില്‍ ഏഴ് ദിവസത്തിനകം നടപടി എടുത്ത് അപേക്ഷകന് മറുപടി നല്‍കുന്നതാണ്. അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് കളക്ടറേറ്റിലും, താലൂക്ക് ഓഫീസുകളിലും പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ജനസമ്പര്‍ക്ക പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുടെ ഒരു യോഗം ഒക്‌ടോബര്‍ 27 ന് രാവിലെ 11.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

Keywords: Oommen Chandy, Kasaragod
4:16 p.m. | 0 comments

പൊവ്വല്‍ ജമാഅത്ത് റിലീഫ് കമ്മിറ്റി രൂപീകരിച്ചു

ദുബായ്: പൊവ്വല്‍ ജമാഅത്തിന്റെ കീഴില്‍ പുതുതായി റിലീഫ് കമ്മിറ്റി ദുബായില്‍ രൂപീകരിച്ചു. പൊവ്വല്‍ ജമാഅത്തില്‍പ്പെട്ട പാവപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യവുമായാണ് കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുള്ളത്. പൊവ്വല്‍ ജമാഅത്ത് റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി.ഷാഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദുബായിലെ പൊവ്വല്‍ ജമാഅത്തില്‍പ്പെട്ട അംഗങ്ങള്‍ സംബന്ധിച്ചു.

യോഗത്തില്‍ മൊയ്തീന്‍ അല്‍മന്‍സൂര്‍, അബ്ദുല്‍ റഹ്മാന്‍ മീത്തല്‍, എ.ബി.അബ്ദുല്ല, എ.കെ.ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ
ഭാരവാഹികളായി പി.എ.റഹ്മാന്‍(ചെയര്‍മാന്‍), അസീസ് കടവത്ത്, മേസ്ത്രി അബൂബക്കര്‍, സി.എ.മുഹമ്മദ്(വൈസ് ചെയര്‍ന്മാര്‍), എ.കെ.ഫൈസല്‍(കണ്‍വീനര്‍), സിറാജ് ചാല്‍ക്കര, ഹുസൈന്‍ കടവത്ത്, എ.ബി.റാഷിദ്(ജോയിന്റ്കണ്‍വീനര്‍മാര്‍), ഷാഫി പാറപ്പള്ളം(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Keywords: Povvel-Jamaath-committee, Gulf
3:41 p.m. | 0 comments

മൂന്നുതവണ തകര്‍ക്കപ്പെട്ട ബസ്സ് വെയ്റ്റിംഗ് ഷെഡ്ഡ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പുനര്‍നിര്‍മ്മിച്ചു

ഉദുമ: മൂന്നുതവണ തകര്‍ക്കപ്പെട്ട ബസ് വെയ്റ്റിംഗ് ഷെഡ്ഡ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പുനര്‍നിര്‍മ്മിച്ചു. ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപത്തെ മനോജ് സ്മാകര ബസ് വെയ്റ്റിംഗ് ഷെഡ്ഡാണ് പുനര്‍നിര്‍മ്മിച്ചത്. മുസ്‌ലിം ലീഗ്-സി.പി.എം സംഘര്‍ഷത്തിനിടയിലാണ് ബസ് വെയ്റ്റിംഗ് ഷെഡ്ഡ് തകര്‍ക്കപ്പെട്ടത്.
Keywords: Kasaragod, ബസ്സ് വെയ്റ്റിംഗ് ഷെഡ്ഡ്, ഡി.വൈ.എഫ്.ഐ, DYFI
3:26 p.m. | 0 comments

ബി.കെ.മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തില്‍ മുസ്ലീം ഹൈസ്‌കൂളില്‍ അനുശോചനം

തളങ്കര: ബി.കെ.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ നിര്യാണത്തില്‍ തളങ്കര ഗവ.മുസ്ലീം ഹൈസ്‌കൂളില്‍ അനുശോചന യോഗം ചേര്‍ന്നു.ബി.കെ.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ മാതൃകാപരമായ ഒരധ്യാപകനായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ എക്കാലവും ആദരവോടെയല്ലാതെ സ്മരിക്കുകയില്ലെന്നും അനുശോചനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി പറഞ്ഞു. 

ചടങ്ങില്‍ മുസ്ലീം ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് എന്‍.എ.സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ.എ.എം.മുഹമ്മദ് ബഷീര്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, ടി.എ.ഖാലിദ്, മജീദ് തളങ്കര, പി.എസ്.ഹമീദ്, സി.എല്‍.ഹമീദ്, പി.എം.അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍ കുഞ്ഞി ബാങ്കോട്, കെ.എം.അബ്ദുല്‍ റഹ്മാന്‍, മദര്‍ പിടിഎ പ്രസിഡന്റ് മൈമൂന അബ്ബാസ് മലബാര്‍, ഐ.അഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഉസ്മാന്‍ കടവത്ത, എരിയില്‍ ഷരീഫ്, മുഹമ്മദ് യൂസഫ് ഹൈദര്‍, ഉസ്മാന്‍ മാസ്റ്റര്‍, ടി.എ.അബൂബക്കര്‍ മാസ്റ്റര്‍, പി.കെ.സത്താര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാല്‍ മോഹനന്‍ മാസ്റ്റര്‍ സ്വാഗതവും ഇസ്മായില്‍ നന്ദിയും പറഞ്ഞു.

Keywords: B.K.Master, Anusmaranam, Thalangara, school, Kasaragod
3:12 p.m. | 0 comments

കെ.എം.സി.സി രക്തദാന ക്യാമ്പ് 27ന്

ദുബായ്: രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ എന്ന പ്രമേയവുമായി 40-ാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി ഒക്ടോബര്‍ 27ന് ദേര നൈഫ് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന മണ്ഡലത്തില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ കണ്‍വീനര്‍ സി.എച്ച്.നൂറുദ്ദീന്‍ 050 6983151 എന്ന നമ്പറിലോ, കെഎംസിസി ഓഫീസുമായോ ബന്ധപ്പെട്ട് പേര് രജ്‌സിറ്റര്‍ ചെയ്യണമെന്ന് പ്രസിഡന്റ് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി എന്നിവര്‍ അറിയിച്ചു.

Keywords: Gulf, Dubai-KMCC
3:02 p.m. | 0 comments

ദേരാ അല്‍മനാര്‍ സെന്ററില്‍ നിശാപഠനക്യാമ്പ്: പ്രമുഖര്‍ സംബന്ധിക്കും

ദുബായ്: ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നേത്യത്വത്തില്‍ 27ന് വ്യഴാഴ്ച രാത്രി 8.30 മുതല്‍ നിശാപഠനക്യാമ്പ് സംഘടിപ്പിക്കും. പ്രമുഖ പണ്ഡിതരും പ്രഭാഷകരുമായ ഹാരിസ് ബിന്‍ സലീം ( പ്രബോധനം: സലഫുകളുടെ മാര്‍ഗ്ഗം), സിറാജുല്‍ ഇസ്ലാം (മുഹഹിദിന്റെ സ്വഭാവം), സംഘടന, സംഘാടനം (മുഹമ്മദ് കുട്ടി സലഫി) എന്നിവര്‍ ക്ലാസ്സെടുക്കും. സ്ത്രീകള്‍ക്കും പ്രത്യേക സ്ഥലസൗകര്യമേര്‍പ്പെടുത്തുമെന്ന് ക്യാമ്പ് ഡയറക്ടര്‍ അബൂബക്കര്‍ സ്വലാഹി അറിയിച്ചു. ദേരയിലെ ഖലിദ് മസ്ജിദ് പരിസരത്ത് നിന്നും രാത്രി 8 മണിക്ക് വാഹനസൗകര്യവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കാനഗ്രഹിക്കുന്നവര്‍ ദേരയിലെ അല്‍മനാര്‍ സെന്റര്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. വിളിക്കേണ്ട നംബര്‍: 04 272 272 3.

Keywords: Dubai, Gulf, Indian-islamic-center,Dera
2:55 p.m. | 0 comments

ക്രിക്കറ്റ് കളിക്കിടെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്

ഉപ്പള: മണ്ണുംകുഴിയില്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനിടെ യുവാവിനെ തട്ടികൊണ്ട് പോയി മര്‍ദ്ദിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്. ഉപ്പള കൊടലങ്കയിലെ കലന്തര്‍(18)നെയാണ് കഴിഞ്ഞ ദിവസം തട്ടികൊണ്ടുപോയത്. സംഭവത്തില്‍ ഉപ്പള ഹിദായത്ത് നഗറിലെ ആരീഫ്(24) കണ്ടാലറിയാവുന്ന മറ്റു രണ്ട്‌പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

Keywords: Uppala, Assault, Case, ഉപ്പള, ക്രിക്കറ്റ്, കേസ് 
2:38 p.m. | 0 comments

എക്‌സൈസ് ഉദ്യോഗസ്ഥന് മദ്യലോബിയുടെ സല്‍ക്കാരം

കാസര്‍കോട്: ജില്ലയില്‍ നിന്ന് സ്ഥലം മാറ്റം ലഭിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് ചാരായ-മദ്യകടത്ത് സംഘത്തിന്റെ മദ്യസല്‍ക്കാരം. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം പ്രദേശങ്ങളിലെ ചാരായ കടത്തുകാരും വിദേശ മദ്യകടത്തുസംഘവും ചേര്‍ന്നാണ് തിങ്കളാഴ്ച രാത്രി ബാങ്ക് റോഡിനടുത്തുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വീട്ടില്‍ മദ്യസല്‍ക്കാരം സംഘടിപ്പിച്ചതായി പറയുന്നു. കാസര്‍കോട്ടെ ചാരായ ലോബിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ഓണം നാളില്‍ സ്വന്തം വീട്ടില്‍ നടത്തിയ മദ്യസല്‍ക്കാരവും വിവാദമായിരുന്നു. ഒരു മാസം മുമ്പ് വകുപ്പുതല അന്വേഷണം നടന്നതിനെ തുടര്‍ന്നാണ് ഇയാളെ കാസര്‍കോട്ട് നിന്ന് സ്ഥലം മാറ്റിയത്. ഈ ഒഴിവിലേക്ക് പകരം ആളെ നിയിമിച്ചിരുന്നില്ല. മദ്യലോബിയുമായി ഈ മുതിര്‍ന്ന ഉദ്യോഗസ്ഥനുള്ള ബന്ധം കാരണം എക്‌സൈസ് വകുപ്പിലെ മറ്റു ഉദ്യോഗസ്ഥരും ചാരായ-മദ്യലോബിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന ആരോപണവും നിലവിലുണ്ട്. കുമ്പള എക്‌സൈസ് ഓഫീസ് പരിധിയില്‍ വ്യാപകമായ അനധിക്യത മദ്യവില്‍പ്പനയെ കുറിച്ച് നാട്ടുകാര്‍ എക്‌സൈസ് വകുപ്പിന് രഹസ്യ വിവരം നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ വകുപ്പ് മന്ത്രിക്ക് കൂട്ട ഹര്‍ജി നല്‍കിയിരുന്നു.


Keywords: Kasaragod, Drinking Party, എക്‌സൈസ് ഉദ്യോഗസ്ഥന്‍,  സല്‍ക്കാരം 
2:35 p.m. | 0 comments

ബെളിഞ്ചയില്‍ 17 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ അടിയന്തിര നടപടി

ബെളിഞ്ച: കാസര്‍കോട് താലൂക്കിലെ കുമ്പഡാജ വില്ലേജില്‍പെട്ട സര്‍വ്വേ നമ്പര്‍ 806/1എ, 682എ, 314, 307 എന്നീ സര്‍ക്കാര്‍ ഭൂമിയായ പാലകമൂല, നീറമൂല, ബൈരമൂല, കാരക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ 15 വര്‍ഷമായി പാവപ്പെട്ട 17 കുടുംബങ്ങള്‍ വീട് നിര്‍മ്മിച്ച് സ്ഥിരമായി താമസിച്ചുവരുന്നു. പ്രസ്തുത കുടുംബങ്ങള്‍ക്ക് അവരുടെ പേരില്‍ പട്ടയം അനുവദിച്ച് കിട്ടുന്നതിന് വേണ്ടി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ പട്ടയം അനുവദിച്ചുകിട്ടിയിട്ടില്ല.

അതുകൊണ്ടുതന്നെ പ്രസ്തുത കുടുംബങ്ങള്‍ക്ക് സ്ഥലത്തിന്റെ രേഖയില്ലാത്തതുകൊണ്ട് സര്‍ക്കാരില്‍ നിന്ന് യാതൊരു ആനുകൂല്യങ്ങളും ലഭിക്കാറില്ല. കശുവണ്ടി, കവുങ്ങ്, കുരുമുളക്, വാഴ, ചെറുകിട പച്ചക്കറികള്‍ എന്നിവ ഈ പ്രദേശക്കാര്‍ കൃഷി ചെയ്തിരുന്നു. പ്രസ്തുത പ്രദേശം കാസര്‍കോട് എസ്റ്റേറ്റ് ആദൂര്‍ ഡിവിഷന്‍ ചിപ്പറമ്പ് ബ്ലോക്കിലെ കശുമാവ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ ആയതുകൊണ്ട് ഇവിടെ അനേകം എന്‍ഡോസള്‍ഫാന്‍ ബാധിതരും ഉണ്ട്. 

ആയതിനാല്‍ പ്രസ്തുത കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് കുമ്പഡാജ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹമീദ് പൊസോളിഗ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.അബൂബക്കര്‍ എന്നിവര്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുറസാഖ് എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചേമ്പറില്‍ ചെന്ന് നിവേദനം നല്‍കുകയും മുഖ്യമന്ത്രി ഉടന്‍തന്നെ അടിയന്തിരമായി അന്വേഷിച്ച് പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് ഓര്‍ഡര്‍ ഇടുകയും ചെയ്തു.

Keywords: Belinja, Kasaragod, Muslim-league, Pattayam, Oommen Chandy
2:29 p.m. | 0 comments

എസ്.കെ.എസ്.എസ്.എഫ് വിഖായ ജില്ലാസമിതി നിലവില്‍ വന്നു

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ സംഘടനാപ്രവര്‍ത്തനം വിവിധ ഘടകങ്ങളില്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ലാതല വിഖായ സമിതി (സന്നദ്ധസംഘം) യെ ജില്ലാസെക്രട്ടറിയേറ്റ് യോഗം പ്രഖ്യാപിച്ചു. എം.എ.ഖലീല്‍ ചെയര്‍മാനും ഹാരീസ് ബെദിര കണ്‍വീനറും ഹമീദ് ഫൈസി കൊല്ലംപാടി, റഷീദ് ഫൈസി ആറങ്ങാടി, ജമാലുദ്ദീന്‍ ദാരിമി ബന്തടുക്ക തുടങ്ങിയവര്‍ സ്ഥിരം സമിതി അംഗങ്ങളുമായിരിക്കും. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഹാരീസ് ദാരിമി ബെദിര, ബഷീര്‍ ദാരിമി തളങ്കര, എം.എ.ഖലീല്‍, ഹാഷീം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.


എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല ക്യാമ്പ 29ന്

കുമ്പഡാജ: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറ് മാസത്തെ കര്‍മ്മപദ്ധതിയുടെ ഭാഗമായി നടത്തേണ്ട രണ്ട് സെക്ഷനുകളിലായി അഞ്ചര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഒക്‌ടോബര്‍ 29ന് രാവിലെ 9 മണി മുതല്‍ കറുവത്തടുക്ക ഗവ.എല്‍.പി.സ്‌കൂളില്‍ വെച്ച് നടത്താന്‍ ബദിയടുക്ക മേഖല എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സമസ്ത പിന്നിട്ട വഴികള്‍, സംഘടനാപ്രവര്‍ത്തകര്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശനം എന്നീ വിഷയങ്ങളില്‍ രണ്ട് ക്ലാസ്സുകള്‍ നത്തും. യോഗത്തില്‍ മേഖല പ്രസിഡണ്ട് മുനീര്‍ ഫൈസി ഇടിയടുക്ക അധ്യക്ഷത വഹിച്ചു. ജില്ലാജനറല്‍സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. ആലിക്കുഞ്ഞി ദാരിമി, റസാഖ് അര്‍ശദി കുമ്പഡാജ, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ബഷീര്‍ മൗലവി കുമ്പഡാജ, സിദ്ദീഖ് ബെളിഞ്ചം, ഹമീദ് അര്‍ശദി ഉക്കിനടുക്ക തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: SKSSF, Kasaragod
2:25 p.m. | 0 comments

യുവതിയെ പീഡിപ്പിച്ച കേസ്: പ്രതി പോലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: പ്രണയം നടിച്ച് യുവതിയെ കര്‍ണ്ണാടകയിലേക്ക് കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ച വെയ്ക്കുകയും ചെയ്ത കേസിലെ മുഖ്യ പ്രതിയെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലേക്ക് വിട്ടു. ആലംപ്പാടിയിലെ അബ്ദുര്‍ റസാഖിനെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കാസര്‍കോട് സി.ഐ ബാബു പെരുങ്ങോത്തിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ചെര്‍ക്കളയ്ക്കടുത്ത് ബേര്‍ക്കയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബേവിഞ്ച സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ്. റസാഖിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൂട്ടു പ്രതികളെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

Keywords: Kasaragod, Case, Accuse, Jail, കാസര്‍കോട്, പോലീസ്, പ്രതി 
2:19 p.m. | 0 comments

വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുകയായിരുന്ന ഓട്ടോയില്‍ കാറിടിച്ച് നാല്‌പേര്‍ക്ക് പരിക്ക്

കുമ്പള: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് പോകുകയായിരുന്ന ഓട്ടോയില്‍ കാറിടിച്ച് ഡ്രൈവറടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ബേള കൊല്ലങ്ങാനിയിലെ റോമന്‍(48), ബേള യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ റോയിഡന്‍(10), നദാഷ(എട്ട്), ആത്മീക്(10) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords: Kasaragpd, Kumbala, Accident, Injured, കുമ്പള, സ്‌കൂള്‍
2:03 p.m. | 0 comments

'മദ്യപാന്‍മാര്‍ ജാഗ്രതെ...'പൊതുസ്ഥലത്ത് മദ്യപിച്ച കടുത്ത ശിക്ഷ

കാസര്‍കോട്: പൊതു സ്ഥലത്ത് മദ്യപിച്ചാല്‍ കടുത്ത ശിക്ഷ നടപ്പാക്കാന്‍ പോലീസ് തീരുമാനിച്ചു. പൊതു സ്ഥലത്ത് മദ്യപിച്ച് മറ്റുള്ളവര്‍ക്ക് ശല്യം സൃഷ്ടിച്ചാല്‍ മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും ചുമത്തുന്ന വകുപ്പുകളനുസരിച്ചായിരിക്കും കേസെടുക്കുകയെന്ന് പോലീസ് പറഞ്ഞു. കെ.എ.പി ആക്ട് 118 എ വകുപ്പ് പ്രകാരമാണ് പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ക്കെതിരെ കേസെടുക്കുക. പൊതു സ്ഥലത്ത് മദ്യപിച്ച് ജനങ്ങള്‍ക്ക് ശല്യം ചെയ്ത മീപ്പുഗിരിയിലെ കെ. ജഗദീഷി(42)നെതിരെ പോലീസ് കേസെടുത്തു. നേരത്തെ നിസാര വകുപ്പുകളനുസരിച്ചായിരുന്നു കേസെടുത്തിരുന്നത്. താളിപ്പടുപ്പിലെ ഗീരിഷ്(35), മുള്ളേരിയയിലെ റഫീഖ്(23), പെരിയടുക്കയിലെ റഷിദ്(20) എന്നിവര്‍ക്കെതിരെയും പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസെടുത്തു. ഇത് കൂടാതെ മദ്യപിച്ച് ഓട്ടോ റിക്ഷ ഓടിച്ച നെല്ലിക്കുന്ന് കടപ്പുറത്തെ ബൈജുവിനെ(29) അറസ്റ്റ് ചെയ്തു. കെ.എല്‍. 14 ബി. 5398 നമ്പര്‍ ഓട്ടോ റിക്ഷ കസ്റ്റഡിയിലെടുത്തു.


Keywords: Kasaragod, കാസര്‍കോട്,  Arrest, അറസ്റ്റ് ചെയ്തു, Drinking
1:36 p.m. | 0 comments

ഓട്ടോ ഡ്രൈവറെ ട്രിപ്പ് വിളിച്ചു കൊണ്ടുപോയി തട്ടികൊണ്ടുപോയി മൂന്നംഗ സംഘം മര്‍ദ്ദിച്ചു

കാസര്‍കോട്: ഓട്ടോ ഡ്രൈവറെ ട്രിപ്പ് വിളിച്ചുകൊണ്ടുപോയി മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ബദിയടുക്ക ചെമ്പരിക്ക മാടത്തെ കെ.എ ജോസഫിന്റെ മകന്‍ ജോമോന്‍ ജോസഫ്(32)നെയാണ് പരപ്പ ബിരിക്കുളത്തേക്ക് ട്രിപ്പ് വിളിച്ചുകൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചത്. ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു. ജോമോന്‍ ജോസഫിനെ കാസര്‍കോട് ജനറല്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Assault, Auto-Driver, കാസര്‍കോട്, ക്രൂരമായി, മര്‍ദ്ദിച്ചു
1:34 p.m. | 0 comments

ജില്ലാ വനിതാപൈക്ക അത്‌ലറ്റിക്‌സ് കാസര്‍കോട് ബ്ലോക്ക് ചാമ്പ്യന്മാര്‍

കാസര്‍കോട് : കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ വനിതാ പൈക്ക കായിക മേളയുടെ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ 53 പോയിന്റ് നേടി കാസര്‍കോട് ബ്ലോക്ക് ഓവറോള്‍ ചാമ്പ്യന്‍മാരായി. 52 പോയിന്റ് നേടി കാറഡുക്ക രണ്ടാം സ്ഥാനവും, പരപ്പബ്ലോക്ക് മൂന്നാം സ്ഥാനവും നേടി.
100 മീറ്റര്‍ - നിഖില ടി ജി കാസര്‍കോട് ബ്ലോക്ക്, ശ്രുതി ബാബു കാസര്‍കോട്, സജ്‌ന ടി കാറഡുക്ക. 200 മീറ്റര്‍ - കെ ശ്രുതി കാറഡുക്ക, ടി ജി നിഖില കാസര്‍കോട്, ശ്രുതി ബാബു കാസര്‍കോട്. 400 മീറ്റര്‍ - ശ്രുതി കാറഡുക്ക, കെ വി ദിവ്യ കാസര്‍കോട്, ജാനിസ് ജോണ്‍ കാസര്‍കോട്. 800 മീറ്റര്‍ - കെ വി ദിവ്യ കാസര്‍കോട്, സൗമ്യ കാറഡുക്ക, നീതുമോള്‍ കാസര്‍കോട്. 1500 മീറ്റര്‍ - പി ജീന കാറഡുക്ക, ലിന്റോപോള്‍ കാസര്‍കോട്. 3000 മീറ്റര്‍ - എം രേഷ്മ കാസര്‍കോട്, പി ജിന കാറഡുക്ക, ലിന്റോപോള്‍ കാസര്‍കോട്. 100 മീറ്റര്‍ ഹര്‍ഡ്ല്‍സ് - കെ വി ദിവ്യ കാസര്‍കോട്, ജാനിസ് ജോണ്‍ കാസര്‍കോട്, ഹരിത കാസര്‍കോട്. ലോംഗ്ജമ്പ് - പി എസ് ഹരിത കാസര്‍കോട്, കെ എസ് റഷ്‌ന മോള്‍ കാസര്‍കോട്, ദീപ ദാമോദരന്‍ പരപ്പ. ഹൈജംപ് - പി ബി സ്‌നേഹ കാറഡുക്ക, പി എസ് ഹര്‍ഷ കാസര്‍കോട്, വി കെ അഞ്ജുശ്രീ കാസര്‍കോട്. ജാവലിന്‍ ത്രോ - കെ രാജി കാറഡുക്ക, എന്‍ സുമിത കാറഡുക്ക, ശ്രീവിദ്യ കാറഡുക്ക. ഷോട്ട്പുട്ട് - സുമിത കാറഡുക്ക, കെ രാജി കാറഡുക്ക, ദീപ ദാമോദരന്‍ കാറഡുക്ക. ഡിസ്‌കസ് ത്രോ - കെ രാജി കാറഡുക്ക, എന്‍ സുമിത കാറഡുക്ക, ആര്‍ ആതിര കാസര്‍കോട്.

Keywords: Kasaragod, Winners,  വനിതാപൈക്ക അത്‌ലറ്റിക്‌സ്, ബ്ലോക്ക് ചാമ്പ്യന്മാര്‍ 
12:41 p.m. | 0 comments

സംസ്ഥാന പോലീസ് മീറ്റ്: ഫുട്‌ബോളില്‍ കാസര്‍കോടിന് ഒന്നാം സ്ഥാനം

കാസര്‍കോട്: കൊല്ലത്ത് നടന്നു വരുന്ന 41-ാം മത് പോലീസ് മീറ്റില്‍ ഫുട്‌ബോള്‍ മത്സരത്തില്‍ കാസര്‍കോട് പോലീസ് ടീമിന് ഒന്നാം സ്ഥാനം. കെ.എ.പി തൃശ്ശൂര്‍ ഒന്നാം ബറ്റാലിയനെ ട്രൈബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനിലെ ജയരാജിന്റെ നേതൃത്വത്തിലാണ് കാസര്‍കോട് ടീം മത്സരത്തിനിറങ്ങിയത്.


Keywords: Kasaragod, Winners, Police-Meet, Football, കാസര്‍കോട്, ഒന്നാം സ്ഥാനം
12:35 p.m. | 0 comments

മുന്നാട് പീപ്പിള്‍സ് കോളേജില്‍ എസ്.എഫ്.ഐയുടെ കൊടിയും ഫ്‌ളക്‌സും തീയിട്ട് നശിപ്പിച്ചു

കാസര്‍കോട്: മുന്നാട് പീപ്പിള്‍സ് കോളേജില്‍ എസ്.എഫ്.ഐയുടെ കൊടിമരം തകര്‍ക്കുകയും കൊടിയും ഫ്‌ളക്‌സ് ബോര്‍ഡും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം കണ്ടത്. ഇതെ തുടര്‍ന്ന് എസ്.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ പഠിപ്പ് മുടക്ക് സമരം നടത്തി. എസ്.എഫ്.ഐ നേതാക്കള്‍ ബേഡകം പോലീസില്‍ പരാതി നല്‍കി. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. നേരത്തെ കെ.എസ്.യു പ്രവര്‍ത്തകരുമായും എ.ബി.വി.പി പ്ര ര്‍ത്തകരുമായി സംഘട്ടനം നടന്നിരുന്നു.


Keywords: Kasaragod, SFI, എസ്.എഫ്.ഐ, കാസര്‍കോട് 
12:32 p.m. | 0 comments

വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ തോല്‍പ്പിച്ച പ്രിന്‍സിപ്പാളിനെതിരെ നടപടി വേണം: എസ്.ഐ.ഒ

കാസര്‍കോട്: മാലിക്ദീനാര്‍ ഫാര്‍മസി കോളേജിലെ പതിമൂന്ന് ബിഫാം വിദ്യാര്‍ത്ഥികളെ മന:പൂര്‍വ്വം പരീക്ഷയില്‍ തോല്‍പ്പിച്ച കോളേജ് പ്രിന്‍സിപ്പാളിനും രണ്ട് അധ്യാപകര്‍ക്കുമെതിരെ നടപടി വേണമെന്ന് എസ്.ഐ.ഒ (സ്റ്റുഡന്‍ഡ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2010 അവസാന വര്‍ഷത്തെ ബീഫാം വിദ്യാര്‍ത്ഥികളെയാണ് പൂര്‍വ്വ വൈരാഗ്യം കാരണം പരീക്ഷയില്‍ തോല്‍പ്പിച്ചത്. പി.എ അഹമ്മദ് സാലിഹും മറ്റും 12 വിദ്യാര്‍ത്ഥികളും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രോ. വൈസ് ചാന്‍സിലര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ജയിക്കാന്‍ 45 മാര്‍ക്ക് വേണ്ടിടത്ത് 43 മാര്‍ക്ക് നല്‍കിയാണ് പരാജയപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ മൂന്നംഗകമ്മിറ്റി കണ്ടെത്തി. കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിതമായ ഫൈന്‍ ഈടാക്കുന്നതിനെ ചോദ്യം ചെയ്തതാണ് വിദ്യാര്‍ത്ഥികളെ മന:പൂര്‍വ്വം പരാജയപ്പെടുന്നതിന് കാരണമായതെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിന്‍സിപ്പള്‍ മോളി മാത്യു, കോളേജിലെ മറ്റ് അധ്യാപകരായ ജെയ്‌സണ്‍ വര്‍ഗീസ്, ലാബ് അസിസ്റ്റന്റ് ജിജിജോസ് എന്നിവര്‍ക്കെതിരെയാണ് യൂണിവേഴ്‌സിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇവര്‍ക്കെതിരെ യൂണിവേഴ്‌സിറ്റിയും കോളേജ് മാനേജ്‌മെന്റും ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് നേത്യത്വം നല്‍കുമെന്നും എസ്.ഐ.ഒ ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സല്‍മാന്‍ സെയ്യിദ്, ഷഫീഖ് നസറുള്ള, മുഹമ്മദ് ഫര്‍ഹാന്‍, റാഷിദ് മൊഹിയുദ്ദീന്‍, പി.എ അഹമ്മദ് സാലിന്‍ എന്നിവര്‍ പങ്കെടുത്തു.


Keywords: Press-meet, Kasaragod, എസ്.ഐ.ഒ, SIo, കാസര്‍കോട്
12:28 p.m. | 0 comments

ആഘോഷങ്ങള്‍ക്കിടയിലെ അനിഷ്ട സംഭവങ്ങള്‍; വ്യാപാരികളില്‍ ആശങ്ക

കാസര്‍കോട്: ജില്ലയില്‍ അടിക്കടിയുണ്ടാവുന്ന അനിഷ്ട സംഭവങ്ങളും, അക്രമങ്ങളും തുടര്‍ന്ന് ദിവസങ്ങളോളം നഗരത്തിലുണ്ടാകുന്ന നിരോധനാജ്ഞയും വ്യാപാരി സമൂഹത്തെ ഏറെ ആശങ്കയിലാക്കിയിലാക്കുന്നു. പലപ്പോഴും കുഴപ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൂടുതലും വിശേഷ ആഘോഷ ദിവസങ്ങള്‍ക്കിടയിലാണ്. ഇതൊരു ആസൂത്രിതമായ നീക്കമായാണ് വ്യാപാരികള്‍ നോക്കി കാണുന്നത്.
കാഞ്ഞങ്ങാട് അക്രമ സംഭവങ്ങള്‍ രാഷ്ട്രീയത്തിന്റെയോ, വിഭാഗീയതയുടെയോ പേരിലുണ്ടായിരുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനവും ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്. മാഫിയ സംഘട്ടനങ്ങളും വ്യക്തിവിരോധനവുമൊക്കെ കാസര്‍കോട് ജില്ലയില്‍ പലപ്പോഴും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളായി ചിത്രീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് വ്യാപക അക്രമ സംഭവങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. നിസാര പ്രശ്‌നങ്ങളെ പെരുപ്പിച്ചും, കിംവദന്തികള്‍ പരത്തിയും അക്രമം വ്യാപിപ്പിക്കാന്‍ ആസൂത്രിതമായി നടത്തുന്ന ശ്രമങ്ങളെ മുന്‍കൂട്ടി കാണാന്‍ നിലവിലെ പോലീസ് സംവിധാനത്തിന് കഴിയാതെ പോകുന്നതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാവുന്നുണ്ട്. കാഞ്ഞങ്ങാട്ടെ അക്രമ സംഭവങ്ങളുമായി വ്യാപാരികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നാശനാഷ്ടങ്ങളാണ് നേരിട്ടത്. ഇവയ്ക്ക് നഷ്ടപരിഹാരം ആര് നല്‍കണമെന്ന് ഇനിയും വ്യക്തമല്ല. അക്രമ സംഭവങ്ങളുണ്ടാകുമ്പോള്‍ ആദ്യം എറിഞ്ഞുപൊളിക്കാന്‍ കിട്ടുന്നത് വ്യാപാരികളെയാണ്. അമിതമായ വാടകള്‍ നല്‍കിയും മറ്റും കടകള്‍ നടത്തുന്നവര്‍ക്ക് ഏറെ പ്രയാസമുണ്ടാകുന്നതും ഇത് തന്നെയാണ്. വിശേഷ ആഘോഷ ദിവസങ്ങളിലെങ്കിലും ടൗണുകളില്‍ ശക്തമായ പോലീസ് പെട്രോളിംഗ് വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ഒപ്പം തന്നെ ഇത്തരം സംഭങ്ങള്‍ക്ക് എന്നും തുടക്കമാവുന്ന കറന്തക്കാട്, മധൂര്‍, ഉളിയത്തടുക്ക, നുള്ളിപ്പാടി തുടങ്ങിയ പ്രദേശങ്ങള്‍ സ്ഥിരമായ പോലീസ് ഹെഡ് പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Keywords: Kasaragod, Attack,
11:24 a.m. | 0 comments

ഭിത്തി തകര്‍ന്ന് പാലം അപകടാവസ്ഥയില്‍

പൊവ്വല്‍: മുളിയാര്‍ പഞ്ചായത്ത് പൊവ്വല്‍ മദനീ നഗര്‍ ചാല്‍ക്കര പാലത്തിന്റെ ഭിത്തി തകര്‍ന്ന് പാലം അപകടാവസ്ഥയില്‍. ദിവസേന നിരവധി വാഹനങ്ങളും സ്‌കൂള്‍ ബസ്സുകളും സഞ്ചരിക്കുന്ന പാലം മുമ്പെ തന്നെ തകര്‍ന്ന് അപകട ഭീഷണി സ്യഷ്ടിച്ചിരുന്നു. 25 വര്‍ഷം പഴക്കമുള്ള പാലം നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്തിനും എം.എല്‍.എയ്ക്കും നിവേദനം നല്‍കിയിട്ടും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണുണ്ടായത്. പാലത്തിന്റെ ദുരന്തം ഒഴിവാക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകര്‍ ആവശ്യപ്പെട്ടു.


Bridge, Povvel,  പാലം അപകടാവസ്ഥയില്‍, പൊവ്വല്‍
10:36 a.m. | 0 comments

for MORE News select date here

KVARTHA: LATEST NEWS

Obituary

Read More Obituary News

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories